‘ലീഗും സിപിഐയും കോൺഗ്രസും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയത്’; അച്യുതമേനോൻ മന്ത്രിസഭ ഓർമ്മപ്പെടുത്തി കെ പി എ മജീദിന്റെ ലേഖനം

മലപ്പുറം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി സിപിഎം-സിപിഐ പോര് തുടരുമ്പോൾ രാഷ്ട്രീയ നീക്കവുമായി മുസ്‌ലിം ലീഗ്. അച്യുതമേനോൻ മന്ത്രിസഭ മുസ്‌ലിംലീഗിൻ്റെയും സി.പി.ഐ യുടെയും ചരിത്രത്തിൽ സുവർണ്ണ ലിപികളിലെഴുതിയ താളുകളെന്ന് ചന്ദ്രികയിൽ മുസ്‌ലിം ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ കെ.പി.എ മജീദിന്റെ ലേഖനം.

സിപിഎം സിപിഐ ഭിന്നത പരസ്യമാകുമ്പോൾ ആണ് മുസ്‌ലിം ലീഗിന്റെ രംഗ പ്രവേശം. മുസ്‌ലിം ലീഗും കോൺഗ്രസും സി.പി.ഐയും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയതെന്ന് ചന്ദ്രികയിലെ ലേഖനത്തിൽ കെപിഎ മജീദ് കൂട്ടിച്ചേർത്തു. സി.പി.ഐ.എമ്മിൻ്റെ വലയിൽ അകപ്പെട്ടതോടെ മുഖ്യമന്ത്രി പദവിയോ ഉപമുഖ്യമന്ത്രി സ്ഥാനമോ ലഭിക്കാതെ സിപിഐ സ്വയം താഴ്ന്നു പോയി. സിപിഎം തമ്പ്രാൻ കളിക്കുകയാണെന്നും കെപിഎ മജീദ് വിമർശിച്ചു. ലേഖനം സിപിഐക്കുള്ള ക്ഷണമാണോ എന്ന ചോദ്യത്തിനു പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി ഇങ്ങനെ.

പാർട്ടിയിൽ ഈ വിഷയം ആലോചിച്ചിട്ടില്ല.കെ.പി.എ മജീദിന്റെത് അക്കാദമിക് പോയിന്റ് ഓഫ് വ്യൂവിൽ ഉള്ള ലേഖനമാണ്. പാർട്ടി ചർച്ച ചെയ്ത് തീരുമാനം ആയാലെ പറയാൻ പറ്റു. ഇത്‌ ഒരു വൺ സൈഡ് അല്ല. രണ്ട് കൂട്ടരും ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്. ലീഗും സിപിഐയും ഒരുമിച്ചപ്പോൾ ഉണ്ടായിരുന്നത് നല്ല കാലമായിരുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം, ക്ഷണമല്ലെന്നും സിപിഐയുടെ പ്രതാപ കാലവും മുസ്‌ലിം ലീഗുമായുള്ള സഖ്യകാലത്തെ നേട്ടവും ആണ് കെ.പി.എ മജീദിന്റെ ലേഖനമെന്ന് പിഎംഎ സലാം പ്രതികരിച്ചു. ക്ഷണം എന്ന വാക്ക് ലേഖനത്തിൽ ഇല്ല. ഇടതുപക്ഷ മുന്നണിയിൽ സിപിഐ അനുഭവിക്കുന്ന അവഗണനയാണ് ലേഖനത്തിൽ പറയുന്നത്. സിപിഐയുടെ പഴയ പ്രതാപവും, മുസ്‌ലിം ലീഗുമായുള്ള സഖ്യകാലത്തെ നേട്ടവും ആണ് അതിൽ പറഞ്ഞത്.ആ പ്രയാസങ്ങൾ ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തത്. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കേണ്ട ആവശ്യമില്ല.102 സീറ്റുമായ് അധികാരത്തിൽ നിൽക്കുന്ന മുന്നണിയാണ്. മാത്രമല്ല മുസ്‌ലിം ലീഗ് അല്ല പാർട്ടികളെ മുന്നണിയിലേക്ക് ക്ഷണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Related Posts

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്
  • October 16, 2026

കൊച്ചി: സിനഗോഗിന് നേരെയുള്ള ആക്രമണത്തില്‍ പ്രതി എബിന്‍ പോളിനെ കേന്ദ്രീകരിച്ച് പോലീസിന്റെ വിപുലമായ അന്വേഷണം. എബിന്‍ മൂവാറ്റുപുഴയില്‍ ആക്രമണം നടത്തിയത് പരിശീലനത്തിന്റെ ഭാഗമെന്ന നിഗമനത്തില്‍ പോലീസ്. കൂടുതല്‍ വിശദാംശങ്ങള്‍ തേടി ടെലഗ്രാമിന് പോലീസ് കത്ത് നല്‍കി. ( Attack on Kochi…

Continue reading
മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല
  • October 16, 2026

തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ലെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ്. അർജന്‍റീന ഫുട്ബോൾ അസോസിയേഷന് സ്പോൺസർ ഏകദേശം 126 കോടി രൂപ നൽകി എന്നത് ആർബിസിയുടെ അവകാശവാദം മാത്രമാണെന്നും…

Continue reading

You Missed

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

കൊച്ചി സിനഗോഗിന് നേരെയുള്ള ആക്രമണം: എബിന്റെ ‘ബോസിനെ’ തിരഞ്ഞ് പൊലീസ്; ചാറ്റ് വിവരങ്ങള്‍ തേടി ടെലഗ്രാമിന് നോട്ടീസ്

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

ഇന്ന് ഇടിവില്ല; സ്വര്‍ണം സ്റ്റെഡി; നിരക്കുകള്‍ ഇങ്ങനെ

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; 126 കോടി നൽകി എന്നത് അവകാശവാദം മാത്രം: സ്പോൺസർ പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ല

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണനയിൽ; പ്രിയദർശിനി പദ്ധതി വന്നതുകൊണ്ട് മാത്രമല്ല പ്രശ്നമെന്ന് മന്ത്രി

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ; ദളപതി വിജയ് ഇന്ന് തൃശൂരിലെത്തും

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്