ചരിത്രത്തിലേക്കൊരു സമനില; കാനഡയ്ക്ക് ലോകകപ്പ് ചരിത്രത്തില്‍ ആദ്യ പോയിന്റ്

ലോകകപ്പ് ഫുട്‌ബോളില്‍ ആദ്യജയം തേടിയിറങ്ങിയ കാനഡക്ക് ആശ്വാസ സമനില. ബോസ്‌നിയയാണ് കാനഡയെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. (FIFA World Cup 2026)

ആദ്യ വിസില്‍ മുതല്‍ ആക്രമിച്ച് കളിച്ചത് കാനഡ ആയിരുന്നു. പക്ഷെ ആദ്യ ഗോള്‍ നേടിയത് ബോസ്‌നിയയും. യാവോ ലൂക്കിച്ചാണ് 21-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ഹെഡറിലൂടെ വലയിലെത്തിച്ചത്. അന്താരാഷ്ട്ര കരിയറില്‍ ലൂക്കിച്ചിന്റെ ആദ്യ ഗോളായി ഇത്.

ഒരുഗോളിന് പിന്നിലായതോടെ കാനഡ ആക്രമണം കടുപ്പിച്ചു. ബോള്‍ പൊസിഷനില്‍ മുന്നിട്ട് നിന്നെങ്കിലും ലഭിച്ച അവസരങ്ങള്‍ ഒന്നും മുതലാക്കാനായില്ല. ഫിനിഷിങ്ങിലെ പോരായ്മയും ബോസ്‌നിന്‍ പ്രതിരോധത്തിന്റെ മികച്ച പ്രകടനവുമാണ് കാനഡയ്ക്ക് തിരിച്ചടിയായത്. തോല്‍വിയുറപ്പിച്ചിരിക്കെ 78-ാം മിനിറ്റില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ രക്ഷകനായി പകരക്കാരന്‍ കൈല്‍ ലാരിന്‍ അവതരിച്ചു. പകരക്കാരനായി കളത്തിലിറങ്ങി രണ്ടാം മിനിറ്റില്‍ സമനില ഗോള്‍ നേടി.

പിന്നീട് ലീഡെഡുക്കാന്‍ ഇരുടീമുകളും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സമനിലപ്പൂട്ട് പൊട്ടാതെ നിന്നു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം വീണുകിട്ടിയ അവസരം കൈല്‍ ലാരിന് മുതലാക്കാനായില്ല. ജൂണ്‍ 19ന് ഖത്തറിനെതിരെയാണ് കാനഡയുടെ അടുത്ത മത്സരം

Related Posts

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്
  • September 16, 2026

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. കാൽപന്തുകളിയുടെ…

Continue reading
എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്
  • September 10, 2026

മഡ്രിഡിലെ സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബ് എല്‍ഡെന്‍സയെ സ്വന്തമാക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികള്‍ വാങ്ങുന്നതില്‍ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി കഴിഞ്ഞു. അവസാനവട്ട ചര്‍ച്ച വിജയിച്ചാല്‍ മെസിയുടെ പരില്‍ രണ്ട് ക്ലബ്ബുകള്‍ സ്വന്തമായി ഉണ്ടാകും. മാസങ്ങള്‍ക്ക് മുമ്പ്…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ