തായ് ഗോൾഡ്’; കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട
  • December 9, 2024

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. മൂന്നര കോടിയിലധികം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്നും തായ് എയർവേയ്സിൽ എത്തിയ മലപ്പുറം സ്വദേശിയായ ഉസ്മാനാണ് 12 കിലോ കഞ്ചാവ് ബാഗേജിൽ ഒളിപ്പിച്ചത്. ഭക്ഷണപാക്കറ്റുകളിലും…

Continue reading
പത്തനംതിട്ടയിൽ പതിനേഴ് വയസുകാരി അമ്മയായി; കുഞ്ഞിന് എട്ട് മാസം പ്രായം, 21-കാരന്‍ അറസ്റ്റില്‍
  • December 9, 2024

പത്തനംതിട്ട അടൂര്‍ ഏനാത്ത് 17 വയസുകാരി അമ്മയായി. കുഞ്ഞിന് എട്ട് മാസം പ്രായം. സംഭവത്തില്‍ 21-കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യനെയാണ് ഏനാത്ത് പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയായേക്കും.നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും ആരോഗ്യ…

Continue reading
പത്തനംതിട്ടയിലെ അമ്മു സജീവന്റെ മരണം; കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാർത്ഥിനികൾക്ക് സസ്‌പെൻഷൻ
  • December 9, 2024

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ കോളജ് അധികൃതർക്കെതിരെ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളജ് പ്രിൻസിപ്പാളെ സ്ഥലം മാറ്റി. പ്രതികളായ മൂന്നു വിദ്യാർത്ഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രിൻസിപ്പാളിന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടിയാണെന്നാണ് ഔദ്യോഗിക വിശദീകരണം. അമ്മുവിൻറെ മരണത്തിൽ ആരോഗ്യ…

Continue reading
എടത്തല ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജ്ജിതം; ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം
  • December 9, 2024

എറണാകുളം എടത്തലയിലെ സാന്ത്വനം ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. എടത്തല പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് സമഗ്രമായി അന്വേഷിക്കുന്നത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ചിൽഡ്രൻസ് ഹോമിലെ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ കാണാതാവുന്നത്. ചിൽഡ്രൻസ് ഹോമിൽ ഗുരുതരമായ…

Continue reading
ചെറുപ്പക്കാരാണ് നേതൃത്വത്തിൽ ഇരിക്കുന്നത്, യുവാക്കൾ അസ്വസ്ഥരായി നിൽക്കേണ്ട സാഹചര്യം കോൺഗ്രസിൽ ഇല്ല; രാഹുൽ മാങ്കൂട്ടത്തിൽ
  • December 9, 2024

കെ പി സി സി പുനസംഘടന വാര്‍ത്തകളോട് പ്രതികരിച്ച്  പാലക്കാട് എംഎൽഎ രാഹുൽ മങ്കൂട്ടത്തിൽ. യുവാക്കൾ അസ്വസ്ഥരായി നിൽക്കുന്ന സാഹചര്യമല്ല കോൺഗ്രസിലുള്ളത്. ചെറുപ്പക്കാരാണ് കോൺഗ്രസ് നേതൃത്വത്തിൽ ഇരിക്കുന്നത്, കൂടുതൽ സന്ദീപ് വാര്യർമാർ കോൺഗ്രസിലേക്ക് വരേണ്ടതുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നേതൃത്വത്തെ കുറിച്ച്…

Continue reading
പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിന്റെ ബാധ്യത, ഭരണത്തിന്റെ കൃത്യമായ സ്വാദ് ജനങ്ങളാണ് അനുഭവിക്കേണ്ടത്; മുഖ്യമന്ത്രി
  • December 9, 2024

പ്രശ്നങ്ങളുടെ പരിഹാരം ജനങ്ങളുടെ അവകാശമാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിൻറെ ബാധ്യതയാണ് സർക്കാർ എന്നും ജനങ്ങൾക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ തങ്ങൾക്കെന്തോ അവകാശമുണ്ടെന്ന് കരുതുന്ന ചിലരുണ്ട് ഇതൊന്നും നാട് അംഗീകരിക്കില്ല സർക്കാരും അംഗീകരിക്കില്ല ഇതിലെല്ലാം സർക്കാർ കർക്കശ നടപടി…

Continue reading
‘വിഴിഞ്ഞത്തിന് നൽകുന്ന സഹായധനം തിരിച്ച് അടയ്ക്കണം, 20% വരുമാനവിഹിതവും വേണം’; നിർമല സീതാരാമൻ
  • December 9, 2024

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന സഹായധനം കേരളം തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രം നല്‍കുന്ന 817 കോടി രൂപ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ കത്തിനാണ് മറുപടി. വയബിലിറ്റി ഗ്യാപ് ഫണ്ട്‌ സൗജന്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം കേന്ദ്രം തള്ളി.…

Continue reading
അണ്ടര്‍ 19 ഏഷ്യാ കപ്പ്, ഇന്ത്യയെ തകർത്ത് ബംഗ്ലാദേശ് ചാമ്പ്യന്മാർ
  • December 9, 2024

അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം നിലനിർത്തി ബംഗ്ലാദേശ്. ഇന്ന് നടന്ന ഫൈനലിൽ ഇന്ത്യയെ 59 റൺസിന് തോൽപ്പിച്ചു. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 35.2 ഓവറിൽ 139 റൺസിന് പുറത്തായി. നേരത്തെ, ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 198…

Continue reading
ഇൻഡി​ഗോയുടെ പരാതി; ഇലക്ട്രിക് എസ്‌യുവിയുടെ പേര് മാറ്റി മഹീന്ദ്ര
  • December 9, 2024

ഇൻഡിഗോ ഡൽഹി ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് ഇലക്ട്രിക് എസ്‌യുവിയുടെ പേര് മാറ്റി മഹീന്ദ്ര. ‘ബിഇ 6ഇ’ യുടെ പേര് ‘ബിഇ 6’ എന്നാക്കി മാറ്റുമെന്ന് മഹീന്ദ്ര അറിയിച്ചു. കഴിഞ്ഞമാസമാണ് ബി.ഇ.ബ്രാന്റിലെ ആദ്യ ഇലക്ട്രിക് മോഡൽ ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കളായ…

Continue reading
ആശുപത്രിയിലെ പ്രശ്നങ്ങൾ മകൾ മുൻപും അറിയിച്ചിരുന്നു, കുറച്ചു ദിവസം കൂടി പിടിച്ചു നിൽക്കാൻ പറഞ്ഞതാണ്; മൻസൂർ ആശുപത്രിയ്‌ക്കെതിരെ പെൺകുട്ടിയുടെ അമ്മ
  • December 9, 2024

ഹോസ്റ്റൽ വാർഡൻ മകളോട് മോശമായിട്ടാണ് പെരുമാറിയിരുന്നതെന്ന് കാസർഗോഡ് കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ അമ്മ ഓമന സദൻ. ആശുപത്രിയിലെ പ്രശ്നങ്ങൾ മകൾ മുൻപും തന്നോട് പറഞ്ഞിരുന്നു, കുറച്ചു ദിവസം കൂടി പിടിച്ചു നിൽക്കാൻ പറഞ്ഞിരുന്നതാണ് അവസാനമായി…

Continue reading

You Missed

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു
‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ
ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി
മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍
‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്
ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം