ലോക, കളങ്കാവല്‍, ബെത്‌ലഹേം കുടുംബ യൂണിറ്റ്.. ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ വിജയവുമായി ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ്

ലോക, കളങ്കാവല്‍, ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നിവയിലൂടെ വിതരണ രംഗത്ത് ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ വിജയവുമായി ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ് മുന്നേറുന്നു. മലയാള സിനിമകളെ കേരളത്തിന് പുറത്തുള്ള ഇന്ത്യന്‍ വിപണികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ് ചുരുങ്ങിയ കാലയളവില്‍ തന്നെ ശ്രദ്ധേയമായ വിതരണശക്തിയായി മാറുകയാണ്. തമിഴ്‌നാട്ടില്‍ മലയാള സിനിമകളുടെ വിതരണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തിന്റെ ആദ്യ ചിത്രം ടൊവിനോ തോമസ്, നായകനായ ‘നരിവേട്ട’ ആയിരുന്നു. തുടര്‍ന്ന് ഷെയ്ന്‍ നിഗം നായകനായ ‘ബല്‍ട്ടി’യിലൂടെ തമിഴ്‌നാട് വിപണിയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കിയ ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ് മലയാള സിനിമകള്‍ക്ക് കേരളത്തിന് പുറത്തും മികച്ച സ്വീകാര്യത നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

നിര്‍മാതാവും നടനുമായ അരുണ്‍ നാരായണ്‍, നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍, ചെന്നൈ ആസ്ഥാനമായുള്ള വ്യവസായി അനൂപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസിന് തുടക്കം കുറിച്ചത്. മലയാള സിനിമകളുടെ വിതരണത്തിന് പുതിയ വിപണികള്‍ കണ്ടെത്തുകയും, കേരളത്തിന് പുറത്തുള്ള പ്രേക്ഷകരിലേക്ക് മികച്ച മലയാള ചിത്രങ്ങളെ എത്തിക്കുകയും ചെയ്യുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.

തമിഴ്‌നാട്ടില്‍ മാത്രം ഒതുങ്ങാതെ, കേരളത്തിന് പുറത്തുള്ള ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ മലയാള സിനിമകളുടെ വിതരണവും ഏറ്റെടുക്കുകയാണ് ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ്. ഇതിനോടകം തന്നെ കമ്പനിയുടെ വിതരണത്തിലെത്തിയ ചിത്രങ്ങള്‍ക്ക് ലഭിച്ച പ്രതികരണം ഈ ലക്ഷ്യത്തിന് കരുത്തേകുന്നു.

കഴിഞ്ഞ ഓണത്തിന് എത്തിയ, ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ‘ലോക: ചാപ്റ്റര്‍ 1 – ചന്ദ്ര’, അതിന് പിന്നാലെ എത്തിയ, മമ്മൂട്ടിയെ നായകനാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ‘കളങ്കാവല്‍’ എന്നിവ തമിഴ്‌നാട്ടില്‍ ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ് ആണ് വിതരണം ചെയ്തത്. ‘കളങ്കാവല്‍’, ‘ലോക’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം, ഇപ്പൊള്‍ ഈ ഓണത്തിന് നിവിന്‍ പോളി, മമിത ബൈജു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ആണ് ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ് വിതരണം ചെയ്യുന്നത്.

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റി’ന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ സെപ്റ്റംബര്‍ 4ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന മേഖലകളിലെ വിതരണം ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ് ആണ് നിര്‍വഹിക്കുന്നത്.

ഇതോടെ മലയാള സിനിമയുടെ കേരളത്തിന് പുറത്തുള്ള വിതരണ രംഗത്ത് തുടര്‍ച്ചയായ വിജയങ്ങളിലൂടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ നേട്ടം സ്വന്തമാക്കുകയാണ് ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ്. മലയാള സിനിമകള്‍ക്ക് കേരളത്തിന് പുറത്തുള്ള വിപണികളില്‍ കൂടുതല്‍ സാധ്യതകള്‍ തുറന്നുകൊടുക്കുകയും, മികച്ച സിനിമകളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ദൗത്യവുമായി മുന്നോട്ടുപോകുകയാണ് സ്ഥാപനം.

മലയാള സിനിമയുടെ വളര്‍ച്ച കേരളത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കും വ്യാപിക്കുന്ന ഈ കാലഘട്ടത്തില്‍, ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ് മലയാള സിനിമയുടെ ദേശീയ വിതരണ ശൃംഖലയിലെ പുതിയൊരു ശക്തിയായി മാറാനുള്ള ഒരുക്കത്തിലാണ്.

Related Posts

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ
  • September 12, 2026

8 സംസ്ഥാനങ്ങൾ, സ്കൂളുകളിൽ 820 ബോധവൽക്കരണ പരിപാടികൾ, 3 ലക്ഷത്തോളം പെൺകുട്ടികളിലേക്ക് നീളുന്ന മുന്നേറ്റം. മാതൃകാപരമായ ഒരു ഫാൻസ് മുന്നേറ്റം. സിനിമയും ആഘോഷങ്ങളും കടന്ന് ആരാധകക്കൂട്ടായ്മയെ മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണ് ഇന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുന്റെ ആരാധകർ. എട്ട് സംസ്ഥാനങ്ങളിലെ…

Continue reading
ഇത് പുതു പുത്തൻ ത്രില്ലർ അനുഭവം, കയ്യടി നേടി ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’
  • September 11, 2026

കണ്ടുമടുത്ത പതിവ് പൊലീസ് ഇൻവെസ്റ്റിഗേഷൻ ഫോർമുലകളിൽ നിന്ന് മാറി സഞ്ചരിക്കുന്ന, തുടക്കം മുതൽ ഒടുക്കം വരെ ആകാംഷ നിലനിർത്തുന്ന ഒരു മികച്ച സീറ്റ് എഡ്ജ് ത്രില്ലറാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ഭർത്താവിൻ്റെ മരണത്തോടെ പൊലീസ് സേനയിലേക്ക് എത്തേണ്ടി വരുന്ന അലീന എന്ന…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം