വെള്ളിയാഴ്ചയോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കും; ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്ന് ഡോണള്‍ഡ് ട്രംപ്

വെള്ളിയാഴ്ചയോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പിട്ടെന്നും ട്രംപ്. വെള്ളിയാഴ്ച ജനീവയില്‍ ഔദ്യോഗികമായി കരാര്‍ ഒപ്പിട്ടശേഷം, വ്യവസ്ഥകള്‍ പരസ്യപ്പെടുത്തും. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ അതുവരെ തുടരുമെന്ന് അമേരിക്കന്‍ സൈന്യത്തിന്റെ മുന്നറിയിപ്പുണ്ട്.

ഇറാന്‍ ആണവ പദ്ധതിയെ സംബന്ധിച്ച വ്യവസ്ഥകള്‍ പാലിച്ചാല്‍ ഇറാന് 30,000 കോടി ഡോളര്‍ പുനര്‍നിര്‍മ്മാണത്തിനായി ലഭിക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു. ഈ തുക ഗള്‍ഫ് അറബ് രാജ്യങ്ങളാണ് സമാഹരിച്ചു നല്‍കുക. അമേരിക്ക-ഇറാന്‍ കരാറിന്റെ ഭാഗമായി, ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും അനുമതി ലഭിക്കുമെന്നും ജെ ഡി വാന്‍സ് വ്യക്തമാക്കി. ധാരണാപത്രത്തിന്റെ ഉള്ളടക്കത്തെ ഇറാന്‍ പാര്‍ലമെന്റിലെ ബഹുഭൂരിപക്ഷം പേരും പിന്തുണച്ചതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ അറിയിച്ചു. ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്താന്‍ പരമോന്നത നേതാവിന്റെ നിര്‍ദ്ദേശങ്ങള്‍ സഹായിച്ചുവെന്നും പെസഷ്‌കിയാന്‍ വ്യക്തമാക്കി.

അതേസമയം, ഇറാന്‍ ആണവായുധങ്ങള്‍ നേടുന്നത് തടയുമെന്നും, ലെബനോണില്‍ സൈനിക നടപടി തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ ഭീകര കരങ്ങള്‍ക്കെതിരായ പോരാട്ടം ഗസയിലും ലെബനോണിലും സിറിയയിലും യെമനിലും വെസ്റ്റ് ബാങ്കിലും തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. ലെബനോണില്‍ പോരാട്ടം ഇസ്രയേലും ഹിസ്ബുല്ലയും തുടരരുകയാണ്.

Related Posts

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ
  • August 5, 2026

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും താൻ ശ്രദ്ധിക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി സർവീസ് നിർത്തലാക്കില്ലെന്നും സിപി…

Continue reading
നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി
  • August 3, 2026

ഇ. ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി. നിലവിലെ മാതൃകയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്ന് ഇ ശ്രീധരനെയും കേന്ദ്രത്തെയും അറിയിച്ചു. രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനാണ് റെയിൽവേ മന്ത്രാലയത്തിന്റെ മറുപടി. ഇ. ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം…

Continue reading

You Missed

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം