‘എ പത്മകുമാര്‍ പാര്‍ട്ടിയുടെ അന്തകന്‍’; സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം; നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയതില്‍ അമര്‍ഷം

ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ പ്രതിയായ എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയതില്‍ സിപിഐഎമ്മിനുള്ളില്‍ അമര്‍ഷം. എ പത്മകുമാര്‍ ജില്ലയിലെ പാര്‍ട്ടിയുടെ അന്തകന്‍ എന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. അമര്‍ഷം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.

നിരന്തരം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഭീഷണി പ്രചാരണങ്ങള്‍ക്ക് വഴങ്ങരുത്. എന്ത് വെളിപ്പെടുത്തല്‍ വന്നാലും പാര്‍ട്ടിക്ക് ഇപ്പോള്‍ ഉണ്ടായതില്‍ കൂടുതല്‍ നഷ്ടം വരാനില്ല. രാഷ്ട്രീയ സ്വാധീനവും ഭക്തിയും പറഞ്ഞാണ് ശബരിമലയിലെ തട്ടിപ്പ് നടത്തിയത് – തുടങ്ങിയ അഭിപ്രായങ്ങളാണ് ഉയരുന്നത്. അമര്‍ഷം സംസ്ഥാന നേതൃത്വത്തെ അറിയിക്കാനും ആലോചനയുണ്ട്. നീതിപൂര്‍വമായ നടപടിയുണ്ടാകും എന്നാണ് സിപിഐഎം വ്യക്തമാക്കുന്നത്. അതേസമയം, സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഫലിച്ചെന്ന് പത്മകുമാറിന്റെ സുഹൃത്തുക്കള്‍ വിലയിരുത്തുന്നു. നടപടി ലഘൂകരിച്ചത് ആശ്വാസം പ്രകടിപ്പിക്കുന്ന ഇവര്‍ തല്‍ക്കാലം സംയമനം പാലിക്കുമെന്നാണ് വിവരം.

ശബരിമല യുവതി പ്രവേശനത്തില്‍ അടക്കം നിരവധി കാര്യങ്ങള്‍ ആത്മകഥയില്‍ പറയുമെന്ന് പത്മകുമാര്‍ അടുത്ത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ചില ഉന്നത നേതാക്കളെ ലക്ഷ്യമിട്ടുള്ള തുറന്നുപറച്ചിലും പത്മകുമാര്‍ നടത്തി. പാര്‍ട്ടിയുടെ കടുത്ത നടപടി തനിക്കെതിരെ ഉണ്ടാകുമെന്ന ഘട്ടത്തിലായിരുന്നു പത്മകുമാര്‍ സുഹൃത്തുക്കളോട് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. പത്മകുമാറിനെ സംസ്ഥാന നേതൃത്വം പൂര്‍ണമായി തള്ളിപ്പറഞ്ഞിട്ടും കടുത്ത നടപടി സ്വീകരിക്കാന്‍ ജില്ലാ കമ്മിറ്റി തയ്യാറായില്ല. പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയതിനൊപ്പം സസ്‌പെന്‍ഷന്‍ നടപടിയാണ് സ്വീകരിച്ചത്.

പത്മകുമാറിന്റെ കൈകള്‍ ശുദ്ധമാണെന്ന് പറയുന്നില്ലെങ്കിലും എസ്‌ഐടിയുടെ കുറ്റപത്രം വന്നതിനുശേഷം കൂടുതല്‍ നടപടികള്‍ ആലോചിക്കാം എന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു. പത്മകുമാറിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളില്‍ നേതാക്കള്‍ കൂടുതല്‍ പ്രതികരണം നടത്തിയില്ല.

Related Posts

കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവം; വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
  • September 19, 2026

തിരുവനന്തപുരം: പത്തനംതിട്ട കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് മന്ത്രി കെ മുരളീധരൻ നിർദേശം നൽകിയത്. 16 വയസ്സുകാരിക്ക് 88 വയസ്സുകാരിയുടെ എക്സറേയാണ് കഴിഞ്ഞ പതിനാലാം തീയതി മാറി…

Continue reading
അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു
  • September 18, 2026

കൽപ്പറ്റ: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർനടപടികൾ തടയണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. തുടർ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്ന് ആന്റോ ഹർജിയിൽ…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും