KSRTCയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസ്സുകൾ സിറ്റി ഫാസ്റ്റ് ബസുകൾ ആക്കി സ്റ്റിക്കര്‍ പതിപ്പിച്ചത് പരിശോധിക്കണം: കെ.ബി ഗണേഷ്കുമാർ

KSRTCയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യമെന്ന് മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ. യുഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞതാണ്. പദ്ധതി നടപ്പാക്കാൻ അവർ ബാധ്യസ്ഥരാണ്. വിദ്യാർത്ഥികളുടെ കാര്യത്തിൽ ആൺ പെൺ വ്യത്യാസമില്ലാതെ സൗജന്യം നൽകണം. വിദ്യാർത്ഥികളായ ആൺകുട്ടികൾക്ക് കൂടി സൗജന്യ യാത്ര നൽകണം. ഓർഡിനറി ബസ്സുകൾ സിറ്റി ഫാസ്റ്റ് ബസുകൾ ആക്കി എന്ന ആക്ഷേപം ഉയരുന്നു, അത് പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

KSRTC യിൽ ബസുകൾ വാങ്ങിയതിൽ തട്ടിപ്പ് എന്ന ആരോപണം, വ്യാജ വാർത്തകൾ നിർമിച്ചു പ്രചരിപ്പിക്കുന്നു. മാധ്യമ ധാർമ്മികതയ്ക്ക് ചേർന്നതല്ല. തെറ്റായ രേഖകൾ ആണ് പ്രചരിപ്പിച്ചത്. ഞാൻ മന്ത്രിയായിരുന്ന കാലത്ത് KSRTC യിൽ തെറ്റായ കാര്യങ്ങൾ നടന്നിട്ടില്ല. എയർ സസ്‌പെൻഷൻ ഉള്ള സൂപ്പർ ഫാസ്റ്റ് ബസ് വാങ്ങിയത് 21 ലക്ഷം രൂപയ്ക്ക്. സ്പ്രിംഗ് സസ്പെൻഷൻ ഉള്ള ഫാസ്റ്റ് പാസഞ്ചർ ബസ്സ് വാങ്ങിയത് 20 ലക്ഷം രൂപയ്ക്ക്.

എന്നാൽ ഒരു മാധ്യമം പ്രചരിപ്പിച്ച വാർത്തയിൽ ഒരു ബസിനു ഏഴു ലക്ഷം രൂപയൊക്കെ അധികമായി നൽകിയെന്നാണ്. തികച്ചും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ. 30 ലക്ഷം മുടക്കി KSRTC ബസുകൾ വാങ്ങിയിട്ടില്ല. രണ്ടു ഘട്ടമായി ബസുകൾ വാങ്ങിയത് KSRTCക്ക് ലാഭമാണ് ഉണ്ടാക്കിയത്. വ്യാജ രേഖ എവിടെ നിന്നും വന്നുവെന്നു അന്വേഷിക്കണം. ഇക്കാര്യം സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതു ഉദ്യോഗസ്ഥൻ ആണ് രേഖകൾ നൽകിയതെന്നു വാർത്തകൾ നൽകിയ ലേഖകനും അന്വേഷിക്കണം. കാരണം കബളിപ്പിച്ചത് ആരാണെന്നു അറിയുമല്ലോ. സർക്കാർ അന്വേഷണം താൻ ആവശ്യപ്പെടുകയാണ്. ഇടതു മുന്നണിയുടെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. അത് കൊണ്ടാണ് വാർത്താ സമ്മേളനം വിളിച്ചു നുണ പ്രചാരണം പൊളിച്ചത്.

Advertisement

KSRTC യിൽ മന്ത്രിക്ക് മാത്രമായി ബസ്സ് വാങ്ങാൻ കഴിയില്ല. ഉദ്യോഗസ്ഥർ അടക്കം തീരുമാനമെടുത്താണ് ബസ്സ് വാങ്ങിയത്. സംഭാവനയായി റ്റാറ്റ സിയറ കാർ വാങ്ങിയെന്ന പ്രചാരണം, താൻ സംഭാവന വാങ്ങുന്ന ആളല്ല. താൻ ഫെഡറൽ ബാങ്കിൽ നിന്നും വായ്പ എടുത്തു വാങ്ങിയതാണ്. രേഖകൾ പരിശോധിക്കാം. കാർ വാങ്ങണമെങ്കിൽ സിനിമയിൽ അഭിനയിച്ചു വാങ്ങിക്കോളാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വണ്ടിക്ക് ഒരു ഡിസ്കൗണ്ടും തന്നിട്ടില്ല. ഏതു അന്വേഷണം നേരിടാൻ തയ്യാറാണ്. വേണമെങ്കിൽ സിബിഐ അന്വേഷിക്കട്ടെ. KSRTC യിലെ ഉദ്യോഗസ്ഥരെല്ലാം അഴിമതിക്കാരാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. തെരഞ്ഞെടുപ്പിൽ ജയിക്കുകയും തോൽക്കുകയും ചെയ്യുന്നത് ആദ്യമല്ല. പത്തനാപുരത്ത് കോൺഗ്രസും ബിജെപിയും തമ്മിലാണ് ഡീൽ നടന്നത്.

മതേതര നിലപാട് സ്വീകരിച്ചതുകൊണ്ടാണ് താൻ തോറ്റത്. തോൽവിയായിട്ട് താൻ കാണുന്നില്ല. മതേതരത്തിന്റെ പേരിൽ തോറ്റെങ്കിൽ തന്റേത് ധാർമിക വിജയമാണ്. ഇപ്പോൾ പത്തനാപുരത്ത് ഉള്ളത് കോൺഗ്രസ് ബിജെപി എംഎൽഎയെന്നും അദ്ദേഹം പരിഹസിച്ചു.

17 വയസ്സിൽ ലൈസൻസ് എടുത്തെന്ന ആക്ഷേപം, അത് തന്ന ഉദ്യോഗസ്ഥരോട് ചോദിക്കണം. അവർക്കെതിരെ നടപടി എടുക്കട്ടെ. ലൈസൻസിൽ MLA എന്ന് ചേർത്തിട്ടുണ്ടെങ്കിൽ അതിന് താൻ ഉത്തരവാദിയല്ല. തനിക്ക് ഇന്റർനാഷണൽ ലൈസൻസ് ഉണ്ട്. എന്റേ പിതാവ് അല്ലല്ലോ ആ ലൈസൻസ് തന്നതെന്നും അദ്ദേഹം ചോദിച്ചു.

Story Highlights : K B Ganesh kumar on KSRTC free travel

Related Posts

15 ദിവസം അവധി എടുത്തെന്ന പരാമര്‍ശം ഒഴിവാക്കി; ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് തിരുത്തി
  • June 15, 2026

ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി. 15 ദിവസം അവധി എടുത്തെന്ന പരാമര്‍ശം ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. തുടര്‍ച്ചയായി ലീവ് എടുത്തെന്നും മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തീകരിച്ചെന്നും കാണിച്ചാണ് സര്‍ക്കാര്‍ നടപടി. പിന്നാലെ,…

Continue reading
‘കേൾവിപരിമിതിയുള്ള അനാഥകുട്ടിയെ കയറുകൊണ്ട് കെട്ടിയിട്ടു, കൈയിൽ നീരും പാടുകളും’; തിരുവനന്തപുരം ശ്രീകാരുണ്യ മിഷൻ അഗതി മന്ദിരത്തിനെതിരെ പരാതി
  • June 15, 2026

കേൾവിപരിമിതിയുള്ള അനാഥകുട്ടിയെ കയറുകൊണ്ട് കെട്ടിയിട്ടു, തിരുവനന്തപുരം ശ്രീകാരുണ്യ മിഷൻ അഗതി മന്ദിരത്തിനെതിരെ പരാതി. കുട്ടിയുടെ കയ്യിൽ നീരുകളും പാടുകളും. കുട്ടി ജന്മനാ ബദിരയും മൂകയും. ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ശ്രീകാരുണ്യ മിഷൻ ഹോമിൽ പാർപ്പിക്കുകയായിരുന്നു. കുട്ടിയുടെ മുറിവിന്റെ ദൃശ്യങ്ങൾ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആരുനേടി ഇന്നത്തെ കോടി? ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ആരുനേടി ഇന്നത്തെ കോടി? ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി; ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം സംഘം മടങ്ങും

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി; ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം സംഘം മടങ്ങും

തമിഴ്‌നാട്ടില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍

തമിഴ്‌നാട്ടില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍

മുഖ്യമന്ത്രിയുടെ ഫ്ലക്സ് വെച്ചില്ല; തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായ്മയെന്ന് യൂത്ത് കോൺഗ്രസ്

മുഖ്യമന്ത്രിയുടെ ഫ്ലക്സ് വെച്ചില്ല; തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായ്മയെന്ന് യൂത്ത് കോൺഗ്രസ്

റബ‍ർ ബോർഡ് തലപ്പത്ത് രാഷ്ട്രീയ നിയമനം, ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

റബ‍ർ ബോർഡ് തലപ്പത്ത് രാഷ്ട്രീയ നിയമനം, ബിജെപി നേതാവ് എൻ ഹരി റബർ ബോർഡ് ചെയർമാനാകും; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

15 ദിവസം അവധി എടുത്തെന്ന പരാമര്‍ശം ഒഴിവാക്കി; ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് തിരുത്തി

15 ദിവസം അവധി എടുത്തെന്ന പരാമര്‍ശം ഒഴിവാക്കി; ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് തിരുത്തി