തിരുവനന്തപുരം: വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വാഹനം ഓടിച്ചയാളുടെ മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. തിരുവനന്തപുരം വെങ്ങാനൂര്‍ അയ്യങ്കാളി സ്‌കൂളിന് മുന്നിലാണ് സംഭവം.
ഏറ്റുമാനൂര്‍ സ്വദേശി ടൈറ്റസ് കുര്യനാണ് മരിച്ചത്. ഇദ്ദേഹം ആര്‍മിയില്‍ നിന്നും റിട്ടയര്‍ ചെയ്ത വ്യക്തിയാണ്. ഇന്നലെ രാത്രി വീട്ടുകാരുമായി പിണങ്ങി കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് എത്തിയതാണ്
KL 05 AV 3686 എന്ന വാഹനമാണ് കത്തിയത്. RENAULT KWID കാറാണ് കത്തിയത്. പുലര്‍ച്ചെ 5.50ഓടെയാണ് സംഭവം. വാഹനത്തിന് പെട്ടന്ന് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ വാഹനം റോഡിന്റെ ഒരു വശത്തേക്ക് പാര്‍ക്ക് ചെയ്ത് നിര്‍ത്തി.






