ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനംകഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കും’; രമേശ്‌ ചെന്നിത്തല ട്വന്റിഫോറിനോട്ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം

യൂട്യൂബർ തൊപ്പിക്കെതിരായ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ട്വന്റിഫോറിനോട്. സംഭവം അന്വേഷിച്ച് ഉടൻ നടപടിയെന്ന് രമേശ്‌ ചെന്നിത്തല അറിയിച്ചു. കഞ്ചാവ് അടക്കം സൂക്ഷിച്ചതിന്റെ ദൃശ്യങ്ങൾ സംഘം തന്നെ പ്രചരിപ്പിച്ചിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അന്വേഷണം ആരംഭിച്ചു.

അശ്ലീലപ്രദർശനവും സ്ത്രീവിരുദ്ധതയും നടത്തുന്നുവെന്ന പരാതിയിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.പരസ്പരം വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ചർച്ചകളാണ് ലൈവ് സ്ട്രീമിങ്ങിലൂടെയും വീഡീയോകളിലൂടെയും തൊപ്പിയും സംഘവും ചെയ്യുന്നത്. കൃത്യമായ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാലിനും സംഘത്തിനുമെതിരെ അന്വേഷണം. അഡ്വ.ശ്രീജിത്ത് പെരുമനയുടെ പരാതി പ്രകാരം ഡിജിപി റവാഡ ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.കേസ് സൈബർ ഓപ്പറേഷൻ എസ്.പി അങ്കിത് അശോകൻ അന്വേഷിക്കുമെന്ന് അറിയിച്ച് പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് തനിക്ക് മെയിൽ വന്നതായി ശ്രീജിത് പെരുമന അറിയിച്ചു.

തൊപ്പിയും സംഘവും പോക്സോ, സമൂഹ മാധ്യമങ്ങളിലൂടെയുള്ള അശ്ശീല പ്രദർശനം, ലഹരി ഉപയോഗം, സൈബർ കുറ്റകൃത്യം, മാനസിക-ശാരിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങി വിവിധ കുറ്റങ്ങൾ ചെയ്യുന്നതായി കാണിച്ചാണ് പരാതി നൽകിയത്. പരസ്പരം വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ചർച്ചകളാണ് ലൈവ് സ്ട്രീമിങ്ങിലൂടെയും വീഡീയോകളിലൂടെയും തൊപ്പിയും സംഘവും ചെയ്യുന്നത്. തൊപ്പിക്ക് പുറമെ ഷംസീർ, മമ്മു, ജാസി തുടങ്ങിയ തൊപ്പിയുടെ സംഘത്തിലെ മറ്റുള്ളവർക്കെതിരെയും പരാതിയുണ്ട്.

Related Posts

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി
  • September 19, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന…

Continue reading
ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ
  • September 15, 2026

ഡൽഹി: ടി വീണയ്ക്ക് എതിരായ ED നടപടി, സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസെന്ന് സന്ദീപ് വാര്യർ എംഎൽഎ. ഇഡിയുടെ അന്വേഷണ ചരിത്രത്തിൽ ഇത്രയും സാഹചര്യതെളിവുകൾ കിട്ടുന്ന ആദ്യ കേസാകാം. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസ്. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചതാണ്.…

Continue reading

You Missed

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

നാഗാലാൻഡിൽ വ്യാജ മദ്യദുരന്തം; 19 മരണം

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി: ഇറാന്റെ ഉപാധികൾ അമേരിക്ക തള്ളിയതായി സൂചന

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

മാസപ്പടി കേസ്: മകൾ പണം സ്വീകരിച്ചത് ചെയ്ത സേവനത്തിന്; ED സിപിഐഎമ്മിനെ ലക്ഷ്യമിടുന്നു: പിണറായി വിജയൻ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI