മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി; നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാം

മുട്ടില്‍ മരം മുറി കേസില്‍ പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി. ബത്തേരി മജിസ്‌ട്രേറ്റ് കോടതിയാണ് നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാന്‍ വനംവകുപ്പിന് അനുമതി നല്‍കിയത്.

കേസില്‍ ഈട്ടിത്തടികള്‍ കണ്ടുകെട്ടിയതിനെതിരെ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ നല്‍കിയ ഹര്‍ജി കല്‍പ്പറ്റ ജില്ലാ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തടികള്‍ ലേലം ചെയ്യാന്‍ വനം വകുപ്പ് വിചാരണ കോടതിയുടെ അനുമതി തേടിയത്. ഈ അപേക്ഷ അനുവദിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. നാലു കോടി രൂപ മൂല്യം വരുന്ന മരത്തടികള്‍ ലേലം ചെയ്യാന്‍ വനം വകുപ്പിന് തടസമില്ല. ദിവസങ്ങള്‍ക്ക് മുന്‍പ്, പിടിച്ചെടുത്ത തടിക്കഷണങ്ങളുടെ കണക്ക് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെ പിടിച്ചെടുത്ത തടികളുടെയും മരക്കഷണങ്ങളുടെയും കണക്ക് ഉള്‍പ്പെടുത്തിയ മഹസര്‍ വനം വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തടികള്‍ സര്‍ക്കാരിന്റെതല്ല എന്ന് തെളിയിക്കാന്‍ ഒരു കീറക്കടലാസ് പോലും പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം കോടതിവിധി വന്നിട്ടുണ്ടെങ്കില്‍ മരങ്ങള്‍ ലേലം ചെയ്യുമെന്നും കേസുമായി മുന്നോട്ടു പോകുമെന്നും വനംമന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.

വിവാദ ഉത്തരവിന്റെ മറവില്‍ 2020-2021 കാലയളവില്‍ 14 കോടി രൂപയുടെ മരങ്ങള്‍ മുറിച്ചു കടത്തി എന്ന കേസില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത 41 കേസുകളില്‍ കുറ്റപത്രം കോടതിയില്‍ എത്തി വിചാരണ തുടങ്ങിയെങ്കിലും വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത 52 കേസുകളില്‍ നടപടി ഇഴഞ്ഞു നീങ്ങുകയാണെന്നും ആക്ഷേപമുണ്ട്.

Related Posts

‘ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം’; പരാതിയുമായി സ്വകാര്യ ബസുടമകൾ
  • June 16, 2026

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ തൃശൂരിൽ അടിയന്തര അവലോകന യോഗവുമായി സ്വകാര്യ ബസ്സുടമകൾ. സർക്കാർ ഏത് വിഭാഗത്തിന് ആനുകൂല്യം നൽകുന്നതിനെയും സ്വാഗതം ചെയ്യുന്നുവെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഈ ആനുകൂല്യം പക്ഷേ മറ്റൊരു വിഭാഗത്തെ…

Continue reading
‘ബന്ധുവായ ആളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരമാകുമെങ്കില്‍ ഒഴിവാക്കാമായിരുന്നു’; എം എ ബേബി
  • June 16, 2026

കണ്ണൂര്‍ തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരോക്ഷവിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി എം എ ബേബി. സ്ഥാനാര്‍ഥിത്വത്തില്‍ സ്വയം ഔചിത്യം പാലിക്കണമായിരുന്നുവെന്നാണ് എം എം ബേബിയുടെ പരാമര്‍ശം. പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണമായിരുന്നു എന്നാണ് വിമര്‍ശനം.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം’; പരാതിയുമായി സ്വകാര്യ ബസുടമകൾ

‘ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടുന്നില്ല; പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ കനത്ത നഷ്ടം’; പരാതിയുമായി സ്വകാര്യ ബസുടമകൾ

‘ബന്ധുവായ ആളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരമാകുമെങ്കില്‍ ഒഴിവാക്കാമായിരുന്നു’; എം എ ബേബി

‘ബന്ധുവായ ആളെ സ്ഥാനാര്‍ഥിയാക്കുന്നത് പാര്‍ട്ടിയെ കടന്നാക്രമിക്കാന്‍ അവസരമാകുമെങ്കില്‍ ഒഴിവാക്കാമായിരുന്നു’; എം എ ബേബി

മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന് സൂചന

മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് വിമതര്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന് സൂചന

ഏത് ക്യാരവൻ ആണേലും പരിശോധിക്കും, ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും; ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല

ഏത് ക്യാരവൻ ആണേലും പരിശോധിക്കും, ഏതു ഡിജെ പാർട്ടിയിലും കയറിയും പരിശോധിക്കും; ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടിയുടെ ലഹരി മരുന്ന് പിടിച്ചു; രമേശ് ചെന്നിത്തല

മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി; നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാം

മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതി; നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാം

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ