പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനിലെ ലാറക് ദ്വീപിലേക്ക് യുഎസ് ആക്രമണം; ഇറാന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: പശ്ചിമേഷ്യ വീണ്ടും അശാന്തം. ഒരിടവേളക്ക് ശേഷം ഇറാനിലേക്ക് ആക്രമണം നടത്തി അമേരിക്ക. ലാറക് ദ്വീപിലേക്ക് നടത്തിയ ആക്രമണത്തില്‍ നിരവധി ഇറാന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ജൂലൈയില്‍ നടത്തിയ രണ്ടാഴ്ച നീണ്ട ആക്രമണത്തിനു ശേഷം ഇതാദ്യമായാണ് അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുന്നത്.

അമേരിക്കയ്‌ക്കെതിരെ തിരിച്ചടിച്ച് ഇറാന്‍. ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ ഇറാന്‍ ആക്രമണം നടത്തി. ജോര്‍ദാനിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണം നടത്തിയതായി ഐആര്‍ജിസി അറിയിച്ചു. വ്യോമാതിര്‍ത്തിക്ക് മുകളില്‍ വച്ച് എട്ട് മിസൈലുകള്‍ തടഞ്ഞതായി ജോര്‍ദാനും സ്ഥിരീകരിച്ചു.

ഹോര്‍മുസ് കടലിടുക്കില്‍ കടല്‍ മൈനുകള്‍ വിന്യസിക്കാന്‍ ലക്ഷ്യമിട്ട് ഇറാന്‍ മൈനുകള്‍ ഉള്ള റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ തയാറെടുക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ലാറക് ദ്വീപിലേക്ക് അമേരിക്ക ആക്രമണം നടത്തിയത്. ലാറക് ദ്വീപിലെ ഇറാന്റെ രണ്ട് മിസൈല്‍ ലോഞ്ചറുകളാണ് യുഎസ് സൈന്യം ആക്രമിച്ചത്. കപ്പല്‍ പാതയില്‍ നിന്ന് കടല്‍ മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കഴിഞ്ഞയാഴ്ച പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെട്ടിരുന്നു.

അമേരിക്ക ഡ്രോണ്‍ ഉപയോഗിച്ചാണ് ലാറക് ദ്വീപില്‍ ബോംബിട്ടതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെതിരെ അമേരിക്ക നടത്തുന്ന സാമ്പത്തിക യുദ്ധം പരാജയപ്പെടുമെന്ന് ഇറാന്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. യഥാര്‍ഥ ശത്രുവിനെ തിരിച്ചറിയാനും നേരിടാനും ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇന്നലെ മുസ്ലീം രാഷ്ട്രത്തലവന്മാരോടുള്ള പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചിരുന്നു.

Related Posts

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം
  • September 16, 2026

ചാറ്റ്സ്വര്‍ത്ത്; വാര്‍ത്താ കവറേജിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് മരണം. വാര്‍ത്താചാനലായ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടറാണ് തകര്‍ന്നത്. ഒരു വാഹനാപകടം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ലോസ് ഏഞ്ചലസിലെ ചാറ്റ്സ്വര്‍ത്തില്‍ എന്‍ബിസിയുടെ ഹെലികോപ്ടര്‍ തകര്‍ന്നത്. പ്രാദേശികസമയം വൈകിട്ട് 6.57-നായിരുന്നു സംഭവം. ചാറ്റ്സ്‌വര്‍ത്തിലെ രണ്ട് വെയര്‍…

Continue reading
റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി
  • September 16, 2026

തിരുവനന്തപുരം: മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. നടപടികള്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലും…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം