പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകള്‍; പരിഹാര നടപടികളുമായി കേരള സര്‍വകലാശാല; നടപടി ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ
പരീക്ഷാ മൂല്യനിര്‍ണയത്തിലെ പിഴവുകളില്‍ പരിഹാര നടപടികളുമായി കേരള സര്‍വകലാശാല. സര്‍വകലാശാലയ്ക്ക് കീഴിലെ ലോ കോളജുകളിലും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചോദ്യപേപ്പര്‍ മുന്‍കൂട്ടി നല്‍കുന്ന രീതിയിലും മാറ്റമുണ്ടാക്കും. പരീക്ഷാ നടത്തിപ്പിലെ വീഴ്ചകള്‍ ട്വന്റിഫോറാണ് പുറത്തുകൊണ്ടുവന്നിരുന്നത്. (Errors in exam evaluation:…







