സമാധാന കരാറിന് തൊട്ടടുത്ത് എത്തിയെന്ന് ഇറാന്‍; നാളെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വെച്ച് ധാരാണാപത്രം ഒപ്പിടുമെന്ന് സൂചന

പശ്ചിമേഷ്യയില്‍ സമാധാനം തൊട്ടരികെ എന്ന പ്രതീക്ഷ നല്‍കി അമേരിക്കയും ഇറാനും. സമാധാന കരാറിന് തൊട്ടടുത്ത് എത്തിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അറിയിച്ചു. അരഗ്ചിയുടെ സമൂഹമാധ്യമ കുറിപ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കുവെച്ചു. ധാരാണാപത്രം നാളെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വെച്ച് ഒപ്പിടുമെന്നാണ് സൂചന.

കരാര്‍ അന്തിമമാകും വരെ ഉള്ളടക്കം സംബന്ധിച്ച ഊഹാപോഹങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിടരുതെന്നും അരഗ്ചി ആവശ്യപ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അരഗ്ചിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തു. ഇന്നലെ ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട ധാരണാപത്രം അന്തിമമല്ലെന്ന് അബ്ബാസ് അരഗ്ചി വ്യക്തമാക്കി. ധാരണാപത്രം പുറത്തു വന്നതില്‍ ട്രംപ് രോഷം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു അരഗ്ചിയുടെ പ്രതികരണം. ധാരണാപത്രം ഒപ്പിട്ടശേഷം കരാര്‍ നടപ്പാക്കുന്നതിനും മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി 60 ദിവസത്തെ സമയപരിധി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കരാര്‍ നടപ്പാക്കുക രണ്ടു ഘട്ടമായിട്ടായിരിക്കുകയെന്ന് ഇറാന്‍ വിദേശകാരി മന്ത്രി അരഗ്ചി ഇറാന്‍ മാധ്യമത്തോട് പറഞ്ഞു. ആദ്യഘട്ടത്തില്‍ വെടിനിര്‍ത്തലും നാവിക ഉപരോധം പിന്‍വലിക്കലും ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടു നല്‍കലും ഉണ്ടാകും. ലെബനോണിലെ വെടിനിര്‍ത്തലും കരാറിന്റെ ഭാഗമാണ്. രണ്ടാം ഘട്ടത്തില്‍ ഇറാന്റെ ആണവ പദ്ധതിയെപ്പറ്റിയുള്ള ചര്‍ച്ചയും മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്യും. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ വിഷയം കരാറില്‍ ഇല്ല. കരാറിനുശേഷവും ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ നിയന്ത്രണം തുടരുമെന്നും അരഗ്ചി വ്യക്തമാക്കി.

ധാരണാപത്രത്തിന്റെ കരട് ഇരുരാജ്യങ്ങളും അംഗീകരിച്ചതായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് എക്‌സില്‍ കുറിച്ചു. കരാര്‍ അന്തിമമാക്കാനുള്ള ശ്രമം തുടരുകയാണെന്നും ഷെഹബാസ് ഷെരീഫ് വ്യക്തമാക്കി.

ഇറാന്‍ – യു എസ് സമാധാനകരാര്‍ ഒപ്പിടാന്‍ ആതിഥേയത്വം വഹിക്കാന്‍ തയാറാണെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളുമായും ബന്ധപ്പെട്ടു വരികയാണെന്നും സ്വിസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related Posts

ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിനും കരുത്തുപകര്‍ന്ന നേതാവായിരുന്നു ഫാദര്‍ അമീര്‍ എന്ന് ഇന്ത്യന്‍ അംബാസിഡര്‍
  • July 16, 2026

ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫഅല്‍താനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയും വിവിധ പ്രവാസി സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണ യോഗം,ഖത്തറും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായി. ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം…

Continue reading
ഇറാന് വേണ്ടി ചാരപ്പണി; ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്
  • July 14, 2026

ഇറാന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ബഹ്‌റൈനിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ്. മേഖലയിലെ ആക്രമണത്തിന് ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് ആരോപിച്ചാണ് ശിക്ഷ വിധിച്ചത്. പിടിച്ചെടുത്ത വസ്തുക്കളെല്ലാം കണ്ടുകെട്ടാനും ഹൈ ക്രിമിനൽ കോടതി അധികൃതരോട് ഉത്തരവിട്ടു.ഇവർക്ക് രണ്ട്…

Continue reading

You Missed

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം.

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി