‘വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുന്നു; പിണറായി പറഞ്ഞതില്‍ എവിടെയാണ് ഭീഷണി?’; ടി ഐ മധുസൂദനന്‍

കണ്ണൂര്‍: പയ്യന്നൂരില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ച് സിപിഐഎമ്മിനെതിരെ സംഘടിത ആക്രമണമെന്ന് നേതാക്കള്‍. പിണറായി വിജയന്റെ പ്രസംഗത്തില്‍ എവിടെയാണ് ഭീഷണി ഉള്ളതെന്ന് പയ്യന്നൂര്‍ മുന്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ചോദിച്ചു. പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും ധന്‍രാജിനെ വിറ്റ് എംഎല്‍എ ആയ ആളാണ് കുഞ്ഞികൃഷ്ണന്‍ എന്നും ടി ഐ മധുസൂദനന്‍ പറഞ്ഞു.

പിണറായി വിജയന്‍ പറഞ്ഞതില്‍ എവിടെയാണ് ഭീഷണിയെന്ന് അദ്ദേഹം ചോദിച്ചു. ശത്രുക്കളുടെ കൈയിലെ കോടാലിയാണ് കുഞ്ഞികൃഷ്ണന്‍ എന്നാണ് പിണറായി പറഞ്ഞിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം. സിപിഐഎം ഒരു അക്രമകാരികളുടെ കൂട്ടമാണെന്ന് പ്രചരിപ്പിച്ച് ഞങ്ങളുയര്‍ത്തുന്ന ന്യായമായിട്ടുള്ള കാര്യങ്ങളെ അങ്ങനെയൊരു പുകമറയ്ക്കുള്ളില്‍ നിര്‍ത്തി ആക്ഷിപിക്കാനുള്ള ശ്രമങ്ങള്‍ എല്ലാ കാലത്തും നടന്നിട്ടുണ്ട്. അതിനെയെല്ലാം നേരിട്ടവരാണ് ഞങ്ങള്‍. ഏറ്റവും കൂടുതല്‍ പേര്‍ ഈ നാടിന് വേണ്ടി ജീവാര്‍പ്പണം ചെയ്തത് ഏത് പാര്‍ട്ടിയില്‍ നിന്നാണ് എന്ന് അന്വേഷിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും. എന്നിട്ടും ഞങ്ങളെ അക്രമകാരികളെന്ന് സ്ഥാപിക്കുന്ന നിലയില്‍ കാര്യങ്ങള്‍ വരുന്നുള്ളു – അദ്ദേഹം പറഞ്ഞു.

കുഞ്ഞികൃഷ്ണന് എംഎല്‍എ ആകണമെങ്കില്‍ പാര്‍ട്ടിയോട് പറയാമായിരുന്നുവെന്നും എന്തുകൊണ്ട് പറഞ്ഞില്ലെന്നും മധുസൂദനന്‍ ചോദിച്ചു. പറഞ്ഞിരുന്നെങ്കില്‍ പാര്‍ട്ടി പരിശോധിക്കാമായിരുന്നു. പയ്യന്നൂരില്‍ ജനങ്ങളെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. സ്ഥാനാര്‍ഥി നിര്‍ണയം പിഴച്ചോ എന്ന് പരിശോധിച്ചത് തോല്‍വിക്ക് ശേഷമാണ്. തോല്‍വി ഉണ്ടാകുമെന്ന് ഇതിന് മുമ്പ് കരുതിയില്ല. അത് മുന്‍കൂട്ടി മനസിലായിരുന്നെങ്കില്‍ പുനര്‍വിചിന്തനം നടത്താമായിരുന്നു. കുഞ്ഞികൃഷ്ണനെ തുറന്ന് കാണിക്കാന്‍ സമയം കുറച്ചേ ഉണ്ടായിരുന്നുള്ളൂ. തെറ്റിദ്ധാരണ മാറ്റാന്‍ കഴിയാതിരുന്നത് പാര്‍ട്ടിയുടെ കുഴപ്പമല്ല. ഒരു രൂപ രക്തസാക്ഷി ഫണ്ടില്‍ നിന്ന് ടി ഐ മധുസൂദനന്‍ എടുത്തിട്ടുണ്ടെന്ന് പറയാന്‍ കുഞ്ഞികൃഷ്ണന്റെ കയ്യില്‍ തെളിവുണ്ടോ – അദ്ദേഹം പറഞ്ഞു.

Related Posts

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ
  • October 17, 2026

കൊല്ലം: കേന്ദ്ര ഏജൻസികൾക്കും ബി ജെ പിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എം വി ഗോവിന്ദൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബി ജെ പിയും ചേർന്ന് നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനം ഇല്ലാത്ത കള്ളക്കേസ്. ഇ ഡി യുടെ നോട്ടീസ്…

Continue reading
നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല
  • October 17, 2026

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകട കേസില്‍ പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് പേര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കോടതിയില്‍ മരിച്ചവരെ കുറ്റപ്പെടുത്തിയായിരുന്നു…

Continue reading

You Missed

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി