പാലത്തിൽ നിന്നും കാൽവഴുതി പെരിയാറിൽ വീണു 10 വയസുകാരി; ഓടിക്കൂടി നാട്ടുകാർ, നീന്തിക്കയറി താരമായി അളകനന്ദ
ഏലപ്പാറ അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൽ വെച്ച് അമ്മ സംഗീതയ്ക്കൊപ്പം നടന്ന് പോകുമ്പോഴാണ് കുട്ടി വെള്ളത്തിൽ വീണത്. കൈവരിയില്ലാത്ത പാലത്തിൽ നിന്നും കാൽവഴുതി പെരിയാറിൽ വീണെങ്കിലും, നീന്തിക്കയറി താരമായിരിക്കുകയാണ് 10 വയസുകാരി അളകനന്ദ. ഇടുക്കി വള്ളക്കടവ് സ്വദേശി സംഗീതയുടെ മകൾ അളകനന്ദയാണ്…
















