‘കോണ്‍ഗ്രസിനെ സേവിക്കണം, ലീഗിന്റെ കാല് തിരുമ്മണം, ബിജെപിയെ തഴുകണം, അതിനിടെ സിപിഐഎമ്മിനെ നന്നാക്കണം’; കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം നേതാവ്

വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസിനെ സേവിക്കുന്നതിനും ലീഗിന്റെ കാല് തിരുമുന്നതിനും ബിജെപിയെ തഴുകുന്നതിനുമുള്ള കഷ്ടപ്പാടിലാണ് വടകര എംഎല്‍എ എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. കെ കെ രമ ഇരവാദം ഉന്നയിക്കുന്നു എന്നുള്‍പ്പെടെയാണ് വിമര്‍ശനം. ( k anil kumar fb post against vadakara mla kk rema)

കണ്ണൂരില്‍ സിപിഐഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗങ്ങളെക്കുറിച്ച് ഉള്‍പ്പെടെ കെ കെ രമ നടത്തിയ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഐഎം നേതാവിന്റെ അധിക്ഷേപ പരാമര്‍ശം. ടി പി ചന്ദ്രശേഖരന്റെ ഗതി വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും ഉണ്ടാകരുതെന്ന് എന്നുള്‍പ്പെടെയായിരുന്നു കെ കെ രമയുടെ പരാമര്‍ശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

സി പി ഐ എം വിരുദ്ധ രാഷ്ട്രീയം
എങ്ങോട്ട്:

  1. കണ്ണഞ്ചിപ്പിക്കുന്ന ഒരു വിജയം നേടിയെങ്കിലും എന്തുകൊണ്ട് കെ.പി.സി സി ആഫീസ് അനാഥമായി. യു ഡി എഫ് മൃതപ്രായമായ നിലയില്‍ നിശബ്ദമായി.
    വലതുപക്ഷത്തിന്റെ മറുപാതിയായ
    ബി ജെ പിയിലും തമ്മിലടിയും ഫണ്ടു മോഷണവും കലശലായി.
  2. ഇതിനെ മറച്ചുവയ്ക്കാന്‍ ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്ന രക്ഷാപ്രവര്‍ത്തകരായി വലതുപക്ഷ മാധ്യമങ്ങള്‍വന്നിരിക്കുന്നു. പ്രതിപക്ഷ ഉപനേതാവ് എന്ന സാങ്കേതികത ഒരു തര്‍ക്ക പ്രശ്‌നമല്ല. ബന്ധപ്പെട്ട പാര്‍ടികള്‍ അത്
    കൈകാര്യം ചെയ്യും. അതിനപ്പുറം ഒന്നും
    സംഭവിക്കില്ല എന്നറിയുന്നവര്‍ക്കു കൂടി
    ഒന്നാശ്വസിക്കാന്‍ ചില ചര്‍ച്ചകള്‍ വഴിവച്ചു എന്നതു സത്യം.
  3. സി പി ഐ എം തെരഞ്ഞെടുപ്പ് റിവ്യു
    പൂര്‍ത്തിയാക്കി. ലോകാവസാനം വരെ തളിപ്പറമ്പും പയ്യന്നൂരും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കേണ്ടതില്ല. അമ്പലപ്പുഴയിലും കാര്യങ്ങള്‍ വ്യക്തമായി. ഒറ്റുകാര്‍ അവരുടെവഴിക്കു പോകട്ടെ. അവര്‍ യു ഡി എഫ് എം എന്‍ എ മാര്‍ മാത്രം:
  1. അവര്‍ക്ക്
    അത്രയുമേ പ്രസക്തിയുള്ളു.
  2. ഇന്നു രാവിലെ മനോരമയില്‍ വടകര എം എല്‍ എ യുടെ തല കണ്ടു. ഉദ്ദേശം വ്യക്തം.
    ഇരവാദം: പയ്യന്നൂരിലും തള്ളിപ്പറമ്പിലും
    അമ്പലപ്പുഴയിലും ചൊറിയലും മാന്തലും
    വാര്‍ത്തയാക്കി സിപിഐ എം നെ വേട്ടയാടാന്‍ തുടര്‍ പരിപാടിയുടെ തുടക്കം മനോരമയിലുണ്ട്. സഖാക്കള്‍ ജാഗ്രത
    കാട്ടുക ‘
    5 സി പി ഐ എം വിശാല സംസ്ഥാന കമ്മറ്റിയില്‍ പിബിയില്‍ നിന്നു് ഒന്‍പതു പേര്‍ .. മനോരമ ഇന്നലെ ഞെട്ടി:
    ആദ്യമായല്ല പാര്‍ടി നേതൃത്വം കേരളത്തില്‍ വരുന്നത്.രണ്ടു മാസം മുമ്പ് സംസ്ഥാന കമ്മറ്റിയില്‍ ഏഴു പി ബി അംഗങ്ങള്‍ പങ്കെടുത്തതാണു് ‘
  3. തെരഞ്ഞെടുപ്പ് റിവ്യു അംഗീകരിച്ചു കഴിഞ്ഞാല്‍ അതിന്റെ പശ്ചാത്തലത്തില്‍
    പാര്‍ടിയെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തമാക്കുകയെന്നതാണു്
    കോഴിക്കോട് യോഗലക്ഷ്യം:
    ആത് കമ്മറ്റികളുടെതെരഞ്ഞെടുപ്പ്
    അജണ്ടയുള്ള മീറ്റിംഗ് അല്ല.
    അതു വച്ച് വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതിനെതിരെ ഒരു കുറിപ്പ്
    ഞാന്‍ എഴുതിയിരുന്നു.
  4. സി പി ഐ എം നെ ഒറ്റുകൊടുത്തവരെക്കൊണ്ട് തുടര്‍ന്നും പാര്‍ട്ടിയെ പിന്നില്‍ നിന്നും തല്ലാന്‍ കൂലിത്തല്ലുകാരായി നാലു് യു ഡി എഫ് എം എല്‍ എ മാരെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. അവര്‍ സി പി ഐ എം
    നന്നാക്കികളല്ല
  5. വടകര എം എല്‍ എ യുടെ കഷ്ടപ്പാട്:
    കോണ്‍ഗ്രസ്സിനെ സേവിക്കണം.
    ലീഗിന്റെ കാലുതിരുമ്മണം.
    ബിജെപി യെ തഴുകണം.
    അതിനിടയിലും സി പി ഐ എം നെ നന്നാക്കണം’
    കഷടം:
    നിര്‍ത്താറായില്ല അല്ലേ?

Related Posts

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ
  • October 17, 2026

കൊല്ലം: കേന്ദ്ര ഏജൻസികൾക്കും ബി ജെ പിക്കുമെതിരെ രൂക്ഷമായ വിമർശനവുമായി എം വി ഗോവിന്ദൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബി ജെ പിയും ചേർന്ന് നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനം ഇല്ലാത്ത കള്ളക്കേസ്. ഇ ഡി യുടെ നോട്ടീസ്…

Continue reading
നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല
  • October 17, 2026

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകട കേസില്‍ പ്രതി സുഹൈല്‍ സജീവിന് ജാമ്യമില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാല് പേര്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കോടതിയില്‍ മരിച്ചവരെ കുറ്റപ്പെടുത്തിയായിരുന്നു…

Continue reading

You Missed

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി