പൊലീസിൽ SHO സംവിധാനം മാറ്റാൻ നീക്കം ആരംഭിച്ചു; DGP ഉടന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും

പൊലീസിൽ എസ്.എച്ച്.ഒ സംവിധാനം മാറ്റാൻ നീക്കം ആരംഭിച്ചു. എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഡിജിപിക്ക് റിപ്പോർട്ട് കൈമാറി. എസ്.എച്ച്.ഒ സംവിധാനം അവസാനിപ്പിക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കൂടുതല്‍ കേസുകളുള്ളതും നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ സ്റ്റേഷനുകളില്‍ മാത്രം എസ്എച്ച്ഒ സംവിധാനം നിലനിർത്തും. ബാക്കി സ്റ്റേഷനുകളിൽ എസ്ഐമാർക്ക് ചാർജ് നൽകും.

നിലവിലെ 484 സ്റ്റേഷനുകളില്‍ 70 ഇടത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടരും. ബാക്കി 414 സ്റ്റേഷനിലും എസ്ഐമാരെത്തും. രണ്ട് അല്ലങ്കില്‍ മൂന്ന് സ്റ്റേഷനുകളുടെ മേല്‍നോട്ട ചുമതല ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കും. അതിന് മുകളില്‍ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ സബ് ഡിവിഷന്‍. നാല് മുതല്‍ ആറ് സ്റ്റേഷനുകള്‍ വരെ ഒരു ഡിവൈ.എസ്.പിയുടെ കീഴിലുണ്ടാകും. സമിതിയുടെ റിപ്പോർട്ട് ഡി.ജി.പി ഉടന്‍ സര്‍ക്കാരിന് കൈമാറും. ഒറ്റ ഘട്ടമായി പുതിയ രീതി നടപ്പാക്കാനാണ് ആലോചന.

പിണറായി വിജയൻ സർക്കാർ പൊലീസിൽ വരുത്തിയ വലിയ മാറ്റമായിരുന്നു എസ്എച്ച്ഒ സംവിധാനം. എന്നാൽ‌ ഇത് വലിയ പരാജയമായിരുന്നുവെന്ന് പൊലീസിൽ തന്നെ വിമർശനം ഉയർന്നിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഈ സംവിധാനം മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Related Posts

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം
  • June 5, 2026

ഇന്ന് ലോക പരിസ്ഥിതി ദിനം. ഭൂമിയെയും അതിന്റെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനാണ് എല്ലാ വര്‍ഷവും ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ”ഭൂമിയില്‍ മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാമുണ്ട്, എന്നാല്‍ അവന്റെ ആര്‍ത്തിക്കുള്ളതില്ല” എന്ന മഹാത്മാഗാന്ധിയുടെ വചനങ്ങള്‍ ഈ പരിസ്ഥിതി…

Continue reading
സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ
  • June 5, 2026

ജൂൺ 15 മുതൽ സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹംസ. ഇന്ധന വില അടിക്കടി വർദ്ധിക്കുന്നു. രണ്ടാഴ്ചക്കിടെ 8 രൂപ വർദ്ധിച്ചു. ഇന്ധനത്തിന് സബ്‌സിഡി നൽകണമെന്നും റോഡ് ടാക്സ് ഒഴിവാക്കണമെന്നും ഹംസ ആവശ്യ‌പ്പെട്ടു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയം: കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും; ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയം: കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും; ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി

‘ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

‘ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

‘പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉത്കണ്ഠ വേണ്ട; ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്’; ബിനോയ് വിശ്വം

‘പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉത്കണ്ഠ വേണ്ട; ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്’; ബിനോയ് വിശ്വം

മന്ത്രിമാരുടെ സ്റ്റാഫ് നിയമന ഉത്തരവുകള്‍ ലഭ്യമാകുന്ന സൈറ്റ് അപ്രത്യക്ഷം; സൈറ്റുകള്‍ പോയത് സണ്ണി ജോസഫിന്റെ ബന്ധു നിയമനം വിവാദമായതിന് പിന്നാലെ

മന്ത്രിമാരുടെ സ്റ്റാഫ് നിയമന ഉത്തരവുകള്‍ ലഭ്യമാകുന്ന സൈറ്റ് അപ്രത്യക്ഷം; സൈറ്റുകള്‍ പോയത് സണ്ണി ജോസഫിന്റെ ബന്ധു നിയമനം വിവാദമായതിന് പിന്നാലെ