CMRLന് നൽകിയ സേവനങ്ങൾ എന്തെല്ലാം? വീണ ടി രേഖകൾ ഹാജരാക്കിയില്ല; ED വീണ്ടും ചോദ്യം ചെയ്യും

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയെ വീണ്ടും ഇഡി ചോദ്യം ചെയ്യും. എസ്എഫ്ഐഒ റിപ്പോർട്ടിന്റെ അനുബന്ധ രേഖകളുടെ പൂർണ വിവരം ലഭിച്ച ശേഷം സമൻസ് അയക്കും. വീണ ടി നൽകിയ മൊഴി രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കും. സിഎംആർഎല്ലിന് നൽകിയെന്ന് പറയുന്ന സേവനങ്ങൾ എന്തെല്ലാമെന്ന് തെളിയിക്കാൻ രേഖകൾ ഹാജരാക്കാൻ വീണ ടിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

ഐടി സേവനങ്ങൾ സംബന്ധിച്ച് സിഎംആർ‌എൽ പ്രതിനിധികളുമായി നേരിട്ടായാരുന്നു ചർച്ചയെന്നും, അതിനാൽ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്നുമാണ് വീണയുടെ മൊഴി. എക്സാലോജിക് നിലവിൽ പ്രവർത്തനത്തിലില്ല, അവിടെ ഉപയോഗിച്ച സിസ്റ്റത്തിലായിരുന്നു മറ്റു ചില വിശദാംശങ്ങളെന്നുമാണ് വീണയുടെ മറുപടി. കഴിഞ്ഞദിവസം 9 മണിക്കൂറോളം വീണയെ ഇഡി ചോദ്യം ചെയ്തിരുന്നു. രാവിലെ പത്തരയോടെ ഇഡി ആസ്ഥാനത്തെത്തിയ വീണാ ടി ചോദ്യം ചെയ്യൽ പൂർത്തിയാക്കി പുറത്തിറങ്ങിയത് രാത്രി എട്ടുമണിയോടെയാണ്.

ഇഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാൻ സമൻസ് നൽകിയിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് എത്തിയില്ല. ശേഷം ഭർത്താവും എംഎൽഎയുമായ പി എ മുഹമ്മദ് റിയാസിനൊപ്പം ഇന്ന് ഹാജരാവുകയായിരുന്നു. എസ്എഫ്ഐഒ റിപ്പോർട്ടിന്റെ വിവരങ്ങളും റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.

2016 മുതൽ 2020, 21 വരെയുള്ള കാലയളവിൽ 2.78 കോടി രൂപ കരിമണൽ കമ്പനിയായ സി എം ആർ എൽ ഐടി സേവനങ്ങൾക്ക് എന്ന പേരിൽ എക്സാലോജിക്കിന് നൽകിയിട്ടുണ്ട്. എന്നാൽ എക്സാജിക് സിഎംആർഎൽന് പ്രത്യേക സേവനങ്ങൾ ഒന്നും ചെയ്തില്ലെന്നാണ് ആദ്യം അന്വേഷണം നടത്തിയ SFIO കണ്ടെത്തൽ. ഇന്നലെ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയെയും ജയ എസ് കർത്തയെയും, മകൾ ഷിബി എസ് കർത്തയെയും ഇ ഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

Related Posts

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി
  • August 5, 2026

ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നിക്ഷേപകരെ കാണാൻ പോയെന്ന് തിങ്കളാഴ്ച അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു, എന്നാൽ കൊച്ചിയിൽ പോയതു കൊണ്ടാണ് അവിടെ വച്ച് കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ മറുപടി. രണ്ടു ദിവസം രണ്ടു…

Continue reading
വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ
  • August 5, 2026

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും താൻ ശ്രദ്ധിക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി സർവീസ് നിർത്തലാക്കില്ലെന്നും സിപി…

Continue reading

You Missed

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം