‘മുഖ്യമന്ത്രി വിഡി സതീശന് അന്ധമായ ആർഎസ്എസ് ഭക്തി, പിഎം ശ്രീയുമായി മുന്നോട്ട് പോയാൽ ശക്തമായി പ്രതിഷേധിക്കും’; എസ്എഫ്ഐ

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി. മുഖ്യമന്ത്രി വിഡി സതീശന് അന്ധമായ ആർഎസ്എസ് ഭക്തി. പിഎംശ്രീ ആർഎസ്എസ് അജണ്ട നടപ്പിലാക്കാനുള്ള പാലം എന്ന് പറഞ്ഞത് വി ഡി സതീശൻ. ഇന്ന് ആ ആർഎസ്എസ് അജണ്ട ദൃഢതയോടെ നടപ്പിലാക്കുന്നു, ഇത് പ്രതിഷേധാർഹമെന്ന് ആദർശ് എം സജി 24 നോട്‌ പറഞ്ഞു.

വിഡി സതീശന്റെ ആത്മീയ ഗുരുക്കളായ സവർക്കറെയും ഗോൾവൽക്കറെയും കേരളത്തിലെ വിദ്യാർത്ഥികളും പഠിക്കണം എന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നു. പിഎം ശ്രീയുമായി ബന്ധപ്പെട്ട ചർച്ചകൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ചപ്പോൾ തന്നെ എസ്എഫ്ഐ നിലപാട് അറിയിച്ചു. വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട പൈസ പിഎം ശ്രീ യുടെ പേരിൽ തടഞ്ഞു വയ്ക്കാൻ പാടില്ല.

LDF കാലത്ത് എസ്എഫ്ഐ ആശങ്ക അറിയിച്ചു. തുടർന്ന് LDF സർക്കാർ പിന്മാറി. ഓദ്യോഗികമായി ഇക്കാര്യം LDF സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രിയെ വിമർശിച്ചാൽ പ്രതിരോധിക്കാൻ ആദ്യം എത്തുന്നത് കെ സുരേന്ദ്രനും ബിജെപി നേതാക്കൾ. ABVP യുടെ സമ്മർദ്ദ ഫലമായിട്ടാണ് വിഡി സതീശൻ സർക്കാർ ഈ തീരുമാനവുമായി മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാഭ്യാസ മേഖലയ്ക്ക്മേൽ സംഘപരിവാർ സംഘടനകളുടെ സമ്മർദ്ദം ഉണ്ട്. പിഎം ശ്രീയുമായി മുന്നോട്ടു പോയാൽ ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉണ്ടാകും. RSS അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ല. കേരളത്തിലെ മതനിരപേക്ഷ ബോധത്തെ ഒറ്റിക്കൊടുക്കുന്ന ഒറ്റുകാരൻ ആകരുത് മുഖ്യമന്ത്രി വി ഡി സതീശനെന്നും ആദർശ് ആവശ്യപ്പട്ടു.

Related Posts

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി
  • August 5, 2026

ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നിക്ഷേപകരെ കാണാൻ പോയെന്ന് തിങ്കളാഴ്ച അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു, എന്നാൽ കൊച്ചിയിൽ പോയതു കൊണ്ടാണ് അവിടെ വച്ച് കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ മറുപടി. രണ്ടു ദിവസം രണ്ടു…

Continue reading
വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ
  • August 5, 2026

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും താൻ ശ്രദ്ധിക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി സർവീസ് നിർത്തലാക്കില്ലെന്നും സിപി…

Continue reading

You Missed

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം