‘ഖാര്‍ഗ് ദ്വീപ് തകര്‍ക്കപ്പെടുന്നു’; ആക്രമിക്കുന്നതിന്റെ എഐ വിഡിയോ പങ്കുവച്ച് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യം ഇറാനിലെ ഖാര്‍ഗ് ദ്വീപ് ആക്രമിക്കുന്നതിന്റെ എഐ വിഡിയോ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലാണ് എഐ വിഡിയോ പങ്കുവച്ചത്. ഖാര്‍ഗ് ദ്വീപ് തകര്‍ക്കപ്പെടുന്നു എന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് ഖാര്‍ഗ് ദ്വീപില്‍ നിന്നാണ്. യുദ്ധം ആരംഭിച്ചതുമുതല്‍ ദ്വീപ് പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു

അതേസമയം, ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഏതൊരു സൈനിക ആക്രമണത്തിനും മറുപടി നല്‍കും. ലാറക് ദ്വീപില്‍ യുഎസ് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ജോര്‍ദാനിലെ യുഎസ് സൈനിക താവളം ആക്രമിച്ചത്. ഇറാനിലേക്ക് നടത്തിയ ആക്രമണത്തിന് ഉപയോഗിച്ചത് ജോര്‍ദാനിലെ യുഎസ് താവളങ്ങളെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, യുഎസിന്റെ ഡ്രോണ്‍ ഐആര്‍ജിസി വെടിവച്ചിട്ടു. ഹോര്‍മുസ് കടലിടുക്കിന് മുകളിലൂടെ പറന്ന യുഎസിന്റെ എംക്യു-9 ഡ്രോണ്‍ ആണ് ഐആര്‍ജിസി തകര്‍ത്തത്. ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രതികരിച്ചു. എന്നാല്‍ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കാതിരിക്കില്ലെന്നും പെസഷ്‌കിയാന്‍ പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും കടല്‍ മൈന്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായി. എണ്ണ ടാങ്കറിന് തീപിടിച്ചതായി ഐആര്‍ജിസി അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാതയിലാണ് ആക്രമണം നടന്നത്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചിട്ടിട്ടുണ്ടെന്നും ഇത് മറികടന്ന് പോകരുതെന്നും ഐആര്‍ജിസി വ്യക്തമാക്കി. നേരത്തെ, ഹോര്‍മുസില്‍ നിന്ന് മൈനുകള്‍ പൂര്‍ണമായും നീക്കം ചെയ്‌തെന്നാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്.

അതിനിടെ, അല്‍ മിന്‍ഹാദ് എയര്‍ ബേസില്‍ ആക്രമണമുണ്ടായെന്ന ഇറാന്റെ അവകാശവാദം യുഎഇ തള്ളി. പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ എയര്‍ബേസ് ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു. സമുദ്രാതിര്‍ത്തിയില്‍ വച്ച് ഒരു ഡ്രോണ്‍ പ്രതിരോധിച്ചുവെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Related Posts

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം
  • October 5, 2026

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ. ജ​ർമനിയിൽ നടക്കുന്ന 62-ാമത് മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിലാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളുമായും ഇന്ത്യ ബന്ധം ശക്തമാക്കിയിട്ടുണ്ടെന്നും യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ആ​ഗ്രഹിക്കുന്നതായും എസ് ജയശങ്കർ പ്രതികരിച്ചു. റഷ്യയുമായും…

Continue reading
ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ
  • October 3, 2026

ദുബായ്: ഫ്‌ളൈ ദുബായ് വിമാനത്തില്‍ ഇന്ത്യക്കാരനായ ക്യാപ്റ്റനെ കുത്തിപ്പരിക്കേല്‍പ്പിച്ച് വിമാനം താഴേക്ക് ഇടിച്ചിറക്കാന്‍ ശ്രമിച്ച കോ-പൈലറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തീവ്ര ചിന്താഗതികളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഒമാന്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് നിലനില്‍ക്കെയാണ് ഫ്‌ളൈ ദുബായ് ഇയാളെ…

Continue reading

You Missed

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

സംഗീത സംവിധായകന്‍ ദേവയുടെ സംസ്‌കാരം നാളെ; അന്തിമോപചാരം അര്‍പ്പിച്ച് വിജയ്, രജനീകാന്ത് ഉള്‍പ്പടെ പ്രമുഖര്‍

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇ ഡി നോട്ടീസ്; ഡൽഹി സമരത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നീക്കമെന്ന് എം വി ഗോവിന്ദൻ

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: പ്രതി സുഹൈലിന് ജാമ്യമില്ല

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

രമ്യാ ഹരിദാസിനെ വേട്ടയാടുന്നു, ദളിത് യുവതി ഏറെ പോരാടിയാണ് ഇവിടെ വരെ എത്തിയത്: പിന്തുണച്ച് മന്ത്രി ബിന്ദു കൃഷ്ണ

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

പത്മജ ഹാപ്പിയല്ല; പാർട്ടി നേതൃത്വം നിർബന്ധിപ്പിച്ച് തൃശൂരിൽ മത്സരിപ്പിച്ചു, ബിജെപി പരിഗണനയിൽ പത്മജാ വേണുഗോപാലിന് അതൃപ്തി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി

ആളെ കണ്ടു കിട്ടാൻ ഇല്ല എന്ന രീതിയിലാണ് ED നീക്കം, പിണറായിയുടെ വീട്ടിൽ നോട്ടീസ് പതിച്ചത് സർക്കാർ അറിഞ്ഞുള്ള നീക്കം: വി.ശിവൻകുട്ടി