ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

അമേരിക്കയിലെ പ്രമുഖ ടൂര്‍ണമെന്റായ മേജര്‍ ലീഗ് സോക്കറിലെ ക്ലബ്ബ് ആയ ഇന്റര്‍മിയാമിയുമായി 2028 വരെ കരാര്‍ ഒപ്പിട്ട 39 കാരനായ അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി പൊടുന്നനെ തന്റെ 20 വര്‍ഷത്തിലേറെ നീണ്ടു നിന്ന അന്താരാഷ്ട്ര ഫുട്‌ബോളിന് വിരാമമിട്ടത് ലോകം നിരാശയോടെയും ഞെട്ടലിലുമാണ് ഉള്‍ക്കൊണ്ടത്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് മെസി നടത്തിയ പ്രതികരണത്തില്‍ വിരമിക്കലിന്റെ സൂചനയുണ്ടായിരുന്നെങ്കിലും അത് ഇത്ര വേഗത്തിലെത്തുമെന്ന് ആരാധകര്‍ കരുതിയിട്ടുണ്ടാകില്ല. തിങ്കളാഴ്ച്ച രാത്രി നടത്തിയ പ്രഖ്യാപനത്തില്‍ ആരാധകര്‍ ഇപ്പോഴും നിരാശ പ്രകടപ്പിക്കുമ്പോഴും നഷ്ടങ്ങളൊന്നുമില്ലാതെ കടന്നുപോയ പ്രതിഭയായിരുന്നു മെസിയെന്ന് ഒരു കൂട്ടം ഫുട്‌ബോള്‍ ആരാധകര്‍ വിലയിരുത്തുന്നു. മെസിയുടെ ഇതുവരെയുള്ള കരിയറിലെ മികച്ച നിമിഷങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

കളിച്ച 207 മത്സരങ്ങളില്‍ നിന്നായി 125 ഗോളുകള്‍ നേടിയ മെസ്സി രാജ്യത്തെ എക്കാലത്തെയും മുന്‍നിര സ്‌കോററും ഏറ്റവും കൂടുതല്‍ ബഹുമതികള്‍ സ്വന്തമാക്കിയ കളിക്കാരനുമായി. ബാഴ്‌സലോണ, പാരീസ് സെന്റ് ജെര്‍മെയ്ന്‍, ഇന്റര്‍ മിയാമി, അര്‍ജന്റീന എന്നിവയ്ക്കായി ഇതുവരെ 921 ഗോളുകള്‍ നേടി.

ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നായ എല്‍ ക്ലാസിക്കോയിലായിരുന്നു മെസ്സിയുടെ ആദ്യ ഹാട്രിക്ക്. 2007 മാര്‍ച്ച് പത്തിന് തന്റെ 19-ാം വയസ്സില്‍, റയല്‍ മാഡ്രിഡിനെതിരെ 3-3 സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ ബാഴ്‌സലോണയുടെ എല്ലാ ഗോളുകളും മെസിയെന്ന അത്ഭുത ബാലന്റെ ബൂട്ടില്‍ നിന്നായിരുന്നു. ക്യാമ്പ് നൌവിലെ മത്സരത്തില്‍ രണ്ട് പ്രതിരോധക്കാരെ പിന്നിലാക്കി മികച്ച അവസാന മിനിറ്റ് ഫിനിഷ് ഉള്‍പ്പെടെയുള്ളതായിരുന്നു ഹാട്രിക്.

ഈ ഹാട്രിക്ക് കഴിഞ്ഞ് ഒരു മാസത്തിന് ശേഷം, മെസ്സി തന്റെ ഇതുവരെയുള്ള കരിയറില്‍ ഒരിക്കലും മറികടന്നിട്ടില്ലാത്ത ഒരു ഗോള്‍ നേടി. 2007 ഏപ്രില്‍ 18 ന് കോപ്പ ഡെല്‍ റേ സെമിഫൈനലില്‍ ഗെറ്റാഫെയെ 5-2 ന് തോല്‍പ്പിച്ച മാച്ചിലായിരുന്നു ഇത്.

1986 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ദൈവത്തിന്റെ കൈ ഗോള്‍ പിറന്ന മത്സരത്തില്‍ മറഡോണയുടെ രണ്ടാംഗോളിനോട് സമാനതകളുള്ളതായിരുന്നു ഈ ഗോള്‍. സ്വന്തം പകുതിയില്‍ നിന്ന് പന്ത് എടുത്ത് അഞ്ച് പ്രതിരോധക്കാരെ നിഷ്പ്രഭരാക്കി ഗോള്‍കീപ്പറെയും തോല്‍പ്പിച്ചായിരുന്നു ആ ഗോള്‍

2009-ലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ 70 -ാം മിനിറ്റില്‍ മെസി നേടിയ ഹെഡര്‍ ഗോള്‍ അദ്ദേഹത്തിന്റെ കരിയറിലെ മികച്ച മറ്റൊരു നിമിഷമായിരുന്നു. മറുഭാഗത്ത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളം നിറഞ്ഞ് കളിച്ചിട്ടും സാമുവല്‍ ഏറ്റുവിന്റെ ആദ്യഗോളിലും മെസിയുടെ രണ്ടാം ഗോളിലും കിരീടം ബാഴ്‌സ സ്വന്തമാക്കി.

മെസി നിറഞ്ഞാടിയ മറ്റൊരു മത്സരമായിരുന്നു 2010 ലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ 4-1 ന് ആഴ്‌സണലിനെ പരാജയപ്പെടുത്തിയ മത്സരം. തന്റെ കരിയറില്‍ ആദ്യമായി നാല് ഗോളുകള്‍ നേടിയ മത്സരം കൂടിയായിരുന്നു ഇത്.

Related Posts

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്
  • September 16, 2026

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലിയോണൽ മെസ്സിയുടെ അവസാനമത്സരം ഒക്ടോബർ ആറിന്. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീം ബെനിനെതിരെയായിരിക്കും മെസ്സി അവസാനമായി നീലക്കുപ്പായമണിയുക. ഇതിഹാസ നായകന് വീരോചിത യാത്രയയപ്പ് നൽകാനാണ് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ തീരുമാനം. കാൽപന്തുകളിയുടെ…

Continue reading
ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും
  • September 10, 2026

ഡല്‍ഹി: സംഘര്‍ഷത്തിനല്ല സഹകരണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സന്ദേശം. അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പ്രതികണം. അതിനിടെ, ബ്രിക്‌സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും. ഉച്ചകോടിയില്‍…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം