‘യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിര്’കാന്തപുരം എ പി വിഭാഗത്തിന്റെ സര്‍ക്കുലറിനെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി മറുപടിയുമായി സമസ്ത പത്രം സിറാജ്

കോഴിക്കോട്: ഇസ്ലാമിക ആഘോഷവേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ പി വിഭാഗത്തിന്റെ സര്‍ക്കുലറിനെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി സമസ്ത പത്രം സിറാജ്. ഇസ്ലാമിക ആഘോഷങ്ങള്‍ക്കെല്ലാം ആത്മീയമായ ചില താത്പര്യങ്ങളുണ്ട്. യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിരാണെന്ന് എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തല്ല സഖാഫി എളമരം എഴുതിയ ലേഖനത്തില്‍ പറയുന്നു.

സര്‍ക്കുലറിന്റെ കാര്യം വിശദമായി പരാമര്‍ശിച്ചുകൊണ്ടാണ് ലേഖനം. കഴിഞ്ഞ 27ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇസ്ലാം മത വിശ്വാസികള്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറില്‍ മതപരമായ ആഘോഷങ്ങളില്‍ ചില ജാഗ്രതകള്‍ ആവശ്യമാണെന്ന് അണികളെ ഉണര്‍ത്തിയിരുന്നു. അതില്‍ അന്യസംസ്‌കാരങ്ങള്‍ മതാഘോഷങ്ങളിലേക്ക് കൂട്ടിക്കലര്‍ത്തുന്നതും പൊതുസ്ഥലങ്ങളില്‍ യുവതീ യുവാക്കള്‍ ഇടകലര്‍ന്നുള്ള പ്രദര്‍ശനങ്ങളും ആഘോഷ പരിപാടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ധാര്‍മിക സദാചാര കാര്യങ്ങളില്‍ ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യബോധത്തിന്റെ ഭാഗമാണ് പണ്ഡിത സഭയുടെ നിര്‍ദേശം. മത നിയമങ്ങളനുസരിച്ച് ജീവിക്കാന്‍ താത്പര്യമുള്ള വിശ്വാസികളോടാണ് ഈ ഉണര്‍ത്തല്‍. ഇതാണിപ്പോള്‍ ചിലര്‍ വിവാദമാക്കുകയും വലിയ പ്രതിഷേധ പ്രസ്താവനകളുമായി രംഗത്തിറങ്ങാന്‍ കാരണമാക്കുകയും ചെയ്തിരിക്കുന്നത് – ലേഖനത്തില്‍ പറയുന്നു.

ഇസ്ലാമിക ആഘോഷങ്ങള്‍ക്കെല്ലാം ആത്മീയമായ ചില താത്പര്യങ്ങളുണ്ടെന്നും യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിരാണെന്നും ലേഖനത്തില്‍ പറയുന്നു. ആത്മീയതക്ക് പകരം ഭൗതിക സുഖാസ്വാദനങ്ങളിലേക്ക് അത് വഴിമാറും. ഈയിടെ ചിലയിടങ്ങളില്‍ ദഫ് പ്രദര്‍ശനം, സ്‌കൗട്ട്, ഫ്‌ലവര്‍ഷോ തുടങ്ങിയ പരിപാടികളുടെ മറവില്‍ ചിലര്‍ പെണ്‍കുട്ടികളെ രംഗത്തിറക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് പണ്ഡിതന്മാര്‍ പ്രത്യേകം പ്രസ്താവന ഇറക്കിയത്. ഇത് തീര്‍ത്തും മുസ്ലിം സമുദായത്തോട് അവരുടെ സംസ്‌കാരം കാത്തുസൂക്ഷിക്കാന്‍ നല്‍കിയ ഒരു നിര്‍ദേശം മാത്രമാണ് – ലേഖനം ചൂണ്ടിക്കാട്ടുന്നു.

പി കെ ശ്രീമതിയും കെ കെ ശൈലജയും ഈ വിഷയത്തില്‍ ഇടപെട്ടതിലും പ്രതികരണമുണ്ട്. പി കെ ശ്രീമതിയും കെ കെ ശൈലജയും ഈ വിഷയത്തില്‍ ഇടപെട്ടത് സ്ത്രീകളുടെ കാര്യമായാത് കൊണ്ടാകാം. അല്ലെങ്കിലും മുസ്ലിം സ്ത്രീകളുടെ കാര്യത്തില്‍ ഇവര്‍ക്ക് കുറച്ചുകൂടുതല്‍ ശ്രദ്ധയും ജാഗ്രതയും ഉണ്ടാകാറുണ്ട്. സ്വന്തം പാര്‍ട്ടിയിലും ഭരണത്തിലും അതിനുവേണ്ടി ജീവിതം മുഴുവന്‍ ചെലവഴിച്ച സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ വാങ്ങിക്കൊടുക്കാനല്ലേ ഈ ഉന്മേഷവും ജാഗ്രതയും വേണ്ടത്? ഡി വൈ എഫ് ഐ നേതാക്കളും എസ് എഫ് ഐക്കാരുമൊക്കെ ചാടിപ്പുറപ്പെട്ടത് പ്രതിപക്ഷ ഉപ നേതൃപദവിയുമായി ബന്ധപ്പെട്ട മുന്നണിയിലെ പോര് താത്കാലികമായി മീഡിയകളില്‍ നിന്ന് മറച്ചുവെക്കാനായിരിക്കും. പല കാര്യങ്ങളിലും നിങ്ങളുടെ പുരോഗമന ചിന്തയും ഇസ്ലാമും തമ്മില്‍ വിയോജിച്ചു നില്‍ക്കും – അദ്ദേഹം വ്യക്തമാക്കി.

Related Posts

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്
  • October 16, 2026

കൊച്ചി: സിനഗോഗിന് നേരെയുള്ള ആക്രമണത്തില്‍ പ്രതി എബിന്‍ പോളിനെ കേന്ദ്രീകരിച്ച് പോലീസിന്റെ വിപുലമായ അന്വേഷണം. എബിന്‍ മൂവാറ്റുപുഴയില്‍ ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമെന്ന നിഗമനത്തില്‍ പോലീസ്. കൂടുതല്‍ വിശദാംശങ്ങള്‍ തേടി ടെലഗ്രാമിന് പോലീസ് കത്ത് നല്‍കി. ( Attack on Kochi…

Continue reading
മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല
  • October 16, 2026

തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ലെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്. അർജന്‍റീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർ ഏകദേശം 126 കോടി രൂപ നൽകി എന്നത് ആർബിസിയുടെ അവകാശവാദം മാത്രമാണെന്നും…

Continue reading

You Missed

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്