മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ L367-ന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. വിഷ്ണു മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘ഓപ്പറേഷന്‍ ഗംഗ’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കോ-പ്രൊഡ്യൂസേഴ്‌സ്- ബൈജു ഗോപാലന്‍, വി. സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. മെഗാ ബജറ്റില്‍ വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും സിനിമാപ്രേമികളും കാത്തിരുന്നത്.

ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യമാണ് ‘ഓപ്പറേഷന്‍ ഗംഗ’. ഈ പശ്ചാത്തലത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം, ജോര്‍ജിയയില്‍ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ഉടന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. പോളണ്ട്, ജോര്‍ജിയ, കസാക്കിസ്ഥാന്‍, ഡല്‍ഹി, ഡെറാഡൂണ്‍, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ ചിത്രീകരണമാണ് ചിത്രത്തിനായി പ്ലാന്‍ ചെയ്തിരിക്കുന്നത്.

മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ജുന്‍ റാംപാല്‍, ആദില്‍ ഹുസൈന്‍, ഭാഗ്യശ്രീ ബോഴ്‌സെ, പാര്‍ത്ഥിപന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിദേശത്തുനിന്നും ബോളിവുഡില്‍ നിന്നുമുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ചിത്രത്തെ ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായാണ് ഒരുക്കുന്നത്.

പാന്‍-ഇന്ത്യന്‍ ചിത്രം ‘ധുരന്തര്‍’-ന്റെ വന്‍ വിജയത്തിന് ശേഷം പ്രശസ്ത സംഗീതസംവിധായകന്‍ ശാശ്വത് സച്ച്‌ദേവ് ‘ഓപ്പറേഷന്‍ ഗംഗ’യുടെ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ‘പുഷ്പ 1’, ‘പുഷ്പ 2’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ‘ധുരന്തര്‍’, ‘കില്‍’ എന്നീ ചിത്രങ്ങളുടെ ആക്ഷന്‍ ഡയറക്ടര്‍ സീ യങ് ഓയും ചിത്രത്തിന്റെ ഭാഗമാണ്.

‘ഗോട്ട്’, ‘മെയ്യഴകന്‍’, ‘അമരന്‍’, ‘കത്തനാര്‍’ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറായ രാജീവന്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ‘ധുരന്തര്‍’, ‘ഉറി’, ‘3 ഇഡിയറ്റ്‌സ്’, ‘പദ്മാവത്’ തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സൗണ്ട് ഡിസൈനര്‍ ബിഷ്വദീപ് ചാറ്റര്‍ജി, ‘കാന്താര’യുടെ വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ കെ. വി. സഞ്ജിത്, ‘സഫേദ് സാഗര്‍’, ‘ബോര്‍ഡര്‍ 2’, ‘ഫൈറ്റര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ മിലിട്ടറി അഡൈ്വസറായി പ്രവര്‍ത്തിച്ച സ്‌ക്വാഡ്രന്‍ ലീഡര്‍ വെര്‍ലിന്‍ പന്‍വര്‍, ‘ലോക’ കോസ്റ്റ്യൂം ഡയറക്ടര്‍ മെല്‍വി ജെ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍ തുടങ്ങിയ പ്രമുഖ സാങ്കേതിക പ്രവര്‍ത്തകരും ‘ഓപ്പറേഷന്‍ ഗംഗ’യുടെ ഭാഗമാകുന്നു.

സുരേഷ് ഗോപി നായകനായ ‘ഒറ്റക്കൊമ്പന്‍’, ജയസൂര്യ നായകനായ ‘കത്തനാര്‍’, എസ്. ജെ. സൂര്യ ഒരുക്കുന്ന ‘കില്ലര്‍’ എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ അണിയറയില്‍ ഒരുങ്ങുന്ന മറ്റ് വമ്പന്‍ ചിത്രങ്ങള്‍.

ഛായാഗ്രഹണം – മിറോസ്ലാവ് കുബ ബ്രോസെക്, സംഗീതം – ശാശ്വത് സച്ച്‌ദേവ്, ആക്ഷന്‍ ഡയറക്ഷന്‍ – സീ യങ് ഓ, പ്രൊഡക്ഷന്‍ ഡിസൈന്‍ – രാജീവന്‍, എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍ – ബിഷ്വദീപ് ചാറ്റര്‍ജി, വിഎഫ്എക്‌സ് സൂപ്പര്‍വിഷന്‍ – കെ. വി. സഞ്ജിത്, മിലിട്ടറി അഡൈ്വസര്‍ – സ്‌ക്വാഡ്രന്‍ ലീഡര്‍ വെര്‍ലിന്‍ പന്‍വര്‍, കോസ്റ്റ്യൂം ഡിസൈന്‍ – മെല്‍വി ജെ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിന്നി ദിവാകര്‍, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍, പി.ആര്‍.ഒ- ശബരി, വാഴൂര്‍ ജോസ്.

Related Posts

ലക്ഷ്മിപ്രിയ അവഹേളിച്ചുവെന്ന അന്‍സിബയുടെ പരാതി ഗൗരവതരം: ഹൈക്കോടതി
  • September 3, 2026

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അന്‍സിബയുടെ പരാതി ഗൗരവമുള്ളതെന്ന് ഹൈക്കോടതി നിരീക്ഷണം. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും നിരീക്ഷണം. അന്‍സിബ ഹസന്റെ ഹരജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായ…

Continue reading
ലോക, കളങ്കാവല്‍, ബെത്‌ലഹേം കുടുംബ യൂണിറ്റ്.. ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ വിജയവുമായി ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ്
  • September 1, 2026

ലോക, കളങ്കാവല്‍, ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നിവയിലൂടെ വിതരണ രംഗത്ത് ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ വിജയവുമായി ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ് മുന്നേറുന്നു. മലയാള സിനിമകളെ കേരളത്തിന് പുറത്തുള്ള ഇന്ത്യന്‍ വിപണികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ് ചുരുങ്ങിയ കാലയളവില്‍…

Continue reading

You Missed

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം