ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഡൽഹി: ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെയുള്ള ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഡൽഹി പൊലീസ്. സ്വതന്ത്രയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. വീഡിയോ കോൺഫറൻസിങ്ങ് വഴി കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.

ഉത്തർപ്രദേശിൽ നിന്നുമാണ് ഇയ്യാളെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. ജന്തർ മന്തറിൽ വെച്ച് വിദ്യാർത്ഥി പ്രക്ഷോഭകയുടെ പിതാവിനെ മർദ്ദിച്ച സംഭവത്തിലും തുടർന്നുള്ള ഓൺലൈൻ ഭീഷണികളിലും സ്വതന്ത്ര ഭരദ്വാജ് എന്ന ഇൻഫ്ലുവൻസർക്കെതിരെ 72 മണിക്കൂറിനകം നടപടിയെടുക്കുമെന്ന് ഡൽഹി പൊലീസ് ഉറപ്പുനൽകിയതായി സിജെപി നേരത്തെ അറിയിച്ചിരുന്നു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ജൂൺ 23-ന് നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥി നിഷു ആസാദിന്റെ പിതാവ് സഞ്ജയ് ആസാദിന് നേരെയുണ്ടായ ആക്രമണത്തിലാണ് നടപടി. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തിയിരുന്നു.

ബിജെപി നേതാവിന്റെ ഇടപെടൽ മൂലമാണ് താൻ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടതെന്നും സഞ്ജയിനെ ആക്രമിച്ചത് താനാണെന്നും അവകാശപ്പെടുന്ന സ്വതന്ത്ര ഭരദ്വാജിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിഷയം വീണ്ടും ചൂടുപിടിച്ചത്. എന്നാൽ രാഷ്ട്രീയ ഇടപെടലുകൾ ഡൽഹി പോലീസ് നിഷേധിച്ചു. സംഭവദിവസം തന്നെ സ്വതന്ത്ര ഭരദ്വാജ് ഉൾപ്പെടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകിയിരുന്നുവെന്നും ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ന്യൂഡൽഹി ഡിസിപി സചിൻ ശർമ്മ വ്യക്തമാക്കി.

തനിക്ക് നിരന്തരം ബലാത്സംഗ ഭീഷണികളും അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്നതായി വിദ്യാർത്ഥി പ്രക്ഷോഭകയായ നിഷു ആസാദ് വെളിപ്പെടുത്തി. ഇതിനെതിരെ വെവ്വേറെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 72 മണിക്കൂറിനകം അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നിഷു കൂട്ടിച്ചേർത്തു.

Related Posts

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു
  • September 5, 2026

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ തുരങ്കത്തിൽ കുടുങ്ങിയ ഒരാളെ കൂടി രക്ഷപ്പെടുത്തി. ചൈനീസ് പൗരനെയാണ് 11 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്. അപ്പർ ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിനുള്ളിൽ നിന്നാണ് ഇയാളെ പുറത്തെത്തിച്ചത്. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ചൈനീസ് പൗരനെ വിദഗ്ദ്ധ…

Continue reading
‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ
  • September 5, 2026

തമിഴ്‌നാട്: 2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെയെന്ന് തമിഴ്നാട് പിസിസി അധ്യക്ഷൻ മാണിക്കം ടാഗോർ. മുഖ്യമന്ത്രി സി ജോസഫ് വിജയും മന്ത്രിമാരും ഇക്കാര്യത്തിൽ കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. വിവാദങ്ങളുടെ ആവശ്യമില്ലെന്നും മാണിക്കം ടാഗോർ വ്യക്തമാക്കി. നേരത്തെ വിജയ് ഭാവി പ്രധാനമന്ത്രി എന്ന…

Continue reading

You Missed

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

11-ാം ദിനം ജീവന്റെ വെളിച്ചം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

‘2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, സി ജോസഫ് വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; തമിഴ്നാട് പിസിസി അധ്യക്ഷൻ

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ ആക്രമണം, സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

മോഹന്‍ലാല്‍ – വിഷ്ണു മോഹന്‍ ചിത്രം ‘ഓപ്പറേഷന്‍ ഗംഗ’; നിര്‍മ്മാണം ഗോകുലം ഗോപാലന്‍

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്

‘പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കും’; ഭീഷണിയുമായി ട്രംപ്

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം

ഒരു വയസുകാരിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു, അന്വേഷണം നടത്താൻ നിർദേശം