കൊറിയൻ വീര​ഗാഥ; ചെക്കിന് ചെക്ക് വെച്ച് ദക്ഷിണകൊറിയ; ഏഷ്യൻ വമ്പന്മാർക്ക് വിജയം

ഫുട്ബോൾ ലോകകപ്പിൽ ദക്ഷിണകൊറിയക്ക് ജയത്തുടക്കം. ചെക്ക് റിപ്പബ്ലിക്കിനെ പിന്നിൽ നിന്ന് പൊരുതിക്കയറി 2-1 തോൽപ്പിച്ചു. തുടക്കം മുതൽ ആധിപത്യം ദക്ഷിണകൊറിയയ്ക്ക് ആയിരുന്നു. എന്നാൽ ​ഗോൾ കണ്ടെത്തനാായില്ല. എന്നാൽ രണ്ടാം പകുതിയിൽ ഞെട്ടിച്ച് കൊണ്ട് ചെക്കിന്റെ ആദ്യ ​ഗോളെത്തി. പിന്നാലെ 66-ാം മിനിറ്റിലും 80-ാം മിനിറ്റിലും ദക്ഷിണ കൊറിയ വമ്പൻ തിരിച്ചുവരവ് നടത്തുകയായിരുന്നു.

യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയ കൊറിയ ലോകകപ്പിലും അത് തുടർക്കഥയാക്കി. കിട്ടിയ അവസരങ്ങൾ ഇരു ടീമുകളും പാഴാക്കുന്നതാണ് ആദ്യ പകുതിയിൽ കണ്ടിരുന്നത്. എന്നാൽ രണ്ടാം പകുതിയിൽ 59-ാം മിനിറ്റില്‍ കൊറിയയെ ഞെട്ടിച്ച് ചെക്കിന്റെ നായകൻ ലഡിസ്ലാവ് ക്രജ്കിയ മത്സരത്തിലെ ആദ്യ ​ഗോൾ നേടി. പിന്നീട് കൊറിയൻ ആക്രമണത്തിന്റെ മുന്നേറ്റമായിരുന്നു കണ്ടത്. 67-ാം മിനിറ്റില്‍ ബ്വാങ് ഇന്‍ ബ്യോം ​ഗോൾനേടി സമനില പിടിച്ചു.

കളിയവസാനിക്കുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി കൊറിയ ലക്ഷ്യം കണ്ടു. 80-ാം മിനിറ്റില്‍ ഹ്യോണ്‍ ഗ്യു കൊറിയയെ മുന്നിലെത്തിച്ചു. ലീഡ് നേടിയതോടെ ചെക്ക് റിപ്പബ്ലിക്കിന്റെ മുന്നേറ്റങ്ങള്‍ കൃത്യമായി പ്രതിരോധിച്ച് കൊറിയ ജയം സ്വന്തമാക്കി. ഇന്ന് കാനഡ – ബോസ്നിയ പോരാട്ടം. മത്സരം ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്ക്.

Related Posts

സിറ്റിയുടെ കിരീട മോഹം ബോണ്‍മൗത്ത് തകര്‍ത്തപ്പോള്‍ 22 വര്‍ഷത്തിന് ശേഷം ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാര്‍
  • May 20, 2026

ബോണ്‍മൗത്തുമായുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഞെട്ടിക്കുന്ന സമനില അവരുടെ കിരീടമോഹങ്ങള്‍ തച്ചുതകര്‍ത്തപ്പോള്‍ 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവുല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തില്‍ മുത്തമിട്ട് ആഴ്സണല്‍. നിര്‍ണായക മത്സരമായിരുന്നിട്ടും മാഞ്ചസ്റ്റര്‍ സിറ്റിക്ക് ബോണ്‍മൗത്തിനോട് വിജയിക്കാനാകാതെ വന്നതോടെ സിറ്റിയുടെ കിരീടസാധ്യത ഇല്ലാതെയാവുകയായിരുന്നു. ഒരുമത്സരം ബാക്കിനില്‍ക്കെയാണ് ആഴ്സണല്‍…

Continue reading
ലോക കപ്പില്‍ കാണികളുടെ ആവേശത്തിനപ്പുറം ആശങ്കകളും; മാച്ച് ടിക്കറ്റുകളുടെ വിലക്കൂടുതല്‍ മുതല്‍ പ്രശ്‌നങ്ങളേറെ
  • May 12, 2026

മെക്‌സിക്കോ, യുഎസ്എ, കാനഡ. പരസ്പരം അതിര്‍ത്തി പങ്കിടുന്ന മൂന്ന് രാജ്യങ്ങളാണ് 2026-ലെ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ജൂണ്‍ 11ന് ആരംഭിച്ച് ജൂലൈ 19ന് അവസാനിക്കുന്ന തരത്തില്‍ 104 മത്സരങ്ങളാണ് ഉള്ളത്. ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം കാല്‍പ്പന്തിന്റെ ലോക മാമാങ്കമെന്നത് ആവേശ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ ഗവൺമെന്റ് സ്പെഷ്യൽ പ്ലീഡർ; നിയമനം വിവാദത്തിൽ, ന്യായീകരിച്ച് ദേവസ്വം മന്ത്രി

സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ ഗവൺമെന്റ് സ്പെഷ്യൽ പ്ലീഡർ; നിയമനം വിവാദത്തിൽ, ന്യായീകരിച്ച് ദേവസ്വം മന്ത്രി

കൊറിയൻ വീര​ഗാഥ; ചെക്കിന് ചെക്ക് വെച്ച് ദക്ഷിണകൊറിയ; ഏഷ്യൻ വമ്പന്മാർക്ക് വിജയം

കൊറിയൻ വീര​ഗാഥ; ചെക്കിന് ചെക്ക് വെച്ച് ദക്ഷിണകൊറിയ; ഏഷ്യൻ വമ്പന്മാർക്ക് വിജയം

ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ഈ മസ്കിന്റെയൊരു കാര്യം! ഇനി ഭൂമിയിലെ ആദ്യ ട്രില്യണയറാകും

ഈ മസ്കിന്റെയൊരു കാര്യം! ഇനി ഭൂമിയിലെ ആദ്യ ട്രില്യണയറാകും

“മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണം” നടിയെ ആക്രമിച്ച കേസിൽ സുപ്രധാന നിർദേശം നൽകി ഹൈക്കോടതി

“മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണം” നടിയെ ആക്രമിച്ച കേസിൽ സുപ്രധാന നിർദേശം നൽകി ഹൈക്കോടതി

RSS മേധാവി നാളെ കേരളത്തിൽ എത്തും; RSS ആഘോഷങ്ങളിൽ പങ്കെടുക്കും, നഗരത്തിൽ വൻ ഗതാഗത നിയന്ത്രണം

RSS മേധാവി നാളെ കേരളത്തിൽ എത്തും; RSS ആഘോഷങ്ങളിൽ പങ്കെടുക്കും, നഗരത്തിൽ വൻ ഗതാഗത നിയന്ത്രണം