കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തൃശൂര്‍: കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനും കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്തിനും എതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി കോടതി ഉത്തരവിട്ടു. തൃശൂര്‍ താണിക്കുടം സ്വദേശി ദേവേന്ദ്രന്‍ എന്നയാളുടെ പരാതിയിലാണ് നടപടി.

മാണി സി കാപ്പന് പിന്നാലെ യുഡിഎഫിലെ രണ്ടാമത്തെ എംഎല്‍എയാണ് കുരുക്കിലായിരിക്കുന്നത്. 2013ല്‍ 17 സെന്റ് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് വേണ്ടി താണിക്കുടം സ്വദേശിയായ ദേവേന്ദ്രന്‍ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാര്‍ ജോസഫിനെ സമീപിച്ചു. പട്ടയം ശരിയാക്കി നല്‍കാന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. പണം നല്‍കില്ലെന്ന് അറിയിച്ചതോടെ രാത്രി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. അതും നല്‍കിയില്ല. പിന്നീട്, പട്ടയം ശരിയാക്കിയ ശേഷം 75,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ദേവേന്ദ്രന്റെ പരാതി. സനീഷ് കുമാര്‍ ജോസഫിന് ഒപ്പം കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്തും കൈക്കൂലി ആവശ്യപ്പെട്ടു എന്ന് പരാതിക്കാരന്‍ പറയുന്നു.

അതേസമയം, തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത് പ്രതികരിച്ചു. പരാതിക്ക് പിന്നില്‍ പാര്‍ട്ടിയിലെ ചിലരാണെന്നും അദ്ദേഹം വ്യക്തമാക്കി. സനീഷ് കുമാര്‍ ജോസഫ്, രാജേന്ദ്രന്‍ അരങ്ങത്ത്, ആറ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം, മാണി സി കാപ്പന്‍ എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജോസ് കെ മാണി എംപിയും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജും രംഗത്തെത്തി.

Related Posts

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ
  • October 17, 2026

കൊല്ലം: കേന്ദ്ര ഏജൻസികൾക്കും ബി ജെ പിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എം വി ഗോവിന്ദൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബി ജെ പിയും ചേർന്ന് നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനം ഇല്ലാത്ത കള്ളക്കേസ്. ഇ ഡി യുടെ നോട്ടീസ്…

Continue reading
നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല
  • October 17, 2026

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകട കേസില്‍ പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് പേര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കോടതിയില്‍ മരിച്ചവരെ കുറ്റപ്പെടുത്തിയായിരുന്നു…

Continue reading

You Missed

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി