അയാള്‍ എല്ലാം അവസാനിപ്പിച്ചെന്ന് ആരാണ് പറഞ്ഞത്? തുടങ്ങിയിട്ടേയുള്ളൂ; മാന്ത്രികന്‍ മെസി

അയാള്‍ എല്ലാം അവസാനിപ്പിച്ചെന്ന് ആരാണ് പറഞ്ഞത്? സ്വപ്നത്തിലെങ്ങാനും ആര്‍ക്കെങ്കിലും അങ്ങനെ തോന്നിട്ടുണ്ടെങ്കില്‍ കണ്ണ് തുറന്നേക്കൂ…
ഇരുകയ്യുമുയര്‍ത്തി അയാളെ അഭിവാദ്യം ചെയ്യൂ. ഇനിയൊന്നും നേടാന്‍ ഇല്ലാത്തവന്റെ ആത്മവിശ്വമായോ എന്തൊക്കെ നേതിയിട്ടുമടങ്ങാത്ത അയാളിലെ ആഗ്രഹമായോ നിങ്ങള്‍ക്ക് ഈ ചലനങ്ങളെ വ്യാഖ്യാനിക്കാം. അതുമല്ലെങ്കില്‍ ഓരോന്നായി തിരുത്തിയെഴുതി തന്റെ സ്വന്തമാക്കി മാറ്റിയ കാല്‍പന്തുകളിയിലെ റെക്കോര്‍ഡ് പുസ്തകത്തില്‍ വിട്ടുപോയ അവസാന കണ്ണികള്‍ അയാള്‍ പൂരിപ്പിക്കുന്നതുമാവാം.

മെസി ആദ്യ പോരിന് ബൂട്ടുകെട്ടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് യുവതലമുറയില്‍ അയാള്‍ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന എംബാപ്പേ സെനഗളിനെതിരെ ഇരട്ടഗോള്‍ നേടി ലോകകപ്പിലെ ആകെ ഗോള്‍ നേട്ടം പതിനാലാക്കിയത്. പതിമൂന്നായിരുന്നു മെസിയുടെ ആകെ ഗോളുകള്‍. 16 ഗോളടിച്ച് കൂട്ടിയിട്ടുള്ള ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പം ആദ്യം എംബാപ്പേ എത്തുമോയെന്ന ചര്‍ച്ച നടക്കുമ്പോള്‍ കന്‍സാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിലെ പുല്‍മൈതാനത്ത് മെസി അവതരിച്ചു. സംശയത്തിന്റെ ലാഞ്ചന പോലും വേണ്ടെന്ന് അടിവരയിട്ട് ഉറപ്പിച്ച് മൂന്ന് തവണ പന്ത് വലയിലാക്കി. ഒപ്പം ഒരു പിടി റെക്കോര്‍ഡുകളും. ലോകപ്പിലെ മെസിയുടെ ആദ്യ ഹാട്രിക്. വിശ്വവേദിയില്‍ ഹാട്രി് നേടുന്ന പ്രായം കൂടിയ താരം. ഗോളുകളും അസിസ്റ്റുകളും കൂടി കൂട്ടുമ്പോള്‍ സാക്ഷാല്‍ പെലെയുടെ പേരിനൊപ്പമുണ്ടായിരുന്ന റെക്കോര്‍ഡും മെസി വെട്ടിമാറ്റി. ഇരുന്നൂറാം മത്സരത്തിനിറങ്ങിയ മെസി കരിയറിലെ ഗോള്‍നേട്ടം നൂറ്റി ഇരുപതായി ഉയര്‍ത്തിയിട്ടുണ്ട്.

തുടങ്ങിയിട്ടേയുള്ളൂ. അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ നിര്‍ഭാഗ്യത്താല്‍ മങ്ങിപ്പോയിരുന്ന നാളുകളില്‍ കേട്ട പഴിയുടെ കണക്ക് പലിശയും ചേര്‍ത്ത് പണ്ടേ വീട്ടിയതാണ്. ഇത്രയും കാലം തന്നെ ചേര്‍ത്ത് പിടിച്ച ആരാധകര്‍ക്ക് അമേരിക്കയില്‍ മെസി ഒരു വിരുന്നൊരുക്കുയാണ . ഇനിയും പകര്‍ന്ന് തന്നിട്ടില്ലാത്ത ആനന്ദം അയാളുടെ കാലുളില്‍ ബാക്കിയുണ്ടത്രേ.

Related Posts

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
  • September 23, 2026

ജപ്പാന്‍: രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരം ചുമന്നെത്തിയ മീരാബായ് ചനു നിരാശപ്പെടുത്തിയില്ല. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചനു. ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ ഒരു മെഡലിനായുള്ള ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. 1998 ബാങ്കോക്ക്…

Continue reading
ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്
  • September 16, 2026

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. കാൽപന്തുകളിയുടെ…

Continue reading

You Missed

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം

ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു

ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക