അന്തിമകരാറിന് രൂപം നൽകാൻ അമേരിക്ക-ഇറാൻ ചർച്ച ഇന്ന്: നാവിക ഉപരോധം പൂർണമായും പിൻവലിച്ചു

സമാധാനത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടതിന് ശേഷമുള്ള ആദ്യ അമേരിക്ക-ഇറാൻ ചർച്ച ഇന്ന് സ്വിറ്റസർലണ്ടിൽ. മധ്യസ്ഥരായ പാകിസ്താൻ-ഖത്തർ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. അന്തിമകരാറിന് രൂപം നൽകുന്നതിനുള്ള ചർച്ചകൾക്കാണ് ഇതോടെ തുടക്കമാകുക. കരാർ ലംഘിച്ചാൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബാഫ് പ്രതികരിച്ചു.

ധാരണാപത്രത്തിൽ എതിർപ്പുണ്ടായിരുന്നെങ്കിലും രാജ്യസുരക്ഷയിൽ ഉറപ്പ് ലഭിച്ചതുകൊണ്ടാണ് അംഗീകാരം നൽകിയതെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇറാനുമായി ധാരണയിലെത്തുന്നതിനായി ട്രംപ് അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അതിനായി എല്ലാ സ്വാധീനവും ചെലുത്തിയെന്നും മുജ്തബ ഖമനയി പറഞ്ഞു. താൻ ആദ്യം ധാരണയെ എതിർത്തുവെങ്കിലും ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനിൽ നിന്നും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ നിന്നും രാജ്യസുരക്ഷയെപ്പറ്റി ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ധാരണാപത്രം അംഗീകരിച്ചതെന്നും ഖമനയി പ്രസ്താവനയിൽ പറഞ്ഞു.

ഭാവിയിൽ അമേരിക്ക അമിതമായ ആവശ്യങ്ങൾ ഉന്നയിച്ചാൽ ഇറാൻ അത് തള്ളിക്കളയുമെന്ന് ഖമനയി വ്യക്തമാക്കി. ഭാവി ചർച്ചകളെ ശത്രുവിൻ്റെ നിലപാടുകളുടെ അംഗീകരിക്കലായി കാണരുതെന്നും ഖമനയി അദേഹം കൂട്ടിച്ചേർത്തു. ഇറാൻ തീരത്തെ നാവിക ഉപരോധം പൂർണമായും പിൻവലിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ തീരത്തേക്കും പുറത്തേക്കും കപ്പലുകൾക്ക് ഇനി നിർബാധം സഞ്ചരിക്കാമെന്നും അമേരിക്കൻ സൈന്യം അറിയിച്ചു.

കപ്പലുകൾക്കുള്ള നിയന്ത്രണം നീക്കിയതായും നീങ്ങാനുള്ള അനുമതി അതി വേഗത്തിൽ നൽകുമെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ചകൾ നടക്കുന്ന 60 ദിവസക്കാലത്ത് പാസ്സേജ് ഫീസ് ഈടാക്കില്ല. ധാരണാപത്രത്തിനെതിരെയുള്ള ഇസ്രയേൽ നിലപാടിനെ വിമർശിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് രംഗത്തെത്തി. സമാധാന പ്രക്രിയയെ ഇസ്രയേൽ മാനിക്കണം. ലോകത്ത് ഇസ്രയേലിൻ്റെ ശക്തനായ ഏക സഖ്യകക്ഷി അമേരിക്ക മാത്രമാണെന്ന് ഇസ്രയേൽ ഓർക്കണമെന്ന് വാൻസ് പറഞ്ഞു.

ഇസ്രയേലിനെ സംരക്ഷിക്കുന്ന ആയുധങ്ങളിൽ മൂന്നിൽ രണ്ടും അമേരിക്കൻ നിർമ്മിതമാണെന്നും അമേരിക്കയുടെ നികുതിപ്പണം ഉപയോഗിച്ചുള്ളതാണെന്നും വാൻസ് ഓർമിപ്പിച്ചു. അമേരിക്ക ഇസ്രയേലിന് പ്രതിവർഷം 400 കോടി ഡോളറിൻ്റെ സഹായം നൽകുന്നുണ്ടെന്നും വാൻസ് പറഞ്ഞു. കരാറിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരാശനാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് വാൻസിൻ്റെ പ്രതികരണം.

പശ്ചിമേഷ്യയിൽ പൂർണ്ണമായ വെടിനിർത്തലാണ് അമേരിക്ക പ്രതീക്ഷിക്കുന്നതെന്ന് യു എസ്‌ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ എല്ലാവരും തങ്ങളുടെ പ്രതിബദ്ധതകൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനുമായി സമാധാന കരാർ ചർച്ച ചെയ്യുന്ന ട്രംപിനെ ഇസ്രയേൽ വിശ്വസിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ പറഞ്ഞു.

Related Posts

കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവം; വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
  • September 19, 2026

തിരുവനന്തപുരം: പത്തനംതിട്ട കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് മന്ത്രി കെ മുരളീധരൻ നിർദേശം നൽകിയത്. 16 വയസ്സുകാരിക്ക് 88 വയസ്സുകാരിയുടെ എക്സറേയാണ് കഴിഞ്ഞ പതിനാലാം തീയതി മാറി…

Continue reading
അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു
  • September 18, 2026

കൽപ്പറ്റ: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർനടപടികൾ തടയണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. തുടർ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്ന് ആന്റോ ഹർജിയിൽ…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും