വി.ഡി സതീശൻ നിയമസഭയിലെത്തി, യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഉടൻ

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഉടൻ. മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിലെത്തി. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി തന്നെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും ഇറങ്ങി. ബജറ്റിനെക്കുറിച്ച് ചോദിച്ചെങ്കിലും ഒന്നും പ്രതികരിക്കാതെയാണ് വി.ഡി സതീശൻ കന്റോൺമെന്റ് ഹൗസിൽ നിന്നും സഭയിലേക്ക് ഇറങ്ങിയത്.ബജറ്റിന്റെ അച്ചടിച്ച കോപ്പി മുഖ്യമന്ത്രി വിഡി സതീശന് കൈമാറി. അച്ചടി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് അച്ചടിച്ച കോപ്പി മുഖ്യമന്ത്രിക്ക് കൈമാറിയത്. കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് കൈമാറിയത്.

ശമ്പള പരിഷ്കരണം മുതൽ ക്ഷേമ പെൻഷൻ വരെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോ എന്നാണ് കേരളം കാത്തിരിക്കുന്നത്. കിഫ്ബിയുടെ ഭാവിയും ഇന്ധന സെസും കെഎസ്ആർടിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുമെല്ലാം പ്രതീക്ഷിക്കുന്നുണ്ട്. ക്ഷേമ പ്രഖ്യാപനങ്ങളിൽ ഊന്നിയായിരിക്കും ബജറ്റ് അവതരണമെന്നാണ് കണക്കു കൂട്ടൽ. ക്ഷേമ പെൻഷനിൽ വർധനവുണ്ടാകുമോ, സർക്കാർ ജീവനക്കാരുടെ ഡി എ കുടിശികയിൽ എന്ത് തീരുമാനമെടുക്കും എന്നീ കാര്യങ്ങളിൽ ആകാംക്ഷ നിലനിൽകുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ നിർണായക തീരുമാനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കാം.

ബജറ്റില്‍ വലിയ പ്രതീക്ഷയിലാണ് കര്‍ഷകര്‍. നെല്ല് സംഭരണത്തില്‍ അപാകതയും കൊടുക്കുന്ന നെല്ലിന് സമയബന്ധിതമായി പണം ലഭിക്കാത്തതും കഴിഞ്ഞ കാലങ്ങളില്‍ ആലപ്പുഴയിലെ കര്‍ഷകരെ കുറച്ചൊന്നുമല്ല വലിച്ചത്. പൂര്‍ത്തിയാകാത്ത കുട്ടനാടന്‍ പാക്കേജിന് ഇത്തവണത്തെ ബജറ്റില്‍ എന്തായിരിക്കും നീക്കിയിരിപ്പ്? യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ റബറിന്റെ താങ്ങുവില 250 ആയി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് റബര്‍ കര്‍ഷകര്‍.

Related Posts

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി
  • September 19, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന…

Continue reading
കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവം; വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
  • September 19, 2026

തിരുവനന്തപുരം: പത്തനംതിട്ട കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് മന്ത്രി കെ മുരളീധരൻ നിർദേശം നൽകിയത്. 16 വയസ്സുകാരിക്ക് 88 വയസ്സുകാരിയുടെ എക്സറേയാണ് കഴിഞ്ഞ പതിനാലാം തീയതി മാറി…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും