‘കാന്തപുരം പറഞ്ഞത് മതശാസനകള്‍ ലംഘിക്കുന്നവരെ കുറിച്ചാണ്, പൊതു സമൂഹത്തോടല്ല’; കെ ടി ജലീല്‍

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ പിന്തുണച്ചതില്‍ വിശദീകരണവുമായി സിപിഐഎം നേതാവും മുന്‍മന്ത്രിയുമായ ഡോക്ടര്‍ കെ ടി ജലീല്‍. കാന്തപുരം പറഞ്ഞത് പൊതുസമൂഹത്തോട് അല്ലെന്നും ഓരോരുത്തര്‍ക്കും അവരവരുടെ ആശയം പറയാമെന്നും കെ ടി ജലീല്‍ പറഞ്ഞു.

അത് ഒരു ഇഷ്യു ആക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ മതപരമായ കാര്യങ്ങള്‍ പറയുമ്പോള്‍ അതിനോട് യോജിക്കാന്‍ പലര്‍ക്കും സാധിച്ചു എന്ന് വരില്ല. അദ്ദേഹം അത് പറഞ്ഞത് മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുകയും മതത്തിന്റെ ശാസനകള്‍ ലംഘിക്കുകയും ചെയ്യുന്ന ആളുകളെ കുറിച്ചാണ്. ഉദാഹരണം പറഞ്ഞാല്‍ ഫാത്തിമ തെഹ്ലിയ എംഎല്‍എ ഇക്കാര്യത്തോട് അഭിപ്രായം പറയണം. അവരൊക്കെയാണ് മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയുടെ പേരില്‍ വോട്ട് പിടിക്കുന്നത്. അതുകൊണ്ടുതന്നെ മുസ്ലീങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമിന്റെ ആശയങ്ങള്‍ അല്ലെങ്കില്‍ അതിന്റെ തത്വങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. കാന്തപുരം അബൂബക്കന്‍ മുസ്ലിയാര്‍ പറഞ്ഞത് പൊതുസമൂഹത്തോടല്ല. ഇസ്ലാമിക സമൂഹത്തോട് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ ഇസ്ലാമിക സമൂഹത്തില്‍ ഉണ്ട്. അവര്‍ ആ വിയോജിപ്പ് പ്രകടിപ്പിച്ചു. അവര്‍ അത് പ്രകടിപ്പിച്ചു. അങ്ങനെയുള്ള വിയോജിപ്പ് മാത്രമായി രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടെ പ്രസ്താവനകളെയും കണ്ടാല്‍ മതി. വേറെ ഒരു തലത്തില്‍ കാണേണ്ടതില്ല – അദ്ദേഹം പറഞ്ഞു.

അതേസമയം, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശം, ഇസ്ലാമിക ചരിത്രം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി ഡി സതീശന്‍ പൂര്‍ണമായും തള്ളി. പുരോഗമന കേരളത്തിന് ചേര്‍ന്ന നിലപാടല്ല എന്നാണ് പരാമര്‍ശം. ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ശക്തമായ എതിര്‍പ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Posts

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി
  • September 16, 2026

തിരുവനന്തപുരം: മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. നടപടികള്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലും…

Continue reading
ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി
  • September 15, 2026

തിരുവനന്തപുരം: സിഎംആർഎൽ കേസിൽ EDയുടെ കത്തുമായി ബന്ധപ്പെട്ട് സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് DGP റവാഡ ചന്ദ്രശേഖർ. സർക്കാർ നീക്കത്തിനായി കാത്തിരിക്കുകയാണ്. കത്തിൻ മേൽ കാര്യങ്ങൾ പരിശോധിക്കുകയാണ്. നിലവിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐ നേതാക്കളെ വിലങ്ങണിയിച്ച സംഭവത്തിലും അദ്ദേഹം…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം