‘ഇപ്പോൾ നടപടി എടുത്തിട്ട് എന്ത് കാര്യം?’; എ പത്മകുമാറിനെതിരായ നടപടിയിൽ ചോദ്യങ്ങളുമായി ഒരു വിഭാഗം പ്രവർത്തകർ

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ പത്മകുമാറിനെതിരായ നടപടിയിൽ ചോദ്യങ്ങളുമായി ഒരു വിഭാഗം പ്രവർത്തകർ. ഇപ്പോൾ നടപടി എടുത്തിട്ട് എന്ത് കാര്യമെന്ന് ജില്ലാ കമ്മിറ്റിയിൽ ചോദ്യമുയർന്നു. നേതൃത്വത്തിന്റെ നടപടിയിൽ പ്രവർത്തകർക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ട്.

എ പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയപ്പോൾ കടുത്ത നടപടി ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പത്മകുമാർ പുറത്തുപോകുമെന്ന സൂചനയും പുറത്തുവന്നു. എന്നാൽ നടപടി സസ്പെൻഷനിൽ ഒതുക്കിയത് പ്രവർത്തകർക്കിടയിൽ ഭിന്നതയ്ക്ക് ഇടയാക്കി. ഇപ്പോൾ നടപടിയെടുക്കേണ്ട സാഹചര്യം എന്താണെന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ ഒരു വിഭാഗം പ്രവർത്തകർ ചോദിച്ചു. മുമ്പ് ഉണ്ടായിരുന്ന സാഹചര്യം ഇപ്പോൾ മാറിയിട്ടില്ലല്ലോ എന്നും ചില അംഗങ്ങൾ ഉന്നയിച്ചു.

എസ് ഐ ടി കുറ്റപത്രം സമർപ്പിച്ചിട്ട് നടപടി സ്വീകരിക്കാം എന്ന നിലപാട് ഇപ്പോൾ മാറ്റിയത് എന്തിനാണെന്ന് അംഗങ്ങൾ ചോദിച്ചു. ആറരമണിക്കൂർ നീണ്ടുനിന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പത്മകുമാർ വിഷയം ചർച്ചയായത് അരമണിക്കൂർ മാത്രം. അംഗങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ നേതാക്കൾക്ക് കഴിഞ്ഞില്ല.എസ് ഐ ടി കുറ്റപത്രം സമർപ്പിച്ചതിനുശേഷം പത്മകുമാറിനോട് വീണ്ടും വിശദീകരണം ചോദിക്കും. അതിനുശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന നിലപാടിലാണ് ജില്ല നേതൃത്വം.

Related Posts

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു
  • September 19, 2026

മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ചേരി എളങ്കൂർ സ്വദേശികളായ സ്ത്രീകൾ ഉൾപ്പെട്ട ലിഫ്റ്റ് പെട്ടെന്ന്…

Continue reading
എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല
  • September 19, 2026

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഉള്‍പ്പെടെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ച വിഷയം പഠിച്ചിട്ട് കൂടുതല്‍ പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാടല്‍ ആണോ എന്ന ചോദ്യത്തിന് ബിനോയ് വിശ്വം കൃത്യമായി മറുപടി…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും