Latest Posts

എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്
  • January 17, 2025

ദിലീപുമായി താരതമ്യം ചെയ്യപ്പെടുന്നതിനോട് തനിക്ക് താല്പര്യമില്ല എന്ന് ബേസിൽ ജോസഫ്. ബേസിൽ ജോസഫ്,സൗബിൻ ഷാഹിർ,ചെമ്പൻ വിനോദ്,ചാന്ദിനി ശ്രീധരൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന, ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രാവിന്കൂട് ഷാപ്പ് എന്ന ചിത്രത്തിന്റെ പ്രൊമോഷനോടനുബന്ധിച്ച് നടത്തിയ പ്രെസ്സ്മീറ്റിൽ ആണ് നടന്റെ…

Continue reading
സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം
  • January 17, 2025

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. 20 സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തും. അക്രമത്തിന് ശേഷം പ്രതി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടന്റെ…

Continue reading
ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’
  • January 17, 2025

2025ൻ്റെ തുടക്കത്തിൽ തന്നെ ഒരു ഗംഭീര വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ “രേഖാചിത്രം” ജനുവരി ഒൻപതിനാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി…

Continue reading
പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി
  • January 17, 2025

സർറിയലിസ്റ്റ് സിനിമകൾകൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഹോളിവുഡ് സംവിധായകൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസായിരുന്നു. ശ്വാസകോശ രോ​ഗമായ എംഫിസീമയെ തുട‍ർന്ന് ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. കുടുംബാം​ഗങ്ങളാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ട്വിൻ പീക്സ്, മൾഹൊളണ്ട് ഡ്രൈവ്, ഇറേസർ…

Continue reading
‘ബറോസ്’ ഇനി ഒടിടിയിലേക്ക്
  • January 17, 2025

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ഫാന്റസി ജോണർ ചിത്രം ബറോസ് ഇനി ഒടിടിയിലേക്ക് എത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ക്രിസ്മസ് റിലീസായി 23-ാം ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ…

Continue reading
അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി
  • January 17, 2025

അജിത്ത് കുമാറിനെ നായകനാക്കി മഗിഷ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഏറെ നാളായി ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുന്നതിൽ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിച്ചിരുന്നു. 1997 റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം ബ്രേക്ക്ഡൌണിന്റെ റീമേക്കാണ്‌ വിടാമുയർച്ചി. ചിത്രത്തിൽ…

Continue reading
വെടിനിര്‍ത്തലിന്റെ ക്രെഡിറ്റ് ട്രംപിനോ ബൈഡനോ? പശ്ചിമേഷ്യയിലെ ആശ്വാസം ആര്‍ക്ക് കൂടുതല്‍ നേട്ടമാകും?
  • January 17, 2025

ഗസ്സയെ അക്ഷരാര്‍ത്ഥത്തില്‍ പശ്ചിമേഷ്യയുടെ കണ്ണീര്‍ മുനമ്പാക്കി മാറ്റിയ 15 മാസം നീണ്ട യുദ്ധത്തിനൊടുവില്‍ വെടിനിര്‍ത്തലിനുള്ള കരാര്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരമൊഴിയാനും ട്രംപ് വീണ്ടും പ്രസിഡന്റാകാനുമിരിക്കുന്ന വേളയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ക്രെഡിറ്റ് പുതിയ പ്രസിഡന്റിനോ അതോ പഴയ പ്രസിഡന്റിനോ എന്ന…

Continue reading
ഐ ലീഗ്; വിജയക്കുതിപ്പ് തുടരാൻ ഗോകുലം എഫ്‌സി ഇന്നിറങ്ങും, എതിരാളി നാംധാരി എഫ്‌സി
  • January 17, 2025

ഐ ലീഗ് ഫുട്ബോളിൽ വിജയക്കുതിപ്പ് തുടരാൻ ഗോകുലം കേരള എഫ്‌സി ഇന്നിറങ്ങും. രാത്രി 7 ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ നാംധാരി എഫ്‌സിയാണ് എതിരാളികൾ. ഗോകുലം കേരള എഫ്‌സി ഇപ്പോൾ വിജപാതയിലാണ്. ഒടുവിൽ കളിച്ച രണ്ട് എവേ…

Continue reading
ഇനി കുറച്ച് നടത്തമാവാം…; ബഹിരാകാശത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്
  • January 17, 2025

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിനു പുറത്ത് ആറര മണിക്കൂർ നടന്ന് സുനിത വില്യംസ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഉപകരണങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായായിരുന്നു സ്‌പേസ് വാക്ക്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാറിനെ തുടർന്ന് ഏഴു മാസമായി ബഹിരാകാശനിലയത്തിൽ തുടരുന്ന സുനിത വില്യംസ് ഇതാദ്യമായാണ് ബഹിരാകാശനിലയത്തിന്…

Continue reading
ഹാ അതൊക്കെയൊരു കാലം! ; ഭൂതകാലമായിരുന്നു നല്ലതെന്ന് തോന്നുന്നുണ്ടോ? തലച്ചോര്‍ നമ്മളെ കബളിപ്പിക്കുന്നതെങ്ങനെ?
  • January 17, 2025

മനസിലെ ഏതെങ്കിലും കോണിലൊളിപ്പിച്ച നല്ലതും ചീത്തയുമായ ഓര്‍മകളും അനുഭവങ്ങളും ഓര്‍ത്ത് കുളിര്‍ന്നും താലോലിച്ചും ആശ്വസിച്ചും നൊമ്പരപ്പെട്ടും ഓര്‍മകളോടൊപ്പമിരിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഹാ അതൊക്കെ ഒരു കാലമെന്ന നെടുവീര്‍പ്പ് ഉയരുമ്പോള്‍ ഇപ്പോഴത്തെ ജീവിതത്തേക്കാള്‍, കാലഘട്ടത്തെക്കാള്‍ മികച്ചത് പഴയതായിരുന്നുവെന്ന് ചിലര്‍ക്കെങ്കിലും തോന്നാറുണ്ട്. ആറാം തമ്പുരാന്‍…

Continue reading
മിഷ്ക്കിൻ ചിത്രത്തിൽ മക്കൾ സെൽവന്റെ പുതിയ അവതാരം
  • January 17, 2025

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ 47ആം ജന്മദിനത്തോടനുബന്ധിച്ച് മിഷ്കിൻ ചിത്രം ട്രെയിനിന്റെ പ്രത്യേക വീഡിയോ പുറത്തു വിട്ടു. ഒരു മിനുട്ട് ദൈർഘ്യം വരുന്ന വിഡിയോയിൽ ചിത്രത്തിലെ ദൃശ്യങ്ങളും വിജയ് സേതുപതി കഥാപാത്രത്തിന് ഡബ്ബ് ചെയുന്ന മേക്കിങ് വിഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്. 2020 ൽ…

Continue reading
ഋതുജയൻ ലഹരിക്ക് അടിമ; മാനസികാരോഗ്യ ചികിത്സയും തേടിയിട്ടുണ്ട്
  • January 17, 2025

പറവൂരിൽ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തിയ ഋതുജയൻ ലഹരി അടിമ. ഇയാൾ മാനസിക ആരോഗ്യ ചികിത്സയും തേടുന്നുണ്ട്. പുതിയൊരു സൈക്കോപാത്തിനെ പോലെയാണ് പെരുമാറുന്നതെന്ന് പോലീസ് പറഞ്ഞു. 28 വയസ്സുകാരൻ ഋതു മുൻപ് എൻഡിപിഎസ് കേസിൽ 52 ദിവസം ജയിലിൽ കിടന്നിട്ടുണ്ട്.രണ്ടുദിവസം മുമ്പാണ് ബംഗളൂരുവിൽ…

Continue reading
ഗ്രീഷ്മ ശിക്ഷിക്കപ്പെടുമോ?; പാറശാല ഷാരോൺ വധക്കേസിൽ വിധി ഇന്ന്
  • January 17, 2025

പാറശാല ഷാരോൺ വധക്കേസിൽ ഇന്ന് വിധി പറയും. ഷാരോണിനെ വിഷം ചേർത്ത കഷായം കുടിപ്പിച്ചു കൊന്ന കേസിലാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി പറയുക. പ്രതിയായ ഗ്രീഷ്മ കുറ്റക്കാരി ആണോയെന്ന് മാത്രമായിരിക്കും ഇന്ന് വിധിക്കുക. കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോൺരാജ്…

Continue reading
ആംബുലൻസിന്റെ വഴി തടഞ്ഞ് കാർ യാത്രികൻ, കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാനായില്ല, രോഗി മരിച്ചു
  • January 17, 2025

കണ്ണൂർ എരഞ്ഞോളിയിൽ ആംബുലൻസിന്റെ വഴി തടഞ്ഞ് കാർ യാത്രികൻ. ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാത്തതിനെ തുടർന്ന് മട്ടന്നൂർ സ്വദേശി റുക്കിയ മരിച്ചു. കണ്ണൂർ എരഞ്ഞോളി നായനാർ റോഡിലാണ് സംഭവം.ഇന്നലെ…

Continue reading
താമരശേരിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; കാര്‍ ഡ്രൈവര്‍ മരിച്ചു
  • January 17, 2025

കോഴിക്കോട് താമരശേരി ഓടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാര്‍ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. 12 പേര്‍ക്ക് പരുക്കേറ്റു. (KSRTC bus collided with car ad lorry in kozhikode) ഇന്നലെ…

Continue reading
‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
  • January 15, 2025

നടി ഹണി റോസിൻ്റെ പരാതിയിൽ ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാതെയിരുന്ന ബോബി ചെമ്മണ്ണൂരിനെ വിമർശിച്ച് ഹൈക്കോടതി. ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതി ജില്ലാ ജഡ്ജിയോട് ചോദിച്ചു. നാടകം കളിക്കരുതെന്നും വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ബോബി ചെമ്മണ്ണൂരിനെ…

Continue reading
വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും
  • January 15, 2025

സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചന. ചെക്ക് പോസ്റ്റുകള്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ ഗതാഗത വകുപ്പിന് സമർപ്പിക്കും. ജിഎസ്ടി നടപ്പിലാക്കിയതോടെ…

Continue reading
മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
  • January 15, 2025

മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്. ആടിനെ മേയ്ക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു. സരോജിനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. രാവിലെ 11 മണിയോടെയാണ്…

Continue reading