പി എം ശ്രീ: ‘ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി വി ശിവന്‍കുട്ടി

പി എം ശ്രീ പദ്ധതിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ വാദങ്ങള്‍ തള്ളി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പദ്ധതിയിലേക്ക് പോകുന്ന തരത്തില്‍ ഒരു നിലപാടും കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. എസ്എസ്‌കെ ഫണ്ട് ലഭിക്കാന്‍ താത്ക്കാലികമായി ഉണ്ടാക്കിയ സംവിധാനമായിരുന്നു. പി എം ശ്രീ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നതായും വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

പി എം ശ്രീ പദ്ധതിയെക്കുറിച്ച് പഠിക്കുന്നതില്‍ തെറ്റില്ലെന്നാണ് വി ശിവന്‍കുട്ടിയുടെ നിലപാട്. പി എം ശ്രീ വിഷയത്തില്‍ അന്നത്തെ സര്‍ക്കാര്‍ അന്ന് രൂപീകരിച്ച സബ് കമ്മിറ്റി പിന്നെ കൂടിയിട്ട് പോലുമുണ്ടായിരുന്നില്ല. കേന്ദ്രത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കത്ത് നല്‍കിയില്ലെന്ന വാദം വസ്തുതാവിരുദ്ധമാണ്. രണ്ട് കത്തുകളാണ് കേന്ദ്രത്തിന് നല്‍കിയത്. ഒന്ന് പദ്ധതി നടപ്പിലാക്കാമെന്ന് കാട്ടിയും അവസാനത്തേത് പിന്മാറിയെന്ന് കാട്ടിയുമായിരുന്നു. ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

പി എം ശ്രീ പദ്ധതിയില്‍ മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടത് കൊണ്ട് കേരളം ഇപ്പോള്‍ പദ്ധതിയില്‍ പങ്കാളിയാണെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം. 99കോടിയിലധികം രൂപയാണ് പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയിരിക്കുന്നതെന്നും തടഞ്ഞുവെച്ച പണവും വന്നിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു കാരണവശാലും പാഠ്യപദ്ധതിയില്‍ ഇടപെടാനുള്ള അവകാശം കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കില്ല മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു.

Related Posts

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു
  • September 19, 2026

മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ചേരി എളങ്കൂർ സ്വദേശികളായ സ്ത്രീകൾ ഉൾപ്പെട്ട ലിഫ്റ്റ് പെട്ടെന്ന്…

Continue reading
എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല
  • September 19, 2026

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഉള്‍പ്പെടെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ച വിഷയം പഠിച്ചിട്ട് കൂടുതല്‍ പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടല്‍ ആണോ എന്ന ചോദ്യത്തിന് ബിനോയ് വിശ്വം കൃത്യമായി മറുപടി…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും