ഒടുവിൽ സമാധാനം: ഇറാൻ സമാധാനകരാറിൽ ഒപ്പുവച്ച് ട്രംപും പെഷസ്കിയാനും

ഇറാൻ സമാധാനകരാറിൽ ഒപ്പുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനും. മുൻനിശ്ചയിച്ച പ്രകാരം ജനീവയിൽ ഔദ്യോഗികമായി കരാറിൽ ഒപ്പിടുന്ന ചടങ്ങ് ഉണ്ടാകില്ല. എന്നാൽ ട്രംപും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മഗ് ഗാലിബഫും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുറത്തുവന്ന കരാറിലെ വിവരങ്ങൾ അമേരിക്കൻ അധികൃതർ സ്ഥിരീകരിച്ചു. കരാറിൽ ഉറച്ചു നിന്നില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്നാണ് ജി-സെവൻ ഉച്ചകോടിയിലെ വാർത്താ സമ്മേളനത്തിൽ ട്രംപിന്റെ ഭീഷണി.

ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഒപ്പുവച്ച കരാറിൽ പതിനാലിന നിർദേശങ്ങളാണ് ഉള്ളത്. ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകും. ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കും. ഇറാൻ ആണവായുധം ഉണ്ടാക്കില്ല, ഇറാൻ്റെ പുനരുദ്ധാരണത്തിന് 30,000 കോടി ഡോളറിൻ്റെ നിക്ഷേപം, ചർച്ച തുടരുന്ന 60 ദിവസത്തേക്ക് ഹോർമുസിൽ ടോൾരഹിത കപ്പൽ ഗതാഗതം, ഇറാനെതിരെയുള്ള ഉപരോധം നീക്കൽ എന്നിവ ധാരണാപത്രത്തിലുണ്ട്. അമേരിക്കൻ സൈന്യം കുറച്ചുകാലം കൂടി ഗൾഫ് മേഖലയിൽ തുടരുമെന്ന് ട്രംപ്. കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ ഇറാനെതിരെ ശക്തമായ ആക്രമണമെന്നും മുന്നറിയിപ്പ്

ഇറാൻ എല്ലാം ശരിയായി ചെയ്താൽ മാത്രമേ എണ്ണ വിൽക്കുന്നതിനു മേലുള്ള ഉപരോധവും ഫണ്ട് ഉപയോഗവും അനുവദിക്കുകയുള്ളുവെന്നും ട്രംപ് വ്യക്തമാക്കി. വെള്ളിയാഴ്ച ജനീവയിൽ കരാർ ഔദ്യോഗികമായി ഒപ്പിടുമെന്നാണ് ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. ഫ്രാൻസിലെ വെഴ്സായ് കൊട്ടാരത്തിൽ വെച്ച് നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് ധാരണാപത്രത്തിന്റെ പകർപ്പിൽ ഒപ്പുവെച്ചതെന്ന് യു.എസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫും ട്രംപുമായി ജനീവയിൽ കൂടിക്കാഴ്ച നടത്തും.

ഞായറാഴ്ച കരാറിൽ ഡിജിറ്റലായി ഒപ്പിട്ടത് ജെ ഡി വാൻസും ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫുമായിരുന്നു. ട്രംപ് അന്ന് കരാറിന് സാക്ഷ്യം വഹിച്ചതല്ലാതെ ഒപ്പിട്ടിരുന്നില്ല. ധാരണാപത്രത്തിൻ്റെ പകർപ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് നൽകിയിട്ടുണ്ടെന്നും ട്രംപ് അറിയിച്ചു.

Related Posts

കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവം; വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
  • September 19, 2026

തിരുവനന്തപുരം: പത്തനംതിട്ട കോന്നിയിൽ എക്സ്-റേയും മരുന്നും മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് മന്ത്രി കെ മുരളീധരൻ നിർദേശം നൽകിയത്. 16 വയസ്സുകാരിക്ക് 88 വയസ്സുകാരിയുടെ എക്സറേയാണ് കഴിഞ്ഞ പതിനാലാം തീയതി മാറി…

Continue reading
അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു
  • September 18, 2026

കൽപ്പറ്റ: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർനടപടികൾ തടയണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. തുടർ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്ന് ആന്റോ ഹർജിയിൽ…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും