പഞ്ചായത്ത് ഭൂമിയിൽ മരംക്കൊള്ള; മലപ്പുറത്ത് ചില്ലകൾ മുറിച്ചു മാറ്റാനുള്ള തീരുമാനത്തിന്റെ മറവിൽ മരങ്ങൾ മുറിച്ചു കടത്തി

ചില്ലകൾ വെട്ടി നീക്കാനുള്ള തീരുമാനത്തിന്റെ മറവിൽ മലപ്പുറത്ത് പഞ്ചായത്ത് ഭൂമിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ മുറിച്ചു കടത്തിയതായി പരാതി. ചില്ലകൾ മാത്രമാണ് മുറിച്ചതെന്നും മരങ്ങൾ മുറിച്ചത് ആരെന്ന് അറിയില്ലെന്നും ചില്ലകൾ മുറിച്ചു മാറ്റാനുള്ള ചുമതല ഉണ്ടായിരുന്ന ഇടത് അംഗം, അൻപതിലേറെ മരങ്ങൾ മുറിച്ചു കടത്തിയതായി യുഡിഎഫ് ആരോപിച്ചു.

മരത്തിന്റെ ചില്ലകൾ കെട്ടിടത്തിന് ഭീഷണിയാണെന്ന താഴേക്കോട് ഗവ. വനിത ITI, അംഗനവാടി, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പരാതിയെ തുടർന്നാണ് ചില്ലകൾ മുറിച്ചു മാറ്റാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനം എടുത്തത്. പൊതുശ്മശാനത്തിലെ മരത്തിന്റെ ചില്ലകൾ വെട്ടാനായിരുന്നു ഏപ്രിൽ 24 ന് തീരുമാനം എടുത്തത്. ഇടതു ടിക്കറ്റിൽ 17 ആം വാർഡിൽ നിന്ന് ജയിച്ച മൊയ്തുപ്പ പിലാക്കലിന് ചുമതലയും നൽകി. ജൂൺ 10ന് നടത്തിയ പരിശോധനയിലാണ് മരങ്ങളും മുറിച്ചതായി കണ്ടെത്തിയത്.

തേക്ക്, മട്ടി, പൂവാക, ഉപ്പല തുടങ്ങിയ 28 ഓളം മരങ്ങളാണ് മുറിച്ചതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ ഉള്ളത്. ചില്ലകൾ മാത്രമാണ് മുറിച്ചതന്നും മരം മറ്റാരോ മുറിച്ചു കടത്തിയെന്നും മൊയ്തുപ്പു പിലാക്കൽ പറഞ്ഞു. സംഭവത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലുള്ള രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമായിട്ടുണ്ട്.

Related Posts

രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം
  • November 5, 2026

തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണം; രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് വൺ എസ് പിക്ക് ചുമതല നൽകും. എസ് പി ഇമ്മാനുവൽ പോളിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. കരാറുകാരൻ വി ഒ സാജൻ്റെ പരാതിയിലാണ്…

Continue reading
കാളിരാജ് മഹേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായി നിയമിച്ചു
  • November 5, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും പുതിയ നിയമനവും. കാളിരാജ് മഹേഷ് കുമാർ ഐപിഎസിനെ ക്രൈംസ്-II ഐജിയായി നിയമിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് പുതിയ നിയമനം. തീവ്രവാദ വിരുദ്ധ സേനയുടെ ഡിഐജി അധിക ചുമതലയും…

Continue reading

You Missed

രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം

രണ്ടാമത്തെ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം

കാളിരാജ് മഹേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായി നിയമിച്ചു

കാളിരാജ് മഹേഷ് കുമാറിനെ ക്രൈംബ്രാഞ്ച് ഐ.ജിയായി നിയമിച്ചു

‘വിദ്യാർഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് ആഗ്രഹം; സമരത്തോടല്ല, അക്രമത്തോടാണ് അസഹിഷ്ണുത’; റോജി എം ജോൺ

‘വിദ്യാർഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് ആഗ്രഹം; സമരത്തോടല്ല, അക്രമത്തോടാണ് അസഹിഷ്ണുത’; റോജി എം ജോൺ

അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

അഭിറാം കൊലപാതകം: ഒന്നാം പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

സമാനമായ കേസിൽ 105 ചുമത്തിയിട്ടുണ്ടോ? ചോദ്യങ്ങളുമായി കോടതി

സമാനമായ കേസിൽ 105 ചുമത്തിയിട്ടുണ്ടോ? ചോദ്യങ്ങളുമായി കോടതി

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും

ഷാൻ വധക്കേസ്; വിചാരണ നീട്ടി വെച്ചു, 20ന് നടപടികൾ ആരംഭിക്കും