വഴിയില്‍ കണ്ടു മുട്ടിയവര്‍ അഭിനേതാക്കളായി, ഒറ്റ ദിവസം കൊണ്ട് നാട്ടിലെങ്ങും പാട്ടായി! പൂവിളി ഹിറ്റായ കഥ

നടനും ഫോട്ടോഗ്രാഫറുമായ അരുണ്‍ സോള്‍ ആദ്യമായി സംവിധാനം ചെയ്ത ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു. പൂവിളി എന്നു പേരിട്ടിട്ടുള്ള ആല്‍ബം തിരുവനന്തപുരത്തിന്റെ കാഴ്ചകളിലൂടെയാണ് കടന്നു പോകുന്നത്. അഭിനേതാക്കളെ ഒഴിവാക്കി വഴിയില്‍ കണ്ടവരൊക്കെയാണ് ഈ ആല്‍ബത്തിന്റെ ഭാഗമായിരിക്കുന്നത് എന്നതാണ് പ്രത്യേകത. ഒറ്റ ദിവസം കൊണ്ട് ചിത്രീകരണവും പൂര്‍ത്തിയാക്കി റീലിസ് ചെയ്തു.

സുഹൃത്ത് ടോണി വില്‍സണ്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് സംവിധായകനായതെന്ന് സംവിധായകന്‍ അരുണ്‍ സോൾ പറയുന്നു. സാധാരണ കണ്ടുവരുന്ന ഓണപ്പാട്ടുകളില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിലാണ് പാട്ടിന്റെ വിഷ്വല്‍ വേറിട്ടതാക്കാന്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ പറയുന്നു. അങ്ങനെയാണ് പ്രത്യേകമായി അഭിനേതാക്കളെ വിളിക്കേണ്ടതില്ലെന്നും, സാധാരണ മനുഷ്യരെ തന്നെ പാട്ടിന്റെ ഭാഗമാക്കാമെന്നും തീരുമാനിച്ചത്. ഓണം സാധാരണക്കാരന്റെയും അധ്വാനിക്കുന്നവന്റെയും കഷ്ടപ്പെടുന്നവന്റെയും ആഘോഷമാണ് എന്ന ആശയത്തില്‍ നിന്നാണ് റിയലിസ്റ്റിക് സമീപനം സ്വീകരിച്ചതെന്നും അരുണ്‍ സോള്‍ പറുന്നു.

പാട്ടില്‍ പ്രത്യക്ഷപ്പെടുന്നവരില്‍ ഭൂരിഭാഗവും അഭിനേതാക്കളല്ല. കച്ചവടക്കാര്‍, തൊഴിലാളികള്‍, വിവിധ ജോലികള്‍ ചെയ്യുന്നവര്‍, സാധാരണക്കാര്‍ എന്നിവരാണ്. ആളുകളുടെ സ്വാഭാവിക ജീവിതവും നഗരത്തിന്റെ യഥാര്‍ത്ഥ അന്തരീക്ഷവും പാട്ടിന്റെ ഭാഗമാക്കുകയായിരുന്നു ലക്ഷ്യം. വീഡിയോ ചിത്രീകരണത്തിനായി രണ്ട് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബൈക്കില്‍ സഞ്ചരിച്ചുകൊണ്ടാണ് പാട്ടിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. വലിയ ക്രൂവോ വിപുലമായ പ്രൊഡക്ഷന്‍ സംവിധാനങ്ങളോ ഇല്ലാതെയാണ് ഷൂട്ട് പൂര്‍ത്തിയാക്കിയതെന്നും അണിയറക്കാര്‍ പറുന്നു.

ഈ സ്വാഭാവികത തന്നെയാണ് പാട്ടിന് ലഭിച്ച മികച്ച പ്രതികരണങ്ങള്‍ക്കും നിരവധി കമന്റുകള്‍ക്കും കാരണം. ഷൂട്ടിംഗിനിടെ യാദൃച്ഛികമായി അതുവഴി വന്ന ‘ഫാലിമി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ അനില്‍ രാജും പാട്ടിന്റെ ഭാഗമാവുകയായിരുന്നു. സുഹൃത്തായ സൂരജും സാബുവും ഉള്‍പ്പെടെയുള്ളവരും പാട്ടില്‍ പങ്കാളികളായി. ടോണി വില്‍സണ്‍ ആണ് സംഗീതവും പ്രോഗ്രാമിംഗും നിര്‍വഹിച്ചിരിക്കുന്നത്. ‘വാസര’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ് ടോണി വില്‍സണ്‍. ജിത്തു ചന്ദ്രന്‍ തന്നെയാണ് ക്യാമറ, എഡിറ്റിംഗ്, കളറിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. വാഴ, കമ്മട്ടം, മേം ഹും മൂസ,
ഫാലിമി, പ്രീമിയർ പത്മിനി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കാഴ്ചവെച്ചയാളാണ് അരുണ്‍ സോള്‍.

Related Posts

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ
  • September 12, 2026

8 സംസ്ഥാനങ്ങൾ, സ്കൂളുകളിൽ 820 ബോധവൽക്കരണ പരിപാടികൾ, 3 ലക്ഷത്തോളം പെൺകുട്ടികളിലേക്ക് നീളുന്ന മുന്നേറ്റം. മാതൃകാപരമായ ഒരു ഫാൻസ് മുന്നേറ്റം. സിനിമയും ആഘോഷങ്ങളും കടന്ന് ആരാധകക്കൂട്ടായ്മയെ മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണ് ഇന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുന്റെ ആരാധകർ. എട്ട് സംസ്ഥാനങ്ങളിലെ…

Continue reading
ഇത് പുതു പുത്തൻ ത്രില്ലർ അനുഭവം, കയ്യടി നേടി ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’
  • September 11, 2026

കണ്ടുമടുത്ത പതിവ് പൊലീസ് ഇൻവെസ്റ്റിഗേഷൻ ഫോർമുലകളിൽ നിന്ന് മാറി സഞ്ചരിക്കുന്ന, തുടക്കം മുതൽ ഒടുക്കം വരെ ആകാംഷ നിലനിർത്തുന്ന ഒരു മികച്ച സീറ്റ് എഡ്ജ് ത്രില്ലറാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ഭർത്താവിൻ്റെ മരണത്തോടെ പൊലീസ് സേനയിലേക്ക് എത്തേണ്ടി വരുന്ന അലീന എന്ന…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം