മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ; നയപ്രഖ്യാപനത്തിൽ നിർണായക പ്രസ്താവന

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമാണം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ. നയപ്രഖ്യാപനത്തിലാണ് ഇക്കാര്യമുള്ളത്. അറ്റകുറ്റപ്പണികളുമായി മുന്നോട്ടു പോകുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും സർക്കാർ വ്യക്തമാക്കി.

പുതിയ അംഗങ്ങളെ അഭിനന്ദിച്ചാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ഡിഎംകെയ്ക്കെതിരെയും ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചു. മുൻസർക്കാർ ലഹരിയൊഴുക്ക് തടഞ്ഞില്ല. കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം ലഹരിയൊഴുക്ക്. ദ്വിഭാഷനയം തുടരുമെന്ന് നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ വ്യക്തമാക്കി.

ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടി എന്ന് നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ വ്യക്തമാക്കി. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ പേരുകള്‍ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പരാമര്‍ശിച്ചു.

കേന്ദ്രത്തിനെതിരായ വിമർശനം ഗവർണർ വായിക്കുകയും ചെയ്തു. ത്രിഭാഷനയവുമായി കേന്ദ്രവിഹിതത്തെ ബന്ധിപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന രാഷ്ട്രീയ നയം വിജയ് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ദ്രാവിഡ പാർട്ടികളുടെ നിലപാട് തന്നെയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കീഴ്‌വഴക്കം പിന്തുടർന്ന് വിജയ് സർക്കാർ നടപടികള്‍ ആരംഭിച്ചത്. ആദ്യം തമിഴ് തായ് വാഴ്ത്താണ് ആലപിച്ചത്. പിന്നാലെ ദേശീയഗാനം ആലപിച്ചു. വന്ദേമാതരം ആലപിച്ചില്ല.

Related Posts

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ
  • August 5, 2026

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും താൻ ശ്രദ്ധിക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി സർവീസ് നിർത്തലാക്കില്ലെന്നും സിപി…

Continue reading
‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ
  • August 4, 2026

ആറ് വർഷത്തിനിടെ തങ്ങളുടെ മുപ്പതിലധികം പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ റിസ്‌വാൻ ഹനീഫ് വെളിപ്പെടുത്തുന്നത്. പാകിസ്താനിലെ പ്രധാന നഗരങ്ങളായ പെഷവാർ, കറാച്ചി, റാവൽപിണ്ടി എന്നിവടങ്ങളിലും പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ്, റാവൽക്കോട്ട് എന്നിവിടങ്ങളിലുമാണ് ലഷ്കർ…

Continue reading

You Missed

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം