ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം മാറ്റങ്ങളും പ്രൊമോഷന്‍ നിയമനങ്ങളും മാത്രം നടത്തിയാല്‍ മതിയെന്ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. (Order issued to halt general transfers in the Health Department)

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം. ആശുപത്രികളുടെ സൗകര്യപ്രദമായ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് നിലവില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കുന്നതെന്നും ഉത്തരവില്‍ പറഞ്ഞു. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്കാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം.

അതേസമയം ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ സംഘടന പൊതുസ്ഥലമാറ്റം നടത്തിയതിനെതിരെ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രീയ ഇടപെടല്‍ മൂലമുള്ള സ്ഥലംമാറ്റം ആയിരിക്കും ഇതിന്റെ പിന്നില്‍ നടക്കുകയെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു.

Related Posts

SFI സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷം; പൊലീസ് വിദ്യാർഥികളെ മൃഗീയമായി തല്ലിച്ചതയ്ക്കുന്നു, എം വി ഗോവിന്ദൻ
  • September 2, 2026

തിരുവനന്തപുരം: ഇന്ന് നടന്ന എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൊലീസ് വിദ്യാർഥികളെ മൃഗീയമായി തല്ലിച്ചതയ്ക്കുന്നു. എസിപിയുടെ കോളറിൽ പിടിച്ചെന്ന ആരോപണം ശുദ്ധ കളവാണ്. ക്രമസമാധാനം തകർക്കുന്നത് പൊലീസ് തന്നെയാണ്. മുഖ്യമന്ത്രിയും ആഭ്യന്തര…

Continue reading
കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
  • September 2, 2026

തൃശൂര്‍: കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനും കെപിസിസി ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്തിനും എതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി കോടതി ഉത്തരവിട്ടു. തൃശൂര്‍ താണിക്കുടം സ്വദേശി ദേവേന്ദ്രന്‍ എന്നയാളുടെ പരാതിയിലാണ് നടപടി. മാണി സി…

Continue reading

You Missed

SFI സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷം; പൊലീസ് വിദ്യാർഥികളെ മൃഗീയമായി തല്ലിച്ചതയ്ക്കുന്നു, എം വി ഗോവിന്ദൻ

SFI സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷം; പൊലീസ് വിദ്യാർഥികളെ മൃഗീയമായി തല്ലിച്ചതയ്ക്കുന്നു, എം വി ഗോവിന്ദൻ

കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പച്ചക്കള്ളം പറയുന്നു; മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, കേരള മുസ്ലിം ജമാഅത്ത്

കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പച്ചക്കള്ളം പറയുന്നു; മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, കേരള മുസ്ലിം ജമാഅത്ത്

ആഞ്ഞടിച്ച് തൂഫാന്‍: രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പതിനായിരത്തിലേക്ക്; പിടികൂടിയത് 21 കിലോയോളം എംഡിഎംഎ; 140 കിലോ കഞ്ചാവ്

ആഞ്ഞടിച്ച് തൂഫാന്‍: രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പതിനായിരത്തിലേക്ക്; പിടികൂടിയത് 21 കിലോയോളം എംഡിഎംഎ; 140 കിലോ കഞ്ചാവ്

ഇടുക്കിയെ സമ്പൂര്‍ണ്ണ മലയോര ജില്ലയായി നിലനിര്‍ത്തം; മൂവാറ്റുപുഴ ജില്ലാ രൂപീകരണ ചര്‍ച്ചയില്‍ യുഡിഎഫില്‍ ഭിന്നത രൂക്ഷം

ഇടുക്കിയെ സമ്പൂര്‍ണ്ണ മലയോര ജില്ലയായി നിലനിര്‍ത്തം; മൂവാറ്റുപുഴ ജില്ലാ രൂപീകരണ ചര്‍ച്ചയില്‍ യുഡിഎഫില്‍ ഭിന്നത രൂക്ഷം

സിപിഐയെ അനുയിപ്പിക്കാന്‍ സിപിഐഎം; പ്രതിപക്ഷ ഉപനേതൃ പദവി ഒഴിച്ചിടും

സിപിഐയെ അനുയിപ്പിക്കാന്‍ സിപിഐഎം; പ്രതിപക്ഷ ഉപനേതൃ പദവി ഒഴിച്ചിടും