നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. യുപി തീരങ്ങളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു. നേപ്പാള്‍ ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങളെന്നാണ് സംശയം. യുപി തീരങ്ങളില്‍ ഇതുവരെ ഒഴുകിയിത്തിയത് 10 മൃതദേഹങ്ങളാണ്. ഗണ്ഡക് നദിയില്‍നിന്നാണ് അഴുകിയ നിലയിൽ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

114 ഇന്ത്യക്കാരെ ഇതുവരെ രക്ഷപ്പെടുത്തിയതായി നേപ്പാൾ ടൂറിസം ബോർഡ് വ്യക്തമാക്കി. വിദേശരാജ്യങ്ങളിൽ നിന്നുള്ള 187 പേരാണ് ഇതുവരെ രക്ഷപ്പെടുത്തിയത് എന്നാണ് ബോർഡിൻറെ കണക്കുകൾ. കനത്ത മഴയെ തുടർന്ന് നിർത്തിവച്ച ത്രിശൂലിയിലെ രക്ഷാദൗത്യം പുനരാരംഭിച്ചു.

തിരിച്ചറിയാത്ത 229 മൃതദേഹങ്ങൾ സംസ്കരിക്കാനാണ് തീരുമാനം. ചിത്വാനിൽ കണ്ടെത്തിയ 233 മൃതദേഹങ്ങളിൽ തിരിച്ചറിഞ്ഞത് 4 എണ്ണമാണ്. മൃതദേഹങ്ങൾ അഴുകി പകർച്ചവ്യാധി ഭീഷണി ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാനാണ് തീരുമാനം. ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം ഭരത്പൂർ ദേവഘട്ടിൽ സംസ്കാരം നടത്തും. ആശുപത്രികളിൽ മൃദേഹങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാത്തതും വലിയ വെല്ലുവിളിയാണ്.

Related Posts

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം
  • September 16, 2026

ചാറ്റ്സ്വര്‍ത്ത്; വാര്‍ത്താ കവറേജിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് മരണം. വാര്‍ത്താചാനലായ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടറാണ് തകര്‍ന്നത്. ഒരു വാഹനാപകടം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ലോസ് ഏഞ്ചലസിലെ ചാറ്റ്സ്വര്‍ത്തില്‍ എന്‍ബിസിയുടെ ഹെലികോപ്ടര്‍ തകര്‍ന്നത്. പ്രാദേശികസമയം വൈകിട്ട് 6.57-നായിരുന്നു സംഭവം. ചാറ്റ്സ്‌വര്‍ത്തിലെ രണ്ട് വെയര്‍…

Continue reading
ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം
  • September 15, 2026

യെമന്‍: ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍. കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു. എണ്ണക്കയറ്റുമതിക്ക് ഹോര്‍മുസിന് ബദലായ ബാബ് അല്‍ മന്ദബില്‍ പിടിമുറുക്കി. സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 13 പേര്‍ക്ക് പരുക്കേറ്റു. (Houthis seize strategic…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം