പ്രതിപക്ഷ ഉപനേതാവ് വിഷയം; ‘വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണം; പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി ദിവാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. പിണറായി വിജയന്‍ തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ ഇരിക്കുന്നത്. പോകുന്നവര്‍ പോട്ടെ എന്നുള്ള നിലപാട് എടുക്കുന്നത് അനുയോജ്യമാണോ എന്ന് ആലോചിക്കണം. സഹിഷ്ണുത ഇല്ലെങ്കില്‍ എങ്ങനെ മുന്നണിയുടെ നേതാവാകുമെന്നും സി ദിവാകരന്‍ ചോദിച്ചു.

പിണറായി വിജയന്‍ ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഉപനേതാവ് എന്ന വിഷയം ഇത്രയും വഷളായത് അദ്ദേഹത്തിന്റെ പ്രതികരണമാണ്. അദ്ദേഹം തീരുമാനിക്കുന്നത് നടപ്പിലാക്കാനല്ല ഇവിടെ ഞങ്ങളിരിക്കുന്നത്. പിണറായി വിജയന് മുന്‍പും നേതാക്കന്മാരുണ്ടായിരുന്നു. പോകുന്നവര്‍ പോട്ടെ എന്ന നിലപാട് എടുക്കുന്നത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാരമ്പര്യത്തിനും അനുയോജ്യമാണ് എന്ന് ആലോചിക്കണം. ഞങ്ങള്‍ക്ക് ഇദ്ദേഹവുമായിട്ട് ഒരു ചര്‍ച്ചയുമില്ല. ഞങ്ങളുടെ ചര്‍ച്ചകള്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയുമായിട്ടാണ്. അതാണ് പാര്‍ട്ടി. സഹിഷ്ണുതയില്ലെങ്കില്‍ മറ്റ് ഘടക പാര്‍ട്ടികളെ എങ്ങനെ അക്കൊമഡേറ്റ് ചെയ്യും. എങ്ങനെ മുന്നണിയുടെ നേതാവാകും. എല്‍ഡിഎഫ് നേരാംവണ്ണം നടത്താന്‍ ഞങ്ങള്‍ക്കറിയാം. ആ സമയം വരുന്നുണ്ട്. അവര്‍ കുറച്ചുകൂടി മാന്യമായി ഘടകകക്ഷികളോട് പെരുമാറണം. സിപിഐ അവരുടെ കൂടി പാര്‍ട്ടിയാണ് – അദ്ദേഹം പറഞ്ഞു.

എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി സിപിഐഎം അംഗീകരിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണെന്നും സി ദിവാകരന്‍ പരിഹസിച്ചു. നേതാക്കളുടെ പ്രസ്താവനയില്‍ മിതത്വം പാലിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എകെജി സെന്ററില്‍ പോയി പറയണമെന്നും ആരാണ് മിതത്വം ലംഘിച്ചതെന്നും സി ദിവാകരന്‍ ചോദിച്ചു.

ബേബി ഉള്ളപ്പോള്‍ ഇങ്ങനെയൊരു സംഭവം നടക്കുന്നത് വളരെ മോശമാണെന്ന് അദ്ദേഹം പറഞ്ഞു. ബേബിയെ ഇവര്‍ ദേശീയ സെക്രട്ടറിയായി അംഗീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് വൈകാതെ തെളിയാന്‍ പോവുകയാണ്. അദ്ദേഹം നല്ലൊരു പാര്‍ട്ടി സഖാവാണ്. ജെന്റില്‍മാനാണ്. എല്‍ഡിഎഫിന് ഒരു കണ്‍വീനറുണ്ടെന്ന് ഞാന്‍ ഇന്ന് കേട്ടു. നേതാക്കന്‍മാരെല്ലാം പ്രസ്താവന നടത്തുമ്പോള്‍ മിതത്വം പാലിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. അത് അദ്ദേഹം പറയേണ്ടത് എകെജി സെന്റില്‍ പോയി അവിടെ ഇരിക്കുന്ന ആളുടെ അടുത്ത് വേണം – അദ്ദേഹം പറഞ്ഞു.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് സംഭവത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമുയര്‍ത്തി. എത്ര പേരാണ് ജയിലില്‍ പോയത്. ആ കേസ് അടുത്തകാലത്തെങ്ങും തീരില്ല. ബിജെപിയോ സംഘപരിവാറോ പിണറായി വിജയന്റെ കുടുംബത്തെ ആക്രമിച്ചിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ സിപിഐ ഇടപെടുമെന്നും നിലവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും സി ദിവാകരന്‍ തുറന്നടിച്ചു.

പിണറായി വിജയന്റെ മകള്‍ക്ക് വേണ്ടി കവചം ഒരുക്കാത്ത പാര്‍ട്ടിക്കെതിരെ നില്‍ക്കുന്ന ഒരാളായി അദ്ദേഹത്തെ കാണുന്നില്ല. ഇഡി റെയ്ഡിന്റെ പേരില്‍ എത്ര പേരാണ് ജയിലില്‍ പോയത്. പരസ്പര വിരുദ്ധമായ പല പ്രശ്‌നങ്ങളും സിപിഎം നേരിടുന്നുണ്ട്. ആ വിഷയത്തില്‍ സിപിഐ ഇടപെടില്ല. ബിജെപിയോ സംഘപരിവാറോ പിണറായി വിജയന്റെ കുടുംബത്തെ അറ്റാക്ക് ചെയ്തിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ സിപിഐ ഇടപെടും. സിപിഐ ആ വിഷയത്തില്‍ ഇതുവരെയും അഭിപ്രായം പറഞ്ഞിട്ടില്ല. പിണറായി വിജയന്‍ പറയുന്നത് ശരിയാണെന്ന് പറയാന്‍ ഞങ്ങള്‍ സിപിഐഎമ്മുകാര്‍ അല്ല – അദ്ദേഹം പറഞ്ഞു.

Related Posts

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി
  • September 16, 2026

തിരുവനന്തപുരം: മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. നടപടികള്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലും…

Continue reading
ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി
  • September 15, 2026

തിരുവനന്തപുരം: സിഎംആർഎൽ കേസിൽ EDയുടെ കത്തുമായി ബന്ധപ്പെട്ട് സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് DGP റവാഡ ചന്ദ്രശേഖർ. സർക്കാർ നീക്കത്തിനായി കാത്തിരിക്കുകയാണ്. കത്തിൻ മേൽ കാര്യങ്ങൾ പരിശോധിക്കുകയാണ്. നിലവിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐ നേതാക്കളെ വിലങ്ങണിയിച്ച സംഭവത്തിലും അദ്ദേഹം…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം