‘PM ശ്രീയിൽ രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടെങ്കിൽ എൽഡിഎഫും യുഡിഎഫും തീർക്കട്ടെ’; സുരേഷ് ഗോപി

പി എം ശ്രീ വിഷയത്തിൽ രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടെങ്കിൽ എൽഡിഎഫും യുഡിഎഫും തീർക്കട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അത് മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കി. ഒപ്പിട്ടു ഒപ്പിട്ടില്ല എന്നൊക്കെ പറയുന്നത് വാദപ്രതിവാദങ്ങൾ മാത്രം. പി എം ശ്രീ ദേശീയ നയമാണ്, നടപ്പാക്കിയാൽ അത് കുഞ്ഞുങ്ങൾക്ക് ഉപകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

പി എം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റി രാഷ്ട്രീയ പോര് കടുക്കുകയാണ്. പദ്ധതി അടുത്ത ക്യാബിനറ്റിൽ ചർച്ച ചെയ്തു തുടർനടപടി തീരുമാനം വന്നതോടെയാണ് ആരോപണ പ്രത്യാരോപണങ്ങൾ കടുത്തത്. പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന് നാല് മന്ത്രിമാരെ ഉൾപ്പെടുത്തിയുള്ള ഉപസമിതിയെയാണ് നിലവിൽ ചുമതലപ്പെടുത്തിയിട്ടുള്ളത്. നേരത്തെ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചിരുന്നെങ്കിലും അതിന്റെ നടപടിക്രമങ്ങൾ മുന്നോട്ടു പോയില്ല.

എൽഡിഎഫ് സർക്കാർ പദ്ധതി ഒപ്പിട്ടതിനാൽ പ്രതിസന്ധി ഉണ്ടായി എന്ന വാദത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് ഭരണപക്ഷം. മറ്റു വഴികൾ ഇല്ലാതെ മുന്നോട്ടുപോകുന്നു എന്ന് മുഖ്യമന്ത്രിയടക്കം വ്യക്തമാക്കി രം​ഗത്തെത്തുകയും ചെയ്തു. എന്നാൽ തീരുമാനത്തെ രൂക്ഷമായ വിമർശിച്ച് സിപിഐഎം- സിപിഐ നേതാക്കൾ രംഗത്തുവന്നു. യുഡിഎഫ് സംഘപരിവാറിന്റെ വഴങ്ങുന്നു എന്ന ആക്ഷേപമാണ് ഉന്നയിക്കുന്നത്. പദ്ധതി അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് മരവിപ്പിച്ചുകൊണ്ട് അന്ന് കേന്ദ്രത്തിന് കത്തയച്ചത് എന്നും പ്രതിപക്ഷം വാദിക്കുന്നു.

Related Posts

വിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്; VISLന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കി; പിന്നിൽ വൻ തട്ടിപ്പ് സംഘമെന്ന് പൊലീസ്
  • June 18, 2026

വിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശി സൽമാനുൽ ഫാരിസിനെ പ്രതിയാക്കിയാണ് കേസ്. സാമ്പത്തിക ലാഭത്തിനായി VISLന്റെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയെന്നാണ് എഫ്ഐആർ.…

Continue reading
‘വി ഡി സതീശൻ സർക്കാർ ജനകീയ ആവശ്യങ്ങൾ നടപ്പാക്കിയത് നല്ല കാര്യം’; സണ്ണി എം കപിക്കാട്
  • June 18, 2026

വി ഡി സതീശൻ സർക്കാർ അധികാരത്തിലേറി ആദ്യമാസം പിന്നിടുമ്പോൾ ജനകീയ ആവശ്യങ്ങൾ നടപ്പാക്കാനായാത് നല്ല കാര്യമെന്ന് സണ്ണി എം കപിക്കാട്. കെ റെയിലിലും ആശാ സമരത്തിലും ജനകീയ നിലപാടാണ് സ്വീകരിച്ചത്. സ്ത്രീകൾക്കുള്ള സൗജന്യ യാത്രയും ഗുണകരമായി. എന്നാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പിഎസ്‌സി! ആകാശ് തില്ലങ്കേരിക്ക് ഫിലിം ക്രിറ്റിക്‌സ് അവാർഡെന്ന് ബുള്ളറ്റിൻ

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പിഎസ്‌സി! ആകാശ് തില്ലങ്കേരിക്ക് ഫിലിം ക്രിറ്റിക്‌സ് അവാർഡെന്ന് ബുള്ളറ്റിൻ

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ; നയപ്രഖ്യാപനത്തിൽ നിർണായക പ്രസ്താവന

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ; നയപ്രഖ്യാപനത്തിൽ നിർണായക പ്രസ്താവന

ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ

ഇംഗ്ലണ്ടിന്റെ മധുരപ്രതികാരം: ഇംഗ്ലീഷ് കരുത്തിന് മുന്നിൽ മുട്ടുമടക്കി ക്രൊയേഷ്യ

‘PM ശ്രീയിൽ രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടെങ്കിൽ എൽഡിഎഫും യുഡിഎഫും തീർക്കട്ടെ’; സുരേഷ് ഗോപി

‘PM ശ്രീയിൽ രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടെങ്കിൽ എൽഡിഎഫും യുഡിഎഫും തീർക്കട്ടെ’; സുരേഷ് ഗോപി

രണ്ടാംഘട്ട പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനത പാർട്ടി; ജൂൺ 20ന് പ്രതിഷേധിക്കും