ആദ്യ എല്‍ഡിഎഫ് സര്‍ക്കാറും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി; വീണയെ വീണ്ടും ചോദ്യം ചെയ്‌തേക്കും
  • June 26, 2026

സിഎംആര്‍എല്‍-എക്‌സലോജിക് ഇടപാടില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആദ്യ എല്‍ഡിഎഫ് സര്‍ക്കാറും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുകളിലേക്കാണ് അന്വേഷണം. എക്‌സാലോജിക് ഉടമ വീണ ടിയുടെ മൊഴിയില്‍ അവ്യക്തത തുടരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതുവരെയുള്ള മൊഴികളും രേഖകളും വിശദമായി പരിശോധിച്ച ശേഷം വീണ ടിയെ…

Continue reading
തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി: മേയർ വി വി രാജേഷ് ഉൾപ്പെടെ 10 പേർക്കെതിരെ കേസ്
  • June 26, 2026

തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർമാരുടെ കയ്യാങ്കളിയിൽ കേസ് എടുത്ത് പൊലീസ്. സിപിഐഎം കൗൺസിലറുടെ പരാതിയിൽ മേയർ വി വി രാജേഷ് ഉൾപ്പെടെ 10 പേരെ പ്രതി ചേർത്താണ് കേസ്. ബിജെപി കൗൺസിലറുടെ പരാതിയിൽ സിപിഐഎം കൗൺസിലർ എസ് പി ദീപക്, ഉൾപ്പെടെ അഞ്ച്…

Continue reading
‘ചൂരല്‍ കൊണ്ട് അടിച്ചു, മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടി, അച്ഛന്റേയും അമ്മയുടേയും പേരുകള്‍ പറഞ്ഞ് ശകാരിച്ചു’; ഏഴാം ക്ലാസുകാരനോട് അധ്യാപകന്റെ ക്രൂരത
  • June 26, 2026

ഇടുക്കി അണക്കര ഗവ. ഹൈസ്‌കൂളില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മര്‍ദ്ദിച്ചെന്ന് പരാതി. ചൂരല്‍ കൊണ്ട് അടിച്ചെന്നും മുട്ടില്‍ നിര്‍ത്തിച്ച് കാലില്‍ ചവിട്ടിയെന്നുമാണ് പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ ശിവകുമാറിനെതിരെ വണ്ടന്‍മേട് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് സ്‌കൂള്‍…

Continue reading
‘FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദം: മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’: ഓർത്തഡോക്സ് സഭ
  • June 25, 2026

FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണെന്ന് ഓർത്തഡോക്സ് സഭ. അക്കൗണ്ട് ഉടമകളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും, പബ്ലിക്കേഷനുകളുടെയും വിവരങ്ങൾ ആവശ്യപ്പെടുന്നത് ശരിയല്ല. എഫ്സിആർഎയിൽ ഒന്നും മറച്ചുവെക്കാനില്ലെന്നും സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും ഓർത്തഡോക്സ് സഭയുടെ പ്രതികരണം. കേന്ദ്രസർക്കാറിന്റെ എഫ്…

Continue reading
തിരുവനന്തപുരം ന​ഗരസഭയിൽ CPIM-BJP കൗൺസിലർമാരുടെ കയ്യാങ്കളി; വിമർശിച്ച് മേയർ വിവി രാജേഷ്
  • June 25, 2026

ആർ സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലേഴ്സ് മേയറുടെ ഓഫീസിന് മുന്നിൽ എൽഡിഎഫ് കൗൺസിലേഴ്സ് പ്രതിഷേധിച്ചു. സിപിഐഎം- ബിജെപി കൗൺസിലർമാരുടെ കയ്യാങ്കളിയിൽ എൽഡിഎഫ് വനിതാ കൗൺസിലർക്ക് പരുക്കേറ്റു. മേയറെ തടഞ്ഞായിരുന്നു എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. തുടർന്ന് മേയർക്ക് അഭിവാദ്യവുമായി ബിജെപി കൗൺസിലർമാരും…

Continue reading
KPCC അധ്യക്ഷ സ്ഥാനം: ജോസഫ് വാഴക്കൻ ഡൽഹിയിൽ; ഖർഗെയും കെസിയുമായി കൂടിക്കാഴ്ച നടത്തും
  • June 25, 2026

കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ജോസഫ് വാഴക്കൻ രംഗത്ത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്താൻ ജോസഫ് വാഴയ്ക്കൻ ഡൽഹിയിലെത്തി. കേരളത്തിൽ നിന്ന് തനിക്ക് വലിയ പിന്തുണയുണ്ടെന്ന് നേതൃത്വത്തെ ജോസഫ് വഴക്കൻ അറിയിക്കും.…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടി: യൂ ടേണില്ല; ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് വി ഡി സതീശന്‍
  • June 25, 2026

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ധനബില്ല് ജൂലൈ ഒന്നിന് നിയമസഭ പാസാക്കും. ധനബില്ലിന് മുമ്പ് മുന്നണിയിലും പാര്‍ട്ടിയിലും സമവായമുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളും വി എം സുധീരന്‍…

Continue reading
‘ഓപ്പറേഷൻ തൂഫാൻ ആഞ്ഞടിക്കുന്നു; മദ്യനയം UDF ചർച്ച ചെയ്യും; ബ്ലേഡ് കൊണ്ടുവന്ന സമരമാർഗം അം​ഗീകരിക്കില്ല’; രമേശ് ചെന്നിത്തല
  • June 25, 2026

ലഹരിക്കെതിരെ ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ച ഓപ്പറേഷൻ‌ തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നുവെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചെന്ന് മന്ത്രി അറിയിച്ചു. എല്ലാ സ്കൂളിലും ലഹരി വിരുദ്ധ പ്രവർത്തനം ആരംഭിക്കും. മയക്കുമരുന്നിനെതിരായ വലിയ പോരാട്ടത്തിൽ…

Continue reading
യുഡിഎഫ് നയം മദ്യമുതലാളിമാരെ സഹായിക്കുന്നത്, നികുതിയിളവ് മദ്യവ്യാപനത്തിന് കാരണമാകും: ടി പി രാമകൃഷ്ണന്‍
  • June 25, 2026

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. 251 എന്ന നികുതി കുറക്കുന്നത് മദ്യത്തിന്റെ വ്യാപനത്തിന് കാരണമാകമെന്ന് ടി പി രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി. മദ്യവ്യാപനത്തിന് സഹായകരമാകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മദ്യനികുതിയുമായി…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: ‘തീരുമാനം UDFന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാൻ’; വിമർശനവുമായി ദേശാഭിമാനി
  • June 25, 2026

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ സർക്കാരിന് എതിരെ വിമർശനം കടുപ്പിച്ച് എൽഡിഎഫ്. തീരുമാനം യുഡിഎഫിന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാനെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനി. മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവെന്ന് ദേശാഭിമാനി എഡിറ്റോറിയലിൽ വിമർശനം. മുസ്‍ലിം ലീഗ്…

Continue reading

You Missed

വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ
‘എല്ലാം താനെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സത്യൻ മൊകേരി
‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്, മുഖ്യമന്ത്രി പദവി വേണ്ടെന്ന് പറഞ്ഞ് മുന്നണി വിട്ട പാർട്ടിയാണ് സിപിഐ’; പി പ്രസാദ്‌
ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം
വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും