‘വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന, പാഠ്യപദ്ധതിയില്‍ മാറ്റം വേണം’; എന്‍സിഇആര്‍ടിക്ക് നിര്‍ദേശവുമായി കേന്ദ്രം

ഡല്‍ഹി: വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാന്‍ എന്‍സിഇആര്‍ടിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രള്‍ഹാദ് ജോഷി നിര്‍ദേശം നല്‍കി. ഉയര്‍ന്ന മാര്‍ക്കിനായി സമ്മര്‍ദം ചെലുത്തരുതെന്നും കൊച്ചുകുട്ടികള്‍ പോലും ജീവനൊടുക്കുന്ന സംഭവങ്ങള്‍ അതീവ ഗുരുതരമെന്നും മന്ത്രി പറഞ്ഞു. (NCERT should give importance to student’s mental health says Pralhad Joshi)

എന്‍സിഇആര്‍ടി കഴിഞ്ഞ ദിവസമാണ് 66-ാം സ്ഥാപകദിനം ആചരിച്ചത്. ആ ചടങ്ങില്‍വച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ചില നിര്‍ദേശങ്ങള്‍ നല്‍കിയത്. അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കണമെന്നും പഠനത്തിലെ കടുത്ത സമ്മര്‍ദങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ മോചിപ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങളാണ് മന്ത്രി നല്‍കിയത്. ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ കുട്ടികളെ വല്ലാതെ സമ്മര്‍ദത്തിലാക്കരുത്. 10 മുതല്‍ 12-ാം ക്ലാസുവരെയുള്ള പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ അടിയന്തരമായി പുറത്തിറക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

സിജെപി സമരത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സമഗ്ര മാറ്റത്തിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി കൂടി വേണം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ഈ നിര്‍ദേശങ്ങളെ കാണാന്‍. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരായ എഫ്‌ഐആറുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രം സമ്മതിച്ച പശ്ചാത്തലത്തില്‍ അഞ്ചാം തിയതി പ്രഖ്യാപിച്ച സമരം സിജെപി പിന്‍വലിച്ചിരുന്നു. എന്നിരിക്കിലും പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് ഉയരുന്ന ആശങ്കകള്‍ ഇപ്പോഴും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല.

Related Posts

‘ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ല’; ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്ന് രാജ്‌നാഥ് സിങ്
  • October 16, 2026

ഡല്‍ഹി: സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കില്ലെന്നും കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തെ യുവാക്കളെ അരാജക രാഷ്ട്രീയത്തിന്റെ കരുക്കളായി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബംഗ്ലാദേശില്‍ നടന്നതുപോലെ ഇവിടെ ഭരണമാറ്റത്തിന് ശ്രമിക്കുന്നുവെന്നും രാജ്‌നാഥ് സിങ്…

Continue reading
SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി
  • October 15, 2026

ഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഫോം സിക്സുമായി ബന്ധപ്പെട്ട ഹർജികളിലും നോട്ടീസ് അയച്ചു. ജന്തർമന്തർ പ്രതിഷേധ ഇടമല്ലാതെ ആക്കിയ തീരുമാനത്തിനെതിരായ ഹർജികളിൽ കേന്ദ്ര സർക്കാരിനും നോട്ടീസ് നൽകി. ഇന്ത്യ…

Continue reading

You Missed

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി