ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ബദരീനാഥ് ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ ജോഷിമഠ്-മാർവാരി പാലത്തിന് മുന്നിലുള്ള ബദരീനാഥ് ദേശീയപാത, ജോഷിമഠ്–മാർവാരി റോഡ് ഒലിച്ചുപോയതിനെത്തുടർന്ന് ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. റോഡിനുണ്ടായ കേടുപാടുകൾ കാരണം, ഈ പാതയിലെ ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം പൂർണ്ണമായും നിർത്തിവച്ചിരിക്കുകയാണ്.

അതേസമയം, നേപ്പാളിലെ ഭോട്ടി കോശി നദി കരകവിഞ്ഞുണ്ടായ വൻ പ്രളയത്തെത്തുടർന്ന് ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളിലെ അതിർത്തി ജില്ലകളിലെ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുറഞ്ഞത് 160 പേർ മരിക്കുകയും, 133 ഇന്ത്യക്കാരുൾപ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികളെ കാണാതാവുകയും ചെയ്തിരുന്നു.

കുടുങ്ങി കിടക്കുന്ന 36 മലയാളികൾ സുരക്ഷിതരാണ്. രക്ഷാദൗത്യത്തിനായി ഇന്ത്യൻ വ്യോമസേന ഉടൻ നേപ്പാളിലേക്ക് തിരിക്കും. ഭക്ഷണവും വസ്ത്രവും മരുന്നുകളും ഉൾപ്പടെ വഹിച്ചുകൊണ്ടുള്ള ചരക്ക് വിമാനങ്ങൾ ദുരന്തബാധിത സ്ഥലങ്ങളിൽ എത്തി. ബിഹാറിലും യുപിയിലും നദീതീരങ്ങളിൽ ജാഗ്രത തുടരുകയാണ്.ബിഹാറിൽ അയ്യായിരം പേരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. സാഹചര്യം മുൻകൂട്ടി കണ്ട് NDRF സംഘവും ബിഹാറിൽ എത്തി.

Related Posts

സർക്കാർ ചടങ്ങിൽ വന്ദേ മാതരം പൂർണരൂപത്തിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദി: അമിത് ഷാ
  • September 14, 2026

മുംബൈ: ഇന്ത്യയുടെ സാംസ്കാരിക ദേശീയതയ്ക്ക് അടിത്തറയിട്ടത് വന്ദേ മാതരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വന്ദേമാതരത്തെ വിഭജിക്കപ്പെട്ടു. വന്ദേ മാതരം പൂർണരൂപത്തിൽ സർക്കാർ ചടങ്ങിൽ ആലപിച്ച ഏക പ്രധാനമന്ത്രി മോദിയെന്നും അമിത് ഷാ വ്യക്തമാക്കി. വന്ദേ മാതരത്തിന്റെ 150-ാം വാർഷികത്തിൽ…

Continue reading
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി
  • September 12, 2026

ഡൽഹി: ബ്രിക്സ് ആർക്കും എതിരല്ലെന്നും സമവായത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലേക്ക് ലോക നേതാക്കളെ നരേന്ദ്ര മോദി സ്വാഗതം ചെയ്‌തു. ബ്രിക്സ് ഉച്ചകോടിയുമായി അനുബന്ധിച്ച് 300 ലധികം യോഗങ്ങൾ നടന്നു. 30 ലധികം നഗരങ്ങളിൽ കൂടിക്കാഴ്ചകൾ നടന്നു. ബ്രിക്‌സിൻ്റെ 20…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം