അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, കൂടുതൽ അറസ്റ്റിന് സാധ്യത

എറണാകുളം: തൃക്കാക്കര ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപെടുത്തിയാണ് അന്വേഷണം നടത്തുക. തൃക്കാക്കര ഇൻപെക്ടർക്ക് ചുമതല നൽകും. കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത. തൃക്കാക്കര ACPക്ക് മേൽനോട്ട ചുമതല നൽകും.

സംഭവത്തിൽ പ്രതി ശ്രീഹരിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കും. കോളജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാർത്ഥിയാണ് എസ് ശ്രീഹരി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയവും പൊലീസിനുണ്ട്. ശ്രീഹരി നഗ്ന ചിത്രങ്ങൾ വിറ്റത് പണം വാങ്ങിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ചിത്രങ്ങൾ വിറ്റതിന്റെ ചാറ്റ് രേഖകൾ പോലീസിന് ലഭിച്ചു. പെൺകുട്ടികളുടെ ഹോസ്റ്റലിലെ ദൃശ്യങ്ങളും ശ്രീഹരി പകർത്തിയിരുന്നുവെന്നാണ് സൂചന.
ശ്രീഹരിയെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.

കുറ്റക്കാരനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. വിദ്യാര്‍ത്ഥിയെ നിലവില്‍ ചോദ്യം ചെയ്തുവരികയാണെന്നും വിശദമായ മൊഴികളും ഡിജിറ്റല്‍ തെളിവുകളും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തൂ എന്നും പൊലീസ് അറിയിച്ചു.

കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്. കോളജിലെ വിവിധ പരിപാടികള്‍ക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിക്കുകയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. 2025 ഡിസംബര്‍ മുതല്‍ ഇയാള്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു വരികയായിരുന്നു.

Related Posts

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകൻ; പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ
  • September 4, 2026

ആറന്മുള: അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ. പള്ളിയോട സേവാ സംഘത്തോടുള്ള എതിര്‍പ്പ് മൂലമാണ് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ജയകുമാര്‍ പങ്കെടുക്കാതിരുന്നതെന്നാണ് സൂചന. ഉപരാഷ്‌ട്രപതി എത്തിയ ഉത്രട്ടാതി ജലമേളയ്ക്ക് ദേവസ്വം ബോർഡ്‌ പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നതാണ് അതൃപ്തിക്ക് കാരണം. എന്നാൽ…

Continue reading
കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല, രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കാൻ മുസ്ലീങ്ങൾ ബാധ്യസ്ഥരാണ്: എ.എന്‍. ഷംസീര്‍
  • September 4, 2026

കണ്ണൂർ: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഐഎം നേതാവ് എ.എന്‍. ഷംസീര്‍. കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല. പൊതുസമൂഹത്തിന് അത് ന്യായീകരിക്കാൻ കഴിയില്ല. രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കാൻ മുസ്ലീങ്ങൾ ബാധ്യസ്ഥരാണ്. സ്ത്രീയും പുരുഷനും…

Continue reading

You Missed

കാലില്‍ ഷൂസില്ല, സാരിയിലാണ്, 47 വയസായി; ഓട്ടമത്സരത്തില്‍ ചെറുപ്പക്കാരെ അടക്കം തോല്‍പ്പിക്കാന്‍ രമാബായിക്ക് കൂട്ടായത് ഉള്‍ക്കരുത്ത് മാത്രം, എല്ലാം പെണ്‍മക്കളുടെ പഠിപ്പിന് വേണ്ടി

കാലില്‍ ഷൂസില്ല, സാരിയിലാണ്, 47 വയസായി; ഓട്ടമത്സരത്തില്‍ ചെറുപ്പക്കാരെ അടക്കം തോല്‍പ്പിക്കാന്‍ രമാബായിക്ക് കൂട്ടായത് ഉള്‍ക്കരുത്ത് മാത്രം, എല്ലാം പെണ്‍മക്കളുടെ പഠിപ്പിന് വേണ്ടി

അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, കൂടുതൽ അറസ്റ്റിന് സാധ്യത

അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, കൂടുതൽ അറസ്റ്റിന് സാധ്യത

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകൻ; പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ഉദ്ഘാടകൻ; പങ്കെടുക്കാതെ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാർ

കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല, രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കാൻ മുസ്ലീങ്ങൾ ബാധ്യസ്ഥരാണ്: എ.എന്‍. ഷംസീര്‍

കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല, രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കാൻ മുസ്ലീങ്ങൾ ബാധ്യസ്ഥരാണ്: എ.എന്‍. ഷംസീര്‍

പത്താംനാള്‍ തുരങ്കത്തില്‍ ജീവന്റെ തുടിപ്പ്; നേപ്പാളില്‍ അതിജീവനത്തിന്റെ അത്ഭുതം, ത്രിശൂലി തുരങ്കത്തില്‍ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തി

പത്താംനാള്‍ തുരങ്കത്തില്‍ ജീവന്റെ തുടിപ്പ്; നേപ്പാളില്‍ അതിജീവനത്തിന്റെ അത്ഭുതം, ത്രിശൂലി തുരങ്കത്തില്‍ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തി

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; രണ്ട് ദിവസം കൊണ്ട് കൂടിയത് 3000 രൂപയിലേറെ