നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും; പൊന്നാനി സ്വദേശികള്‍ക്കായി തിരച്ചില്‍

കാഠ്മണ്ഡു:നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരായ മലയാളികളും. പൊന്നാനി സ്വദേശികളായ ശ്രീധരന്‍ അയ്യരും കുടുംബവുമാണ് നേപ്പാളില്‍ അകപ്പെട്ടത്. പ്രളയമുണ്ടായ റസുവ എന്ന സ്ഥലത്തുവച്ചാണ് നാലംഗ കുടുംബം അവസാനമായി ബന്ധപ്പെട്ടത്. ഇവരെ കണ്ടെത്താന്‍ പൊന്നാനിയിലെ കുടുംബം ഇന്ന് നേപ്പാളിലേക്ക് തിരിക്കും. കുടുംബം സുരക്ഷിതമായ സ്ഥലത്തുണ്ടെന്നാണ് പ്രതീക്ഷയെന്ന് പൊന്നാനി എംഎല്‍എ നൗഷാദ് അലി പറഞ്ഞു. (malayali family missing in nepal| nepal flood)

പൊന്നാനി ഈശ്വര്‍ നിവാസില്‍ ശ്രീധരന്‍ അയ്യര്‍,ലക്ഷ്മി,ഋഷബ്,രുദ്ര എന്നിവരെയാണ് കാണാതായത്. പൊന്നാനി തൃക്കാവ് ക്ഷേത്രത്തോട് ചേര്‍ന്നാണ് ഇവരുടെ വീട്. പല കോണുകളില്‍ നിന്ന് ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നതായി പൊന്നാനിയിലെ ബന്ധുക്കള്‍ പറഞ്ഞു. അധികാരികള്‍ ഇടപെട്ട് എത്രയും വേഗം ഇവരെ കണ്ടെത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ കുത്തനെ ഉയരുന്നത് ആശങ്കയാകുന്നുണ്ട്. 472 പേരുടെ മൃതദേഹം കണ്ടെത്തിയതായി നേപ്പാള്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ആയിരത്തി അഞ്ഞൂറിലധികം പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ ഉള്‍പ്പെടെ 290 ഇന്ത്യാക്കാരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇവരെ ബന്ധപ്പെടാനുള്ള ശ്രമം നടക്കുകയാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, ബിഹാറിലെ ഗണ്ടക് നദിയില്‍ ജലനിരപ്പുയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഉത്തരാഖണ്ഡില്‍ 13 ഹിമതടാകങ്ങള്‍ ദുരന്തസാധ്യതാ പട്ടികയിലാണെന്ന് റിപ്പോര്‍ട്ടിന് പിന്നാലെ, കര്‍ശന നീരീക്ഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Related Posts

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം
  • September 16, 2026

ചാറ്റ്സ്വര്‍ത്ത്; വാര്‍ത്താ കവറേജിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് മരണം. വാര്‍ത്താചാനലായ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടറാണ് തകര്‍ന്നത്. ഒരു വാഹനാപകടം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ലോസ് ഏഞ്ചലസിലെ ചാറ്റ്സ്വര്‍ത്തില്‍ എന്‍ബിസിയുടെ ഹെലികോപ്ടര്‍ തകര്‍ന്നത്. പ്രാദേശികസമയം വൈകിട്ട് 6.57-നായിരുന്നു സംഭവം. ചാറ്റ്സ്‌വര്‍ത്തിലെ രണ്ട് വെയര്‍…

Continue reading
ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം
  • September 15, 2026

യെമന്‍: ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍. കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു. എണ്ണക്കയറ്റുമതിക്ക് ഹോര്‍മുസിന് ബദലായ ബാബ് അല്‍ മന്ദബില്‍ പിടിമുറുക്കി. സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 13 പേര്‍ക്ക് പരുക്കേറ്റു. (Houthis seize strategic…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം