ബജറ്റിൽ നെൽകർഷകർക്ക് അവഗണന; യുഡിഎഫിനെ ജയിപ്പിച്ചതിൽ പുനർചിന്തനം വേണ്ടി വരുമെന്ന് കർഷകർ

ബജറ്റിൽ നെൽകർഷകർക്ക് അവഗണന. മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ. ഒരു പ്രഖ്യാപനവുമില്ലാത്ത ബജറ്റിൽ കടുത്ത നിരാശയെന്ന് കുട്ടനാട്ടിലെ കർഷകർ പറഞ്ഞു. റിവോൾവിങ് ഫണ്ട്‌ പ്രകടന പത്രികയിയിൽ മാത്രം ഒതുങ്ങി.

നെല്ലിന്റെ സംഭരണവില വർധിപ്പിച്ചില്ല. ഈ അവഗണന എന്തിനെന്ന് നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് ചോദിച്ചു. യുഡിഎഫിനെ ജയിപ്പിച്ചതിൽ പുനർചിന്തനം വേണ്ടി വരുമെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ റബർ കർഷകർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ് ഉണ്ടായത്.

റബര്‍ താങ്ങുവില 250 രൂപയാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. നിലവില്‍ 200 രൂപയാണ് താങ്ങുവില. നെല്ല് സംഭരണം കാര്യക്ഷമമാക്കും. സംഭരണ വില കര്‍ഷകര്‍ക്ക് കൃതമായി ലഭിക്കുന്നതിന് നടപടി സ്വീകരിക്കും. നാളികേരത്തിന് പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. കൃഷി സഖി വനിത കര്‍ഷക വികസന പദ്ധതി നടപ്പാക്കും. കാര്‍ഷിക മേഖലയില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

ഫാം ടൂറിസം പ്രോത്സാഹിപ്പിക്കും. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രോത്സാഹന നടപടികള്‍ സ്വീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. വയനാട്, ഇടുക്കി ജില്ലകളുടെ സമഗ്ര വികസനത്തിന് ബജറ്റില്‍ പാക്കേജ് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി 75 രൂപയായി കൂട്ടിയതായും വി ഡി സതീശന്‍ അറിയിച്ചു.

Related Posts

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ
  • August 6, 2026

വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം. ദുരുദ്ദേശത്തോടെ കൊണ്ടുവന്ന ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇക്കാര്യത്തിൽ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണയ ബില്ലിൽ കോൺഗ്രസ്…

Continue reading
ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ
  • August 6, 2026

സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു. പാലക്കാട് ചാലിശേരിയിലാണ് കഴിഞ്ഞ ദിവസമാണ് സംഭവം. എസ്റ്റേറ്റ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രത്തില്‍ വച്ച് ഡ്യൂട്ടിക്കിടെയാണ് നഴ്സിന് വിഷപ്പാമ്പിന്റെ കടിയേറ്റത്. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് കടിയേറ്റത്. കടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇവരെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍…

Continue reading

You Missed

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി