പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായുള്ള തര്‍ക്കം: സിപിഐഎം-സിപിഐ ചര്‍ച്ച ഇന്ന്

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി നടക്കുന്ന തര്‍ക്കത്തിനിടെ ഇന്ന് നിര്‍ണായക സിപിഐഎം- സിപിഐ ചര്‍ച്ച നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കാണും. 

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് നല്‍കാന്‍ കഴിയില്ലെന്നാണ് സിപിഐഎം നിലപാട്. എന്നാണ് പ്രതിപക്ഷ ഉപനേതൃ സ്ഥാനം കിട്ടിയേ തീരൂ എന്നും അതുവരെ എല്‍ഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് സിപിഐ. ഉപനേതൃസ്ഥാനം കൊടുക്കാനാകില്ലെന്ന് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉള്‍പ്പെടെ എം വി ഗോവിന്ദന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് നിര്‍ണായക യോഗം നടക്കുന്നത്.

നാളെ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് നടക്കുന്നതിന് മുന്നോടിയായാണ് ഇന്നത്തെ കൂടിക്കാഴ്ച. പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം തന്ത്രപരമായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് സിപിഐക്കുള്ളില്‍ തന്നെ വിമര്‍ശനവുമുണ്ട്. ഇത് ആദ്യം മുതല്‍ പരസ്യമായി ഉന്നയിക്കേണ്ടതില്ലായിരുന്നു എന്നുള്‍പ്പെടെയാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.

Related Posts

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്
  • July 21, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. കേന്ദ്രസർക്കാരിന്റെ അനുനയ നീക്കം പാളി. രാഹുൽ ഗാന്ധിയുമായി ചർച്ചയ്ക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതിഷേധ സ്ഥലത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി. ചർച്ചയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി…

Continue reading
പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു
  • July 21, 2026

സിജെപി സമരത്തിന് പിന്തുണയറിയിച്ചുള്ള രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സമരത്തിനെതിരെ പൊലീസ് നടപടി. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിഷേധത്തിനെത്തി. എംപിമാരെയും കേരളത്തിലെ മന്ത്രിമാരെയും അറസ്റ്റ് ചെയ്തു. മന്ത്രി പി സി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എംപി എന്നിവർ കസ്റ്റഡിയിൽ. അറസ്റ്റിനെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI