കുതിച്ചുയര്‍ന്ന് സ്വര്‍ണവില; രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രണ്ട് ദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത് 3360 രൂപയാണ്. ഇന്ന് പവന് 960 രൂപയും കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,14,880 രൂപയായി. ( gold rate hiked in kerala september 04)

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് വര്‍ധിച്ചിരിക്കുന്നത് 120 രൂപയാണ്. ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് 14,360 രൂപ നല്‍കേണ്ടി വരും. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില പവന് 1,15,080 രൂപയായിരുന്നു. ആഗോള വിപണിയിലും സ്വര്‍ണം കുതിക്കുന്നതിന്റെ പ്രതിഫലനമെന്നോണമാണ് കേരളത്തിലും വര്‍ധനയുണ്ടായിരിക്കുന്നത്. യുഎസ് പലിശ നിരക്ക് വര്‍ധന സംബന്ധിച്ച പ്രതീക്ഷകള്‍ ഇടിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സ്വര്‍ണവില രണ്ട് ശതമാനത്തിലധികം ഉയര്‍ന്നിരിക്കുന്നത്.

ഇറാന്‍ സംഘര്‍ഷം, പണപ്പെരുപ്പം, സുരക്ഷിത നിക്ഷേപത്തെക്കുറിച്ചുള്ള മാറിയ കാഴ്ചപ്പാടുകള്‍ തുടങ്ങിയവ കേരളത്തിലെ സ്വര്‍ണവിലയേയും സ്വാധീനിക്കുന്നുണ്ട്. രാജ്യാന്തരതലത്തിലും സ്വര്‍ണവില ഉയരുകയാണ്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Related Posts

നടപടിയുമായി തിര. കമ്മീഷൻ; പാലാ നഗരസഭയിലെ UDF കൗൺസിലർമാരുടെ കൂറുമാറ്റത്തിൽ ചെയർപേഴ്സണടക്കം നോട്ടീസ്
  • September 4, 2026

കോട്ടയം: പാലായിൽ വിപ്പ് ലംഘിച്ച കൗൺസിലർമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. പരാതികളിൽ വാദം കേൾക്കുന്നതിനായി ഈ മാസം 22ന് നേരിട്ട് ഹാജരാകാനാണ് നിർദേശം. കോൺഗ്രസ് വിട്ട 4 വിമത കൗൺസിലർമാർക്കാണ് നോട്ടീസ് അയച്ചത്. ചെയർപേഴ്സൺ മായാ രാഹുലിനും നോട്ടീസ് ലഭിച്ചു.…

Continue reading
ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുകള്‍: കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ ഇ ഡി എത്തുന്നു
  • September 4, 2026

കൊച്ചി: ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തുന്നു. പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിന് പുറമേ കൂടുതല്‍ കേസുകളുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇ ഡി ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ…

Continue reading

You Missed

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ

നടപടിയുമായി തിര. കമ്മീഷൻ; പാലാ നഗരസഭയിലെ UDF കൗൺസിലർമാരുടെ കൂറുമാറ്റത്തിൽ ചെയർപേഴ്സണടക്കം നോട്ടീസ്

നടപടിയുമായി തിര. കമ്മീഷൻ; പാലാ നഗരസഭയിലെ UDF കൗൺസിലർമാരുടെ കൂറുമാറ്റത്തിൽ ചെയർപേഴ്സണടക്കം നോട്ടീസ്

ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുകള്‍: കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ ഇ ഡി എത്തുന്നു

ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുകള്‍: കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ ഇ ഡി എത്തുന്നു

ലക്ഷ്മിപ്രിയ അവഹേളിച്ചുവെന്ന അന്‍സിബയുടെ പരാതി ഗൗരവതരം: ഹൈക്കോടതി

ലക്ഷ്മിപ്രിയ അവഹേളിച്ചുവെന്ന അന്‍സിബയുടെ പരാതി ഗൗരവതരം: ഹൈക്കോടതി

‘പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കും’; അയോധ്യ സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്

‘പണം എണ്ണലിന് സാങ്കേതിവിദ്യ ഉപയോഗിക്കും’; അയോധ്യ സംഭാവന കൊള്ളയ്ക്ക് പിന്നാലെ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി ക്ഷേത്ര ട്രസ്റ്റ്

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; മന്ത്രി വിജയ് ഷായെ പ്രോസിക്യുട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം; മന്ത്രി വിജയ് ഷായെ പ്രോസിക്യുട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍