സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ ഗവൺമെന്റ് സ്പെഷ്യൽ പ്ലീഡർ; നിയമനം വിവാദത്തിൽ, ന്യായീകരിച്ച് ദേവസ്വം മന്ത്രി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉൾപ്പെട്ട സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്റെ അഭിഭാഷകനെ ദേവസ്വം സെപ്ഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചു. കെ ബി പ്രദീപിനെയാണ് പ്ലീഡറായി നിയമിച്ചത്. നിയമനത്തെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ രം​ഗത്തെത്തി. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അതിൽ താൻ ഇടപെടില്ലെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. പ്രതിയുടെ ദൗർബല്യം അറിയുന്ന ഒരാൾ അഭിഭാഷകനായി വരുന്നത് നല്ലതല്ലേയെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ എന്ന പദവി പ്രത്യേകമായി നൽകിയാണ് കെ ബി പ്രദീപിന്റെ നിയമനം. മൂന്ന് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെയാണ് സർക്കാർ നിയമിച്ചത്. ശബരിമല മേൽശാന്തി കേസിലെ അമിക്കസ് ക്യുറി ആയും കൊട്ടിയൂർ ക്ഷേത്രത്തിലെ അഡ്വക്കേറ്റ് കമ്മീഷണറായി 13 വർഷവും പ്രദീപ് സേവനം അനുഷ്ടിച്ചിട്ടുണ്ട്.

2019ൽ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയ സ്മാർട്ട് ക്രിയേഷൻ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സംശയമുനയിലാണ്. 474.9 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും കോടതി കേസ് പരിഗണിക്കവേ പറഞ്ഞിരുന്നു. ഈ സ്ഥാപനത്തിന്റെ അഭിഭാഷകനാണ് ദേവസ്വം വകുപ്പിന്റെ അഭിഭാഷകനായി നിയമിക്കപ്പെട്ടത്.

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ